Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സിഖ് വിരുദ്ധ കലാപക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിലായ മുൻ എംഎ‍ൽഎ. കോവിഡ് ബാധിച്ച് മരിച്ചു; മരിച്ചത് മണ്ഡോളി ജയിലിലെ തടവുകാരനായിരുന്ന മഹേന്ദർ യാദവ്

സിഖ് വിരുദ്ധ കലാപക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിലായ മുൻ എംഎ‍ൽഎ. കോവിഡ് ബാധിച്ച് മരിച്ചു; മരിച്ചത് മണ്ഡോളി ജയിലിലെ തടവുകാരനായിരുന്ന മഹേന്ദർ യാദവ്

സ്വന്തം ലേഖകൻ

ന്യൂഡൽഹി: സിഖ് വിരുദ്ധ കലാപക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുകയായിരുന്ന മുൻ എംഎ‍ൽഎ. കോവിഡ് ബാധിച്ച് മരിച്ചു. ഡൽഹിയിലെ പാലം നിയോജകമണ്ഡലത്തിലെ മുൻ എംഎ‍ൽഎ.യായ മഹേന്ദർ യാദവ് (70) ആണ് മരിച്ചത്. നഗരത്തിലെ മണ്ഡോളി ജയിലിലെ തടവുകാരനായിരുന്ന മഹേന്ദർ യാദവാണ് കോവിഡ് ബാധിച്ച് ശനിയാഴ്ച മരിച്ചത്. നെഞ്ചുവേദനയും മറ്റു ശാരീരികാസ്വസ്ഥതകളും പ്രകടിപ്പിച്ചതിനെത്തുടർന്ന് ജൂൺ 26-ന് യാദവിനെ ഡി.ഡി.യു. ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി അന്നുതന്നെ എൽ.എൻ.ജെ.പി. ആശുപത്രിയിലേക്ക് മാറ്റി. പിന്നീട് യാദവിന്റെ ബന്ധുക്കളുടെ ആവശ്യപ്രകാരം പൊലീസ് സുരക്ഷയിൽ ദ്വാരകയിലെ സ്വകാര്യ ആശുപത്രിയിൽ ജൂൺ 30-ന് പ്രവേശിപ്പിച്ചു. എന്നാൽ, ശനിയാഴ്ചയോടെ യാദവ് മരിച്ചതായി തങ്ങൾക്ക് വിവരം ലഭിച്ചെന്ന് ജയിൽ ഡയറക്ടർ ജനറൽ സന്ദീപ് ഗോയൽ പറഞ്ഞു.
മണ്ഡോളി ജയിലിൽ വൈറസ് ബാധ കാരണം മരിക്കുന്ന രണ്ടാമത്തെ തടവുകാരനാണ് ഇയാൾ.

2018 ഡിസംബറിലാണ് യാദവിനെ 10 വർഷത്തെ തടവുശിക്ഷയ്ക്കായി ജയിലിൽ അടച്ചത്. കൻവർ സിങ്ങാണ് മണ്ഡോളി ജയിലിൽ കോവിഡ് കാരണം മരിച്ച ആദ്യത്തെ തടവുകാരൻ. ജൂൺ 15-ന് ഉറക്കത്തിൽ മരിച്ച ഇയാളുടെ പരിശോധനാഫലം പോസിറ്റീവാണെന്ന് പിന്നീട് കണ്ടെത്തുകയായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP