Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കോവിഡ് കാലത്ത് നാടകത്തിന് തിരശ്ശീല വീണപ്പോൾ ഓട്ടോ ഓടിച്ച് ഉപജീവനം നടത്തി മഞ്ജു; നാടകം കഴിഞ്ഞ് അസമയത്ത് വീട്ടിലെത്താൻ മാർഗമില്ലാതായപ്പോൾ വാങ്ങിയ ഓട്ടോ ആപത്ത് കാലത്ത് രക്ഷകനായപ്പോൾ

കോവിഡ് കാലത്ത് നാടകത്തിന് തിരശ്ശീല വീണപ്പോൾ ഓട്ടോ ഓടിച്ച് ഉപജീവനം നടത്തി മഞ്ജു; നാടകം കഴിഞ്ഞ് അസമയത്ത് വീട്ടിലെത്താൻ മാർഗമില്ലാതായപ്പോൾ വാങ്ങിയ ഓട്ടോ ആപത്ത് കാലത്ത് രക്ഷകനായപ്പോൾ

സ്വന്തം ലേഖകൻ

പത്തനംതിട്ട: നാടകം കഴിഞ്ഞ് അസമയത്ത് വീട്ടിലെത്താൻ മാർഗ്ഗമില്ലാതായതോടെയാണ് മഞ്ജു ഓട്ടോറിക്ഷ വാങ്ങിയത്. എന്നാൽ ഈ കോവിഡ് കാലത്ത് നാടകത്തിന് തിരശ്ശീല വീണപ്പോൾ ഓട്ടോ ഓടിച്ച് ഉപജീവനം നടത്തുകയാണ് മഞ്ജു. ഇപ്പോൾ മുഴുവൻ സമയ ഓട്ടോ ഡ്രൈവറായി മാറിയ മഞ്ജു വരുമാനത്തിന്റെ ഒരു പങ്ക് പണമായും അടുക്കള സാധനങ്ങളായും സഹപ്രവർത്തകരുടെ വീടുകളിലും എത്തിക്കുന്നു.

15 വർഷമായി കെപിഎസിയിലെ നാടക നടിയാണ് പത്തനംതിട്ട വള്ളിക്കോട് സ്വദേശിയായ മഞ്ജു്. ദൂരെ ദിക്കുകളിൽ നാടകം അവതരിപ്പിച്ചു അസമയത്തു വീട്ടിലെത്താൻ വാഹനമില്ലാതെ വിഷമിച്ചപ്പോഴാണു കെപിഎസിയിൽ നിന്നു നാടകത്തിനു കിട്ടിയ അഡ്വാൻസും കുറച്ചു സമ്പാദ്യവും ചേർത്ത് ഓട്ടോ വാങ്ങിയത്. നാടകം കഴിഞ്ഞു സമിതിയുടെ വണ്ടിയിൽ കായംകുളത്തു എത്തിയാൽ ഓട്ടോ ഓടിച്ചു വള്ളിക്കോട്ടെ വീട്ടിലേക്ക്. എന്തായാലും അന്നെടുത്ത തീരുമാനം ഇന്ന് ജീവിത്തിൽ ഇത്രയും വലിയ താങ്ങായി മാറുമെന്ന് മഞ്ജു ഒരിക്കലും കരുതിയതേ ഇല്ല.

ലോക്ഡൗണിൽ നാടക വേദികൾ അടഞ്ഞതോടെ മഞ്ജു വീട്ടുചെലവുകൾ നടത്തുന്നത് ഓട്ടോ ഓടിച്ചാണ്. കെ.ആർ.മീരയുടെ ആരാച്ചാർ എന്ന നോവലിന്റെ നാടകരൂപമായ 'അവനവൻതുരുത്തി'ലെ കന്നി, ലിയോ ടോൾസ്റ്റോയിയുടെ 'അന്ന അന്ന കരെനീനയുടെ നാടകരൂപമായ 'പ്രണയസാഗര'ത്തിലെ ഗംഗ, 'ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്നു' എന്ന നാടകത്തിലെ ആയിഷ എന്നീ കഥാപാത്രങ്ങൾക്കു അംഗീകാരങ്ങൾ ലഭിച്ചു. ലോക്ഡൗൺ കാലത്തു കലാകാരന്മാർക്കു സംഗീത നാടക അക്കാദമിയുടെ സാമ്പത്തിക സഹായമുണ്ടെന്നു കേട്ടിരുന്നെങ്കിലും ലഭിച്ചില്ലെന്നു മഞ്ജു പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP