Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പ്രളയ ദുരിതാശ്വാസം കിട്ടിയവരുടെ അക്കൗണ്ടിലേക്ക് വീണ്ടും പണം; ഇനിയും പണം കിട്ടാത്തത് നൂറുകണക്കിനാളുകൾക്ക്: വിവാദം വിട്ടൊഴിയാതെ മലപ്പുറം നഗരസഭ

പ്രളയ ദുരിതാശ്വാസം കിട്ടിയവരുടെ അക്കൗണ്ടിലേക്ക് വീണ്ടും പണം; ഇനിയും പണം കിട്ടാത്തത് നൂറുകണക്കിനാളുകൾക്ക്: വിവാദം വിട്ടൊഴിയാതെ മലപ്പുറം നഗരസഭ

സ്വന്തം ലേഖകൻ

മലപ്പുറം: പ്രളയം കഴിഞ്ഞ് ഒരു വർഷമാകുമ്പോൾ പ്രളയ ദുരിതാശ്വാസം കിട്ടിയവരുടെ അക്കൗണ്ടിലേക്ക് വീണ്ടും പണം. നഗരസഭയിൽ പ്രളയകാലത്ത് വെള്ളം കയറിയ കുടുംബങ്ങളിൽ പലർക്കും ഇനിയും സർക്കാർ സഹായം ലഭ്യമായിട്ടില്ലെന്നിരിക്കെയാണ് ലഭിച്ചവരുടെ അക്കൗണ്ടിലേക്ക് വീണ്ടും പണം കയറുന്നത്. മലപ്പുറം നഗരസഭയിലാണ് പ്രളയ ദുരിതാശ്വാസം വിവാദത്തിലായത്. ലഭിച്ചവരുടെ അക്കൗണ്ടിലേക്ക് വീണ്ടും പണം കയറുന്നതിനെതിരെ കലക്ടർക്ക് പരാതി നൽകുമെന്ന് നഗരസഭാംഗം ഹാരിസ് ആമിയൻ അറിയിച്ചു.

പ്രളയ ദുരിതാശ്വാസം പ്രഖ്യാപിച്ച് പത്ത് മാസം പിന്നിടുമ്പോൾ നഗരസഭയിലെ വിവിധ വാർഡുകളിലെ നൂറോളം കുടുംബങ്ങൾക്ക് സർക്കാർ പ്രഖ്യാപിച്ച അടിയന്തരസഹായമായ 10,000 രൂപ ഇനിയും ലഭിച്ചിട്ടില്ല. അതിനിടെയാണ് മലപ്പുറം വില്ലേജ് പരിധിയിലുള്ള ഒരു കുടുംബത്തിന്റെ അക്കൗണ്ടിലേക്ക് 3 തവണ പണം കയറിയെന്ന പരാതി ഉയർന്നത്. എന്നാൽ അനർഹമായി ലഭിച്ച ഈ പണം തിരികെ നൽകാൻ അവർ തയാറാണ്. അതിനുള്ള സൗകര്യം ചെയ്യണമെന്നും കലക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്.നഗരസഭയിലെ 15ാം വാർഡ് താമരക്കുഴിയിൽ മാത്രം 10 കുടുംബങ്ങൾക്ക് ഇരട്ടി തുക ലഭിച്ചിട്ടുണ്ടെന്ന് വാർഡംഗം പറഞ്ഞു.

നഗരസഭയിലെ കാളമ്പാടി, ചെമ്മങ്കടവ് ഭാഗങ്ങളിലും കൂട്ടിലങ്ങാടിയിലും സമാന സംഭവമുണ്ടായി. താമരക്കുഴി വാർഡിൽ വീടുകളിൽ വെള്ളം കയറിയ 20 കുടുംബങ്ങൾക്ക് ഇനിയും സഹായം ലഭിച്ചിട്ടില്ല. സർക്കാരിന്റെ അടിയന്തരസഹായമായ 10, 000 രൂപ ലഭിക്കാത്തവർക്ക് വേഗത്തിൽ പണം ലഭ്യമാക്കണമെന്നും തുക കൂടുതൽ ലഭിച്ചവർക്ക് തിരികെ അടയ്ക്കാൻ സൗകര്യം ഏർപ്പെടുത്തണമെന്നും നഗരസഭ ആവശ്യപ്പെട്ടു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP