Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ചക്ക തലയിൽ വീണ് ഗുരുതരാവസ്ഥയിലായ യുവാവിന് കോവിഡ് ബാധിച്ച സംഭവം; ഓട്ടോഡ്രൈവറായ റോബിൻ തോമസിന്റെ ഫലം നെഗറ്റീവ് ആയതിന് പിന്നാലെ മരണം

ചക്ക തലയിൽ വീണ് ഗുരുതരാവസ്ഥയിലായ യുവാവിന് കോവിഡ് ബാധിച്ച സംഭവം; ഓട്ടോഡ്രൈവറായ റോബിൻ തോമസിന്റെ ഫലം നെഗറ്റീവ് ആയതിന് പിന്നാലെ മരണം

സ്വന്തം ലേഖകൻ

രാജപുരം: ചക്ക തലയിൽ വീണ് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കാസർകോട് സ്വദേശിയാണ് പരിയാരം മെഡിക്കൽ കോളേജിൽ മരിച്ചത്. ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് പിന്നാലെ കോവിഡ് സ്ഥിതീകരിച്ച ഇയാളുടെ ഫലം നെഗറ്റീവ് ആയതിന് പിന്നാലെ മരണം സംഭവിക്കുക ആയിരുന്നു.

കോടോം ബേളൂർ പഞ്ചായത്തിലെ ഏഴാംമൈൽ മുക്കുഴി കരിയത്തെ റോബിൻ തോമസ് (42) ആണ് മരിച്ചത്. ഏഴാംമൈലിൽ ഓട്ടോ ഡ്രൈവറായിരുന്ന റോബിനെ മെയ്‌ 19നാണ് ചക്ക തലയിൽ വീണ് ഗുരുതരമായി പരുക്കേറ്റ് പരിയാരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്.

കോവിഡ് ലക്ഷണങ്ങൾ ഉണ്ടായിരുന്നില്ലെങ്കിലും ചികിത്സയിലിരിക്കെ നടത്തിയ സ്രവ പരിശോധനയിൽ 23ന് കോവിഡ് പോസിറ്റീവ് ആയി. രണ്ടാമത് നടത്തിയ പരിശോധനയിൽ ഫലം നെഗറ്റീവ് ആയി. രണ്ട് ആഴ്ചയിൽ അധികമായി വെന്റിലേറ്ററിലായിരുന്നു. ഭാര്യ: അൽഫോൻസ. മക്കൾ: റിയ (4ാം ക്ലാസ് വിദ്യാർത്ഥി), റോൺ. (യുകെജി വിദ്യാർത്ഥി). മാതാവ്: റോസമ്മ. പിതാവ് പരേതനായ കോട്ടൂർ തോമസ്. സഹോദരങ്ങൾ: ജോൺ, റോയി, റീന.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP