Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ക്വാറന്റൈനിൽ കഴിഞ്ഞിരുന്ന യുവാവ് അബോധാവസ്ഥയിൽ കിടക്കുന്നതായി കണ്ടെത്തിയത് സഹോദരൻ; രാവിലെ അറിയിച്ചിട്ടും മെഡിക്കൽ കോളേജിൽ നിന്നും ആംബുലൻസ് എത്തിയത് വൈകിട്ട് നാലിന്: കോട്ടയത്ത് ക്വാറന്റൈനിൽ കഴിയവെ കുഴഞ്ഞ് വീണ് മരിച്ച യുവാവിന്റെ മൃതശരീരം കോവിഡ് ടെസ്റ്റിന് ശേഷം സംസ്‌ക്കരിക്കും

ക്വാറന്റൈനിൽ കഴിഞ്ഞിരുന്ന യുവാവ് അബോധാവസ്ഥയിൽ കിടക്കുന്നതായി കണ്ടെത്തിയത് സഹോദരൻ; രാവിലെ അറിയിച്ചിട്ടും മെഡിക്കൽ കോളേജിൽ നിന്നും ആംബുലൻസ് എത്തിയത് വൈകിട്ട് നാലിന്: കോട്ടയത്ത് ക്വാറന്റൈനിൽ കഴിയവെ കുഴഞ്ഞ് വീണ് മരിച്ച യുവാവിന്റെ മൃതശരീരം കോവിഡ് ടെസ്റ്റിന് ശേഷം സംസ്‌ക്കരിക്കും

സ്വന്തം ലേഖകൻ

കോട്ടയം: ദുബായിൽ നിന്നു നാട്ടിലെത്തി കോട്ടയത്തെ വീട്ടിൽ ക്വാറന്റൈനിൽ കഴിയവെ യുവാവ് കുഴഞ്ഞ് വീണ് മരിച്ചു. വീട്ടിൽ ഒറ്റയ്ക്ക് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന കാണക്കാരി കല്ലമ്പാറ മനോഭവനിൽ മഞ്ജുനാഥാണ് (39) മരിച്ചത്. മുറിയിൽ അബോധാവസ്ഥയിൽ കിടക്കുന്ന നിലയിൽ കണ്ടെത്തിയ മഞ്ജുനാഥിനെ കോട്ടയം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. അതേസമയം യുവാവിനെ ആശുപത്രിയിലേക്കു മാറ്റാൻ മണിക്കൂറുകൾ താമസിച്ചതായി ബന്ധുക്കൾ ആരോപിച്ചു.

ഇന്നലെ വൈകിട്ടോടെ മെഡിക്കൽ കോളജിൽ എത്തിച്ചു രാത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. യുവാവിന്റെ സ്രവം പരിശോധനയ്ക്കായി എടുത്തിട്ടുണ്ട്. ഇക്കഴിഞ്ഞ 21നു ദുബായിൽ നിന്നെത്തിയ മഞ്ജുനാഥ് വീട്ടിൽ ഒറ്റയ്ക്കു ക്വാറന്റീനിൽ കഴിയുകയായിരുന്നു. ഇന്നലെ രാവിലെ 10നു സഹോദരൻ ഭക്ഷണവുമായി എത്തിയപ്പോൾ നേരത്തേ നൽകിയ ഭക്ഷണം എടുക്കാത്തതു ശ്രദ്ധയിൽപെട്ടു. തുടർന്നു പരിശോധിച്ചപ്പോഴാണ് മുറിയിൽ അബോധാവസ്ഥയിൽ കിടക്കുന്ന നിലയിൽ മഞ്ജുനാഥിനെ കണ്ടെത്തിയത്.

തുടർന്ന് സഹോദരൻ വിവരം കാണക്കാരി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ അറിയിച്ചു. ആരോഗ്യ വകുപ്പ് അധികൃതർ വീട്ടിൽ എത്തിയെങ്കിലും യുവാവ് നിരീക്ഷണത്തിലായതിനാൽ മെഡിക്കൽ കോളജിൽ കൊണ്ടുപോകണമെന്ന് നിർദേശിച്ചു. രാവിലെ അറിയിച്ചെങ്കിലും വൈകിട്ട് നാലോടെയാണ് ആംബുലൻസ് എത്തിയതെന്നു ബന്ധുക്കൾ ആരോപിച്ചു. യുവാവ് അബോധാവസ്ഥയിലാണെന്ന് അറിഞ്ഞപ്പോൾ തന്നെ കൊറോണ സെല്ലിൽ അറിയിച്ചിരുന്നതായി കാണക്കാരി പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫിസർ ഡോ. ധന്യ സുശീലൻ പറഞ്ഞു. മഞ്ജുനാഥിന്റെ ഭാര്യ: ഗായത്രി. മക്കൾ: ശിവാനി, സൂര്യകിരൺ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP