Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കോഴിക്കോട് ജില്ലയിൽ അടച്ചുപൂട്ടിയ ക്വാറന്റെയ്ൻ കേന്ദ്രങ്ങൾ വീണ്ടും തുറന്നു; ഹോട്ടലുകളും ലോഡ്ജുകളും ഉൾപ്പടെ 42 കേന്ദ്രങ്ങൾ തുറന്നത് മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരം; ക്വാറന്റെയിൻ കേന്ദ്രങ്ങൾ അടച്ചതോടെ പ്രവാസികൾ മണിക്കൂറുകളോളം നടുറോട്ടിലിരിക്കേണ്ട അവസ്ഥയുണ്ടായെന്ന പരാതി സർക്കാരിന്റെ കണ്ണ് തുറപ്പിക്കുമ്പോൾ

കോഴിക്കോട് ജില്ലയിൽ അടച്ചുപൂട്ടിയ ക്വാറന്റെയ്ൻ കേന്ദ്രങ്ങൾ വീണ്ടും തുറന്നു; ഹോട്ടലുകളും ലോഡ്ജുകളും ഉൾപ്പടെ 42 കേന്ദ്രങ്ങൾ തുറന്നത് മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരം; ക്വാറന്റെയിൻ കേന്ദ്രങ്ങൾ അടച്ചതോടെ പ്രവാസികൾ മണിക്കൂറുകളോളം നടുറോട്ടിലിരിക്കേണ്ട അവസ്ഥയുണ്ടായെന്ന പരാതി സർക്കാരിന്റെ കണ്ണ് തുറപ്പിക്കുമ്പോൾ

ജാസിം മൊയ്ദീൻ

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ കഴിഞ്ഞ ദിവസങ്ങളിൽ അടച്ചുപൂട്ടിയ ക്വാറന്റെയിൻ കേന്ദ്രങ്ങൾ വീണ്ടും തുറന്നു. ജില്ലാകളക്ടറുടെ ഉത്തരവ് പ്രകാരം അടച്ചുപൂട്ടിയ 42 ക്വാറന്റെയിൻ കേന്ദ്രങ്ങളാണ് ഇന്നലെ രാത്രിയും ഇന്ന് പുലർച്ചയോടെയുമായി വീണ്ടും തുറന്നത്. വിവിധ ഹോട്ടലുകൾ, ലോഡ്ജുകൾ തുടങ്ങിയ ഇടങ്ങളിലെ കേന്ദ്രങ്ങളാണ് വീണ്ടും പ്രവർത്തന സജ്ജമായത്.

ഇതിൽ 25 കേന്ദ്രങ്ങളിലും ഇപ്പോൾ തന്നെ ക്വാറന്റെയിനിലിരിക്കാൻ ആളുകളെത്തിത്തുടങ്ങി. ഇന്നലെ രാത്രിയും പുലർച്ചയുമായിട്ടാണ് പ്രവാസികൾ ക്വാറന്റെയിനിനായി എത്തിയത്. പ്രവാസികൾ കൂടുതലായി എത്തുന്നതിനിടെ ക്വാറന്റെയിൻ കേന്ദ്രങ്ങൾ പൂട്ടുന്നത് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. പിന്നാലെയാണ് കേന്ദ്രങ്ങൾ അടിയന്തരമായി തുറക്കണമെന്ന് മുഖ്യമന്ത്രി നിർദ്ദേശം നൽകിയത്. കേരളത്തിൽ ഏറ്റവും കൂടുതൽ പ്രവാസികളെത്തുന്ന ജില്ലകളിലൊന്നാണ് കോഴിക്കോട്.

ഇവിടെയാണ് 42 കേന്ദ്രങ്ങൾ അടച്ച് പൂട്ടാൻ ജില്ലാ കലക്ടർ ഉത്തരവ് ഇറക്കിയത്. സർക്കാർ ഏറ്റെടുത്ത് നടത്തുന്ന ഹോട്ടലുകളിലെയും ലോഡ്ജുകളിലെയും റെസിഡൻസികളിലെയും ക്വാറന്റെയിൻ കേന്ദ്രങ്ങൾ പൂട്ടാനായിരുന്നു നിർദ്ദേശം. ഉത്തരവ് ഉടൻ നടപ്പിലാക്കണമെന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോട് ആവശ്യപ്പെട്ടു. സർക്കാർ ക്വാറന്റെയിനിലേക്ക് എത്തുന്ന പ്രവാസികളുടെ എണ്ണം കുറഞ്ഞുവെന്നതാണ് ക്വാറന്റെയിൻ കേന്ദ്രങ്ങൾ പൂട്ടുന്നതിനുള്ള കാരണമായി ഉത്തരവിൽ പറഞ്ഞത്.

ക്വാറന്റെയിൻ സൗകര്യങ്ങൾ കുറവായതിനാൽ കോഴിക്കോട് മണിക്കൂറുകളോളം പ്രവാസികൾക്ക് നടുറോഡിൽ കുടുങ്ങികിടക്കേണ്ടിവന്നിരുന്നു. ഇതിനെതിരെ പ്രതിഷേധം ഉയർന്നതോടെയാണ് ക്വാറന്റെയിൻ കേന്ദ്രങ്ങൾ തുറക്കാൻ മുഖ്യമന്ത്രി നേരിട്ട് നിർദ്ദേശം നൽകിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP