Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ടിക് ടോക്ക് പോയെങ്കിൽ പോട്ടെ; പകരം മറ്റൊരു ആപ്പ് തരുമോ: 88-ാം വയസ്സിൽ മലയാളക്കരയിൽ ചിരി വിടർത്തിയ അമ്മാമ്മയ്ക്ക് വീഡിയോ ചെയ്യാൻ മറ്റൊരു ആപ് വേണം

ടിക് ടോക്ക് പോയെങ്കിൽ പോട്ടെ; പകരം മറ്റൊരു ആപ്പ് തരുമോ: 88-ാം വയസ്സിൽ മലയാളക്കരയിൽ ചിരി വിടർത്തിയ അമ്മാമ്മയ്ക്ക് വീഡിയോ ചെയ്യാൻ മറ്റൊരു ആപ് വേണം

സ്വന്തം ലേഖകൻ

കൊച്ചി: ടിക് ടോക്കിലെ അമ്മാമ്മയേയും കൊച്ചു മകനെയും അറിയാത്തവർ ആരും തന്നെ ഉണ്ടാകില്ല. 88-ാം വയസ്സിൽ കൊച്ചു മകനൊപ്പം ടിക് ടോക് ചെയ്ത് വൈറലായ അമ്മാമ്മയ്ക്ക നിരവധി ആരാധകരാണുള്ളത്. എന്നാൽ ടിക് ടോക് പോയതോടെ ആകെ വിഷമത്തിലാണ് അമ്മാമ്മച്ചി. എങ്കിലും നമ്മുടെ രാജ്യത്തിന് വേണ്ടിയാണെന്നത് അമ്മാമ്മയെ സന്തോഷിപ്പിത്തുന്നു. ടിക് ടോക്ക് പോയെങ്കിൽ പോട്ടെ പകരം മറ്റൊരു ആപ്പ് തരുമോ എന്നാണ് അമ്മാമ്മയുടെ ചോദ്യം.

ടിക് ടോക് വീഡിയോകളിലൂടെ വൈറലായ പറവൂർ പൂയ്യപ്പിള്ളി സ്വദേശി മേരി ജോസഫും കൊച്ചുമകൻ ജിൻസണുമാണ് മലയാളികളുടെ മനം കവർന്ന ആ അമ്മാമ്മയും കൊച്ചു മകനും. ചട്ടയും ുണ്ടുമുടുത്ത് വീടിനുള്ളിൽ കഴിഞ്ഞിരുന്ന അമ്മാമ്മയുമായി പ്രളയകാലത്ത് വെറുമൊരു തമാശയ്ക്ക് തുടങ്ങിയതാണ് ടിക് ടോക്. ഒന്നര വർഷംകൊണ്ട് 250-ലേറെ വീഡിയോകളാണ് അമ്മാമ്മ ചെയ്തത്.''

''ലോക്ഡൗൺ കാലത്ത് തമാശ വീഡിയോകൾ വേണ്ടെന്ന് അമ്മാമ്മ പറഞ്ഞിരുന്നെങ്കിലും കോവിഡ് ബോധവത്കരണവുമായി ബന്ധപ്പെട്ട് ഒട്ടേറെ വീഡിയോകൾ ചെയ്തിരുന്നു. അവസാനം ചെയ്ത കാക്ക എന്ന വീഡിയോ പത്തുലക്ഷത്തിലേറെപ്പേരാണ് കണ്ടത്...''- ജിൻസൺ പറയുമ്പോൾ അമ്മാമ്മ പതിവുപോലെ ചിരിച്ചു.

ടിക് ടോക് നിരോധിച്ചതിനാൽ വീഡിയോ ചെയ്യാൻ പറ്റുന്നില്ലെങ്കിലും അതു രാജ്യത്തിനു വേണ്ടിയല്ലേയെന്നാണ് അമ്മാമ്മ ചോദിക്കുന്നത്. ലോക്ഡൗൺ കാലത്ത് അമ്മാമ്മയുടെ അഭിനയമികവ് ഉപയോഗപ്പെടുത്താൻ കേരള പൊലീസും എത്തിയിരുന്നു. കേരള പൊലീസിന്റെ കോവിഡ് ബോധവത്കരണവുമായി ബന്ധപ്പെട്ട വീഡിയോയാണ് അമ്മാമ്മ ചെയ്തത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP