Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സ്‌കൂൾ തുറക്കൽ നീളുന്നതിനാൽ സിലബസ് വെട്ടിക്കുറയ്ക്കും; അധ്യയന വർഷം നഷ്ടമാകില്ല

സ്‌കൂൾ തുറക്കൽ നീളുന്നതിനാൽ സിലബസ് വെട്ടിക്കുറയ്ക്കും; അധ്യയന വർഷം നഷ്ടമാകില്ല

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സ്‌കൂൾ തുറക്കൽ അനിശ്ചിതമായി നീളുന്ന സാഹചര്യത്തിൽ കേരള സിലബസ് വെട്ടിക്കുറയ്ക്കാൻ സർക്കാർ ആലോചന. കുട്ടികൾക്ക് അധ്യയന വർഷം നഷ്ടമാകാത്ത വിധത്തിൽ പത്താം ക്ലാസ് വരെയുള്ള സിലബസുകൾ വെട്ടി കുറയ്ക്കാനാണ് സർക്കാർ ആലോചിക്കുന്നത്. ഇതും പരീക്ഷകൾ, പാഠ്യേതരപ്രവർത്തനങ്ങൾ എന്നിവയുടെ ഘടനാമാറ്റം ഉൾപ്പെടെയുള്ള മാർഗങ്ങളും ആലോചിക്കാൻ കരിക്കുലം കമ്മിറ്റിയുടെ വിഡിയോ യോഗം 8ന് ചേരും.

വിദ്യാർത്ഥികൾക്ക് അധ്യയനവർഷം നഷ്ടമാകാതെയുള്ള നടപടികൾക്കായിരിക്കും പ്രധാന പരിഗണന. പ്ലസ് ടു വിദ്യാർത്ഥികൾക്കു നീറ്റ് ഉൾപ്പെടെ ദേശീയതലത്തിലുള്ള പരീക്ഷകളുള്ളതിനാൽ കേന്ദ്രനിർദ്ദേശങ്ങൾ പ്രകാരം തീരുമാനമെടുക്കും. എൻസിഇആർടി മാർഗനിർദ്ദേശങ്ങൾ കൂടി പരിഗണിച്ചായിരിക്കും തീരുമാനം. ഇക്കാര്യങ്ങളെക്കുറിച്ചു പഠിച്ചു റിപ്പോർട്ട് തയാറാക്കാൻ വിദഗ്ധസമിതിയെ നിയോഗിക്കാനും ആലോചനയുണ്ട്.

അതേസമയം ിബിഎസ്ഇയുടെ 9 മുതൽ 12 വരെ ക്ലാസുകളിലെ സിലബസ് 30% കുറയ്ക്കാൻ നയപരമായ തീരുമാനമെടുത്തതായി ഡയറക്ടർ (അക്കാദമിക്) ജോസഫ് ഇമ്മാനുവൽ അറിയിച്ചു. ഒന്നു മുതൽ 8 വരെ ക്ലാസുകളിൽ എൻസിഇആർടി നേരത്തേ പ്രഖ്യാപിച്ച സിലബസ് ഇളവു പ്രകാരമായിരിക്കും ക്ലാസുകൾ.

പാഠ്യഭാഗങ്ങൾ കുറച്ച്, ആശയങ്ങൾ കൂടുതൽ വിപുലീകരിക്കുന്ന രീതിയിലാകും ഇത്. 2021ലെ പരീക്ഷ സാധാരണ പോലെ നടത്താനാകുമെന്നാണ് പ്രതീക്ഷയെന്നും മനോരമ ന്യൂസ് ടിവി ചാനലിൽ വിദ്യാർത്ഥികളുമായുള്ള മുഖാമുഖത്തിൽ അദ്ദേഹം പറഞ്ഞു.

അടുത്ത വർഷത്തെ ഐസിഎസ്ഇ (10), ഐഎസ്സി (12) പരീക്ഷകൾക്കുള്ള പാഠഭാഗങ്ങൾ 25% കുറയ്ക്കുമെന്നു കൗൺസിൽ ഫോർ ദി ഇന്ത്യൻ സ്‌കൂൾ സർട്ടിഫിക്കറ്റ് എക്‌സാമിനേഷൻസ് (സിഐഎസ്‌സിഇ) കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP