Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കോഴ്‌സ് സർട്ടിഫിക്കറ്റ് കിട്ടും മുൻപേ ഡ്യൂട്ടിയിൽ കയറാൻ സർക്കാർ ഉത്തരവ്; ഗവ. മെഡിക്കൽ കോളജുകളിൽ എംബിബിഎസ് കഴിഞ്ഞ യുവ ഡോക്ടർമാർ പ്രതിസന്ധിയിൽ

കോഴ്‌സ് സർട്ടിഫിക്കറ്റ് കിട്ടും മുൻപേ ഡ്യൂട്ടിയിൽ കയറാൻ സർക്കാർ ഉത്തരവ്; ഗവ. മെഡിക്കൽ കോളജുകളിൽ എംബിബിഎസ് കഴിഞ്ഞ യുവ ഡോക്ടർമാർ പ്രതിസന്ധിയിൽ

സ്വന്തം ലേഖകൻ

കോഴിക്കോട്: ഗവ. മെഡിക്കൽ കോളജുകളിൽ എംബിബിഎസ് കഴിഞ്ഞ യുവ ഡോക്ടർമാരോട് കോഴ്‌സ് സർട്ടിഫിക്കറ്റ് കിട്ടും മുൻപേ ഡ്യൂട്ടിയിൽ കയറാൻ ഉത്തരവിട്ട് സർക്കാർ. നാലു വർഷത്തെ പഠനത്തിനു ശേഷം ഒരു വർഷത്തെ ഹൗസ് സർജൻസി പരിശീലനം പൂർത്തിയാക്കി ബിരുദ സർട്ടിഫിക്കറ്റ് കാത്തിരിക്കുന്നവരോടാണ് ഉടൻ രജിസ്‌ട്രേഷനെടുത്ത് ജോലിക്കു ഹാജരാകാൻ ആവശ്യപ്പെട്ടിരിക്കുന്നത്. ഏഴിനകം റജിസ്‌ട്രേഷൻ പൂർത്തിയാക്കി ജോലിക്കു കയറണമെന്നാണ് ഉത്തരവ്. ഇതോടെ ഡോക്ടർമാർ പ്രതിസന്ധിയിലായി.

നാലു വർഷത്തെ പഠനത്തിനു ശേഷം ഒരു വർഷത്തെ ഹൗസ് സർജൻസി പരിശീലനം പൂർത്തിയാക്കി ബിരുദ സർട്ടിഫിക്കറ്റ് കാത്തിരിക്കുന്നവരോടാണ് ഉടൻ റജിസ്‌ട്രേഷനെടുത്ത് ജോലിക്കു ഹാജരാകാൻ ആവശ്യപ്പെട്ടിരിക്കുന്നത്. ഡിഗ്രി സർട്ടിഫിക്കറ്റ് സഹിതം ട്രാവൻകൂർ കൊച്ചി മെഡിക്കൽ കൗൺസിലിൽ അപേക്ഷിച്ചാലേ ഡോക്ടറായി ജോലി ചെയ്യാനുള്ള പെർമനന്റ് റജിസ്‌ട്രേഷൻ ലഭിക്കൂ. എന്നാൽ, ഏഴിനകം റജിസ്‌ട്രേഷൻ പൂർത്തിയാക്കി ജോലിക്കു കയറണമെന്നും, അല്ലെങ്കിൽ നടപടിയുണ്ടാകുമെന്നും സർക്കാർ ഉത്തരവിൽ പറയുന്നു.

വർക്കു കോഴ്‌സ് സർട്ടിഫിക്കറ്റ് പോലും കിട്ടുന്നതിനു മുൻപേയാണ് രജിസ്‌ട്രേഷനും ഗ്രാമീണസേവനവും ആരോഗ്യവകുപ്പ് നിർബന്ധമാക്കിയിരിക്കുന്നത്. ഗവ. മെഡിക്കൽ കോളജുകളിൽ നിന്നു പുതുതായി എംബിബിഎസ് പഠിച്ചിറങ്ങിയവരെ കോവിഡ് പശ്ചാത്തലത്തിൽ ഗ്രാമീണ ആരോഗ്യ കേന്ദ്രങ്ങളിൽ അടുത്ത മൂന്ന് മാസത്തേക്കു നിയമിക്കാൻ പുറത്തിറക്കിയ ഉത്തരവിലാണ് ആശയക്കുഴപ്പം.

അടുത്തിടെ ഹൗസ് സർജൻസി പൂർത്തിയാക്കിയ 980 യുവഡോക്ടർമാരെയാണു സംസ്ഥാനത്തു ഗ്രാമീണ സേവനത്തിനായി നിയോഗിച്ചിരിക്കുന്നത്. അതിൽ മിക്കവർക്കും പെർമനന്റ് റജിസ്‌ട്രേഷൻ ആയിട്ടില്ല. ഡിഗ്രി സർട്ടിഫിക്കറ്റിന് അപേക്ഷിച്ചിട്ടും കിട്ടാത്ത ഒട്ടേറെ പേരുണ്ട്. കോവിഡ് കാലത്തു ജോലി ചെയ്യാൻ തങ്ങൾ തയാറാണെന്നും അതിനു ഡിഗ്രി സർട്ടിഫിക്കറ്റ് വിതരണവും പെർമനന്റ് റജിസ്‌ട്രേഷൻ നടപടികളും വേഗത്തിലാക്കണമെന്നുമാണു യുവഡോക്ടർമാർ പറയുന്നത്. നിയമന ഉത്തരവിൽ തസ്തികയും ശമ്പളവും വ്യക്തമാക്കിയിട്ടില്ലെന്നും പരാതിയുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP