Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഓൺലൈൻ വിവരാവകാശത്തിന് സർക്കാരിന്റെ രഹസ്യ വിലക്ക്; പദ്ധതി നടപ്പിലായി ഏഴ് മാസം പിന്നിട്ടിട്ടും വിവരാവകാശ അപേക്ഷ സമർപ്പിച്ചവർക്ക് മറുപടി നൽകാതെ സർക്കാർ

ഓൺലൈൻ വിവരാവകാശത്തിന് സർക്കാരിന്റെ രഹസ്യ വിലക്ക്; പദ്ധതി നടപ്പിലായി ഏഴ് മാസം പിന്നിട്ടിട്ടും വിവരാവകാശ അപേക്ഷ സമർപ്പിച്ചവർക്ക് മറുപടി നൽകാതെ സർക്കാർ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ഓൺലൈൻ വഴി വിവരാവകാശ അപേക്ഷ സ്വീകരിക്കാനും മറുപടി നൽകാനുമുള്ള സൗകര്യം സജ്ജമായിട്ടും അപേക്ഷ സമർപ്പിച്ചവർക്ക് മറുപടി നൽകാതെ സർക്കാർ. പദ്ധതി നടപ്പിലാക്കി ഏഴ് മാസം പിന്നിട്ടിട്ടും വിവരാവകാശ അപേക്ഷ സമർപ്പിച്ചവർക്കു മാസങ്ങൾ കഴിഞ്ഞിട്ടും മറുപടിയില്ല. അടച്ച പണവും നഷ്ടപ്പെട്ടു. ഓൺലൈൻ അപേക്ഷകൾ അയയ്ക്കാമെന്ന ഐടി മിഷന്റെ അറിയിപ്പ് കണക്കിലെടുത്തു വിവരാവകാശ അപേക്ഷ സമർപ്പിച്ചവർക്കാണ് മറുപടി ലഭിക്കാത്തത്.

സെക്രട്ടേറിയറ്റ് അടക്കം മിക്ക സർക്കാർ ഓഫിസുകളിലും കോവിഡ് വ്യാപനം ഭയന്നു പൊതുജനങ്ങൾക്കു പ്രവേശനം വിലക്കിയിരിക്കെയാണു വിവരാവകാശ അപേക്ഷകൾ ഓൺലൈനായി സ്വീകരിക്കുന്നതിനു സൗകര്യമുണ്ടായിട്ടും പദ്ധതിക്കു സർക്കാർ തടസ്സം നിൽക്കുന്നത്. ഐടി മിഷനും നാഷനൽ ഇൻഫർമാറ്റിക് സെന്ററും ചേർന്നാണ് ഇഡിസ്ട്രിക്ട് പോർട്ടൽ വഴി വിവരാവകാശ അപേക്ഷ സ്വീകരിക്കാൻ കഴിഞ്ഞ നവംബർ 25നു സൗകര്യം സജ്ജമാക്കിയത്. ഐടി മിഷൻ അറിയിപ്പും പ്രസിദ്ധീകരിച്ചു.

ഫീസ് ഓൺലൈനായി അടയ്ക്കാനും സെക്രട്ടേറിയറ്റിലെ എല്ലാ വകുപ്പുകളിൽ നിന്നും മറുപടി ലഭ്യമാക്കാനും സംവിധാനം ഒരുക്കി. എന്നാൽ, പദ്ധതി ഗംഭീരമായി ഉദ്ഘാടനം ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്നും തൽക്കാലം പോർട്ടൽ വഴി അപേക്ഷ സ്വീകരിക്കേണ്ടെന്നും മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്ന് എൻഐസിക്കും ഐടി മിഷനും നിർദ്ദേശം വന്നു. ഇതോടെ സൗകര്യം തൽക്കാലം നിർത്തി.

ഓൺലൈൻ അപേക്ഷകൾ സെക്രട്ടേറിയറ്റിലേക്കു കൈമാറുന്നതു നിർത്തിയെങ്കിലും അപേക്ഷയും ഫീസും ഇപ്പോഴും പോർട്ടൽ വഴി സ്വീകരിക്കുന്നുണ്ട്. ഇതുകാരണം മറുപടി ലഭിക്കുമെന്ന പ്രതീക്ഷയോടെ കാത്തിരുന്നവർക്കെല്ലാം പണം നഷ്ടപ്പെട്ടതല്ലാതെ വിവരം ലഭിച്ചിട്ടില്ല. സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥർക്കു പരിശീലനം നൽകിക്കഴിഞ്ഞെന്നും വൈകാതെ പദ്ധതി തുടങ്ങുമെന്നുമാണ് ഐടി മിഷൻ തരുന്ന വിശദീകരണം. കൃത്യമായി എപ്പോൾ സൗകര്യം ലഭ്യമാകുമെന്ന വ്യക്തത അവർക്കുമില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP