Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മൂന്ന് നഴ്‌സുമാരടങ്ങിയ ഒരു കുടുംബത്തിലെ എല്ലാവർക്കും കോവിഡ്; ഒടുവിൽ ഒരു വയസ്സുകാരനടക്കം ഡൽഹിയിലെ ആറംഗ മലയാളി കുടുംബം കോവിഡിനെ പൊരുതി തോൽപ്പിച്ചു

മൂന്ന് നഴ്‌സുമാരടങ്ങിയ ഒരു കുടുംബത്തിലെ എല്ലാവർക്കും കോവിഡ്; ഒടുവിൽ ഒരു വയസ്സുകാരനടക്കം ഡൽഹിയിലെ ആറംഗ മലയാളി കുടുംബം കോവിഡിനെ പൊരുതി തോൽപ്പിച്ചു

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ഒരു വീട്ടിലെ എല്ലാവർക്കും കോവിഡ് ബാധിച്ചാൽ എന്തായിരിക്കും അവസ്ഥ. അതും ഒരു വയസ്സുകാരനായ കുഞ്ഞിനടക്കം മഹാമാരി പിടിപെട്ടാൽ ആരാണ് പകച്ചു പോവാത്തത്. എന്നാൽ ലോകം പേടിക്കുന്ന ആ മഹാവ്യാധിയെ മനക്കരുത്ത കൊണ്ട് പൊരുതി തോൽപ്പിച്ചിരിക്കുകയാണ് ഡൽഹിയിലെ ആറംഗ മലയാളി കുടുംബം. ഈ കുടുംബത്തിലെ മൂന്ന് പേർ നഴ്‌സുമാരാണ്. സമ്പർക്കം വഴി ഇവർക്ക് രോഗം പകർന്നതോടെ വീട്ടിലെ മറ്റ് കുടുംബാംഗങ്ങളിലേക്കും രോഗം എത്തുക ആയിരുന്നു.

ഒടുവിൽ കുടുംബം രോഗമുക്തരായതോടെ മൂവരും തിരികെ കോവിഡ് സേവനത്തിനായി ആശുപത്രിയിലെത്തി. കൊറോണയെ വിജയിച്ചതിന്റെ സന്തോഷം കേക്കുമുറിച്ചാണ് ഇവർ പങ്കുവെച്ചത്. കോവിഡ് രോഗികളെ ചികിത്സിക്കുന്ന ഡൽഹി അംബേദ്കർ ആശുപത്രിയിലെ നഴ്സും കോട്ടയം തലയോലപ്പറമ്പ് സ്വദേശിയുമായ സുജീഷിന് (33) വൈറസ് ബാധ സ്ഥിരീകരിച്ചത് മെയ്‌ 30-നാണ്.

ജ്യേഷ്ഠൻ സുമേഷ്, ഭാര്യ വിശ്വലക്ഷ്മി, സുജീഷിന്റെ ഭാര്യ രാധിമോൾ, മക്കളായ സെറ ശ്രേയൽ (ആറ്), ഷോൺ ശ്രേയസ് (ഒന്ന്) എന്നിവർക്കും കോവിഡ് പോസിറ്റീവായി. രാധിമോളും സുമേഷും അംബേദ്കർ ആശുപത്രിയിലെ നഴ്സുമാരാണ്. വിശ്വലക്ഷ്മിയും മറ്റൊരു സ്വകാര്യ ആശുപത്രിയിൽ നഴ്സായിരുന്നു.

മറ്റുകുടുംബാംഗങ്ങൾക്കെല്ലാം അധികം വൈകാതെ കോവിഡ് നെഗറ്റീവായെങ്കിലും നാലാമത്തെ പരിശോധനയിലാണ് സുജീഷിന് രോഗമുക്തി സ്ഥിരീകരിച്ചത്. ജൂൺ 24 മുതൽ സുജീഷും സുമേഷും രാധിമോളും ഡ്യൂട്ടിക്ക് കയറി. അംബേദ്കർ ആശുപത്രിയിലെ നഴ്സസ് അസോസിയേഷൻ പ്രസിഡന്റുകൂടിയാണ് സുജീഷ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP