Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202124Sunday

ബിഹാറിൽ ആർജെഡിക്കു കനത്ത തിരിച്ചടി; അഞ്ച് എംഎൽസിമാർ പാർട്ടി വിട്ട് ജനതാദളിൽ (യു)

ബിഹാറിൽ ആർജെഡിക്കു കനത്ത തിരിച്ചടി; അഞ്ച് എംഎൽസിമാർ പാർട്ടി വിട്ട് ജനതാദളിൽ (യു)

സ്വന്തം ലേഖകൻ

പട്‌ന: ബിഹാറിൽ ആർജെഡിക്കു കനത്ത തിരിച്ചടി. മുതിർന്ന നേതാവ് രഘുവംശ പ്രസാദ് സിങ് ഉപാധ്യക്ഷ പദവി രാജിവച്ചതും അഞ്ച് എംഎൽസിമാർ പാർട്ടി വിട്ടതുമാണ് ആർജെഡിയെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. രാജിവച്ച എംഎൽസിമാർ ജനതാദളിൽ (യു) ചേർന്നതോടെ മുൻ മുഖ്യമന്ത്രി റാബ്‌റി ദേവിക്കു ലെജിസ്ലേറ്റീവ് കൗൺസിലിലെ പ്രതിപക്ഷ നേതൃസ്ഥാനവും നഷ്ടമായി. ലെജിസ്ലേറ്റീവ് കൗൺസിലിൽ എട്ട് അംഗങ്ങളുണ്ടായിരുന്ന ആർജെഡിക്ക് ഇനി 3 പേർ മാത്രം. എംഎൽസിമാരായ രാധാ ചരൺ ഷാ, സഞ്ജയ് പ്രസാദ്, ദിലീപ് റായി, കമർ ആലം, രൺവിജയ് കുമാർ സിങ് എന്നിവരാണു ആർജെഡി വിട്ടു ജെഡിയുവിൽ ചേക്കേറിയത്.

എൽജെപി മുൻ എംപി രമ സിങ്ങിനെ ആർജെഡിയിൽ എടുക്കാനുള്ള പാർട്ടി നേതൃത്വത്തിന്റെ തീരുമാനത്തിൽ പ്രതിഷേധിച്ചാണ് രഘുവംശ പ്രസാദ് സിങ് ഉപാധ്യക്ഷ സ്ഥാനം രാജിവച്ചത്. ആർജെഡിയുടെ സ്ഥാപക നേതാവ് രഘുവംശ പ്രസാദ്, കോവിഡ് രോഗബാധയെ തുടർന്ന് പട്‌നയിലെ എയിംസിൽ ചികിത്സയിലിരിക്കെയാണ് ഉപാധ്യക്ഷ സ്ഥാനത്തു നിന്നു രാജി പ്രഖ്യാപിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP