Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോവിഡ് ജീവിതം ആഘോഷമാക്കി മാറ്റി ദോഹയിലെ കായിക അദ്ധ്യാപിക; 14 ദിവസം കൊണ്ട് കോവിഡിനെ തുരത്തി എറണാകുളംകാരി

കോവിഡ് ജീവിതം ആഘോഷമാക്കി മാറ്റി ദോഹയിലെ കായിക അദ്ധ്യാപിക; 14 ദിവസം കൊണ്ട് കോവിഡിനെ തുരത്തി എറണാകുളംകാരി

സ്വന്തം ലേഖകൻ

നസിന്റെ ധൈര്യം കൊണ്ട് കോവിഡിനെ അതിവേഗം തുരത്തി എറണാകുളത്തുകാരി. ദോഹയിൽ കായിക അദ്ധ്യാപികയായ ഷഹാന അബ്ദുൽ ഖാദറാണ് മനോബലത്തിൻെ പിന്തുണയിൽ കോവിഡിനെ അതിവേഗം തുരത്തിയോടിച്ചത്. ഭർത്താവ് ബുട്ടോ തിരുനിലത്തും മകൾ 5 വയസുകാരി മിൻഹയും അടങ്ങുന്ന കുടുംബത്തിൽ ഷഹാനയ്ക്ക് മാത്രമാണ് രോഗം വന്നത്. കോവിഡ് രോഗിയുമായുള്ള സമ്പർക്കത്തിലൂടെയാണ് അസുഖം പകർന്നത്. എന്നാൽ ചിട്ടയായ ജീവിത ശൈലി കൊണ്ട് വളരെ പെട്ടെന്ന് തന്നെ ഇവർ രോഗത്തെ മറികടന്നു.

14 ദിവസം സർക്കാർ ക്വാറന്റീനിൽ കഴിഞ്ഞു. പ്രവാസി-സ്വദേശി വ്യത്യാസമില്ലാതെ ഏറ്റവും മികച്ച പരിചരണവും സൗകര്യങ്ങളുമാണ് സർക്കാർ ഒരുക്കുന്നത്. അതുകൊണ്ട് തന്നെയാണ് ക്വാറന്റൈൻ ജീവിതം 'പോസിറ്റീവ്' ആക്കാൻ കഴിഞ്ഞത്. ആ സമയത്തും ഓൺലൈൻ വഴി ജോലി ചെയ്തു. ചിട്ടയായ ജീവിതശൈലിയും ആരോഗ്യകരമായ ഭക്ഷണവും കൃത്യമായ വ്യായാമവും പ്രാർത്ഥനയും മാത്രമായുള്ള 14 ദിവസത്തെ ക്വാറന്റൈൻ ജീവിതത്തിലൂടെ കോവിഡ് നെഗറ്റീവ് ആയി.

മറ്റ് രോഗികളിൽ നിന്നും അകലം പാലിച്ചു. ദിവസവും മൂന്ന് ലിറ്റർ ചൂടുവെള്ളമെങ്കിലും കുടിക്കുമായിരുന്നു. 8 മണിക്കൂർ ഉറക്കം. അരമണിക്കൂറെങ്കിലും നടത്തം, യോഗ തുടങ്ങി ഓരോ വ്യായാമങ്ങളും ശീലമാക്കി. പ്രാർത്ഥനയും ധ്യാനവും മനസ്സിനു നല്ല ഉണർവും നൽകുംക്രിയാത്മകമായ കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തിയതിനാൽ 14 ദിവസം കടന്നു പോയത് അറിഞ്ഞില്ല. തിരികെയെത്തി 14 ദിവസം വീണ്ടും വീട്ടിലും ക്വാറന്റീനിലായിരുന്നു.

28 ദിവസത്തെ ക്വാറന്റൈൻ കാലം ഞാൻ ആസ്വദിക്കുകയാണ് ചെയ്തത്. ഓരോ ദിനങ്ങളും ക്യാമറയിൽ പകർത്തി യൂ ട്യൂബിൽ ഇടുകയും ചെയ്തു. മറ്റുള്ളവർക്ക് കോവിഡിനോടുള്ള ഭയം മാറ്റാൻ എന്റെ വ്‌ലോഗ് ഉപകാരപ്രദമാകട്ടെയെന്ന് കരുതി. മനസിനെ തളർത്താതെ നല്ല ആത്മവിശ്വാസത്തോടെയും കരുതലോടെയും പ്രവർത്തിച്ചാൽ തന്നെ നമുക്ക് കോവിഡിനെ അതിജീവിക്കാൻ കഴിയുമെന്നത് എന്റെ ജീവിതാനുഭവമാണ്. അതുകൊണ്ട് ' Be postive in life to be Covid-19 negative'.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP