Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അവകാശികളില്ലാതെ കിടക്കുന്ന ട്രഷറി നിക്ഷേപങ്ങൾ കണ്ടുകെട്ടാൻ സർക്കാർ തീരുമാനം. ആർക്കും വേണ്ടാത്ത നിക്ഷേപമായി കിടക്കുന്ന ഈ പണത്തിനു സർക്കാർ പലിശ നൽകുന്നത് ഒഴിവാക്കാൻ തന്ത്രപരമായ നീക്കം; അവകാശികൾ ഇല്ലെങ്കിൽ പണമെല്ലാം സർക്കാരിന്

അവകാശികളില്ലാതെ കിടക്കുന്ന ട്രഷറി നിക്ഷേപങ്ങൾ കണ്ടുകെട്ടാൻ സർക്കാർ തീരുമാനം. ആർക്കും വേണ്ടാത്ത നിക്ഷേപമായി കിടക്കുന്ന ഈ പണത്തിനു സർക്കാർ പലിശ നൽകുന്നത് ഒഴിവാക്കാൻ തന്ത്രപരമായ നീക്കം; അവകാശികൾ ഇല്ലെങ്കിൽ പണമെല്ലാം സർക്കാരിന്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: അവകാശികളില്ലാതെ കിടക്കുന്ന ട്രഷറി നിക്ഷേപങ്ങൾ കണ്ടുകെട്ടാൻ സർക്കാർ തീരുമാനം. ആർക്കും വേണ്ടാത്ത നിക്ഷേപമായി കിടക്കുന്ന ഈ പണത്തിനു സർക്കാർ പലിശ നൽകുന്നതു കാരണം ഓരോ വർഷം കഴിയുന്തോറും പലിശച്ചെലവു കൂടുകയാണ്. അതുകൊണ്ട് അരനൂറ്റാണ്ടോളമായി ട്രഷറി ശാഖകളിൽ കെട്ടികിടക്കുന്ന പണമെല്ലാം കണ്ടു കെട്ടും.

പബ്ലിക് അക്കൗണ്ടിലെ ഈ നിക്ഷേപങ്ങൾ സർക്കാർ കടമെടുത്ത തുകയായി കേന്ദ്ര സർക്കാർ കണക്കാക്കും. ഇതു കാരണം സംസ്ഥാനത്തിനു കടമെടുക്കാവുന്ന തുക കേന്ദ്രം വെട്ടിക്കുറയ്ക്കാനും സാധ്യതയുണ്ട്. അതുകൊണ്ടാണ് സേവിങ്‌സ് അക്കൗണ്ടിലും സ്ഥിര നിക്ഷേപ അക്കൗണ്ടിലുമുള്ള പണം കണ്ടുകെട്ടാനുള്ള നീക്കം.

40 വർഷമായി അവകാശികളെത്താത്ത നിക്ഷേപങ്ങൾ ഏറെയുണ്ട്. നിക്ഷേപകർക്കു പലവട്ടം ട്രഷറി ഓഫിസർമാർ കത്തെഴുതിയെങ്കിലും പ്രതികരണമില്ല. ഇത്തരത്തിൽ ആകെ എത്ര കോടി രൂപയുണ്ടെന്നു കണ്ടെത്തുന്നതിന് എല്ലാ ട്രഷറികളോടും കണക്കു സമർപ്പിക്കാൻ ട്രഷറി ഡയറക്ടർ ആവശ്യപ്പെട്ടു. നിക്ഷേപകരുടെ രേഖകൾ പരിശോധിച്ചു നോമിനിയെ കണ്ടെത്താൻ ശ്രമിക്കും.

രജിസ്റ്റേഡ് തപാലിലൂടെ വിവരം അറിയിക്കും. അവകാശ രേഖകൾ സമർപ്പിച്ചാൽ പരിശോധിച്ചു പണം കൈമാറും. ആരും അവകാശികളായില്ലെങ്കിൽ പണം സർക്കാർ കണ്ടുകെട്ടും. 2000 മാർച്ച് 31നു മുൻപു കാലാവധി പൂർത്തിയാക്കിയ നിക്ഷേപങ്ങളുടെ വിവരങ്ങളാണു ശേഖരിക്കുന്നത്.

സ്ഥിര നിക്ഷേപം സംബന്ധിച്ച വിവരങ്ങൾ ഓഗസ്റ്റ് 31നു മുൻപും സേവിങ്‌സ് അക്കൗണ്ട് വിവരങ്ങൾ ഡിസംബർ 31നും മുൻപും അറിയിക്കണമെന്നാണു ട്രഷറി ഡയറക്ടർ ആവശ്യപ്പെട്ടിരിക്കുന്നത്. സർക്കാർ സർവീസിൽനിന്നു വിരമിച്ചവരാണു സ്ഥിരനിക്ഷേപകരിൽ പലരും. മരണവും ഓർമക്കുറവും വില്ലനാകുമ്പോൾ നിക്ഷേപം ആരും അറിയാതെയും പോകും. ഇതാണ് സർക്കാർ കണ്ടു കെട്ടാൻ ഒരുങ്ങുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP