Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഹജ്ജ് യാത്ര; അപേക്ഷകർ അടച്ച പണം മുഴുവൻ തിരികെ നൽകുമെന്ന് കേന്ദ്ര സർക്കാർ

ഹജ്ജ് യാത്ര; അപേക്ഷകർ അടച്ച പണം മുഴുവൻ തിരികെ നൽകുമെന്ന് കേന്ദ്ര സർക്കാർ

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ഹജ്ജ് യാത്ര തീർത്ഥാടനത്തിന് ഇത്തവണ അവസരമില്ലാത്തതിനാൽ അപേക്ഷകർ അടച്ച പണം മുഴുവൻ തിരികെ നൽകുമെന്ന് കേന്ദ്ര സർക്കാർ. പണം അക്കൗണ്ടിൽ തിരികെ നിക്ഷേപിക്കുന്നതിനു നടപടി തുടങ്ങിയതായി ന്യൂനപക്ഷ മന്ത്രി മുക്താർ അബ്ബാസ് നഖ്‌വി അറിയിച്ചു. ഹജ് കമ്മിറ്റി മുഖേന തിരഞ്ഞെടുക്കപ്പെട്ട 1.40 ലക്ഷം പേർ 2 തവണകളായി 2.01 ലക്ഷം രൂപ വീതമാണ് അടച്ചത്. ഈ തുക മുഴുവനും തിരികെ നൽകും.

ഇന്ത്യയിൽനിന്ന് 2.13 ലക്ഷം പേരാണു ഹജ് തീർത്ഥാടനത്തിനു തയ്യാറെടുത്തിരുന്നത്. ഒറ്റയ്ക്കു പോകാൻ അപേക്ഷിച്ച 2300 സ്ത്രീകളുണ്ട്. ഇവർക്കു പ്രത്യേക അപേക്ഷ ഇല്ലാതെ അടുത്ത വർഷം അവസരം നൽകും. ഈ വിഭാഗത്തിൽ അടുത്ത വർഷം പുതിയ അപേക്ഷ നൽകുന്നവരെയും പരിഗണിക്കും. അതേസമയം ഈ വർഷം ഹജ്ജിനു തിരഞ്ഞെടുക്കപ്പെട്ടവരെ അടുത്ത വർഷം നറുക്കെടുപ്പില്ലാതെ പരിഗണിക്കണമെന്നു വിവിധ സംസ്ഥാന ഹജ് കമ്മിറ്റികൾ കേന്ദ്ര സർക്കാരിനോടും കേന്ദ്ര ഹജ് കമ്മിറ്റിയോടും ആവശ്യപ്പെട്ടു. ഇന്ത്യയ്ക്കുള്ള 2 ലക്ഷം സീറ്റിൽ 1.40 ലക്ഷം തീർത്ഥാടകരെയും ഹജ് കമ്മിറ്റി മുഖേനയാണു തിരഞ്ഞെടുക്കാറുള്ളത്.

കേരളത്തിലെ 26,064 അപേക്ഷകരിൽ 10,834 പേരാണു തിരഞ്ഞെടുക്കപ്പെട്ടത്; 4,435 പുരുഷന്മാരും 6,399 സ്ത്രീകളും. 9,350 പേരുടെ പാസ്‌പോർട്ട് മുംബൈയിലേക്കു നൽകുകയും തീർത്ഥാടകർക്കു ക്ലാസുകളുടെ നടപടി ആരംഭിക്കുകയും ചെയ്തു. കോവിഡ് പശ്ചാത്തലത്തിൽ നടപടികൾ നിർത്തിവയ്ക്കുകയായിരുന്നുവെന്നു സംസ്ഥാന ഹജ് കമ്മിറ്റി ചെയർമാൻ സി.മുഹമ്മദ് ഫൈസി അറിയിച്ചു. ഈ വർഷത്തെ ഹജ് തീർത്ഥാടനത്തിനു സൗദി അറേബ്യയിൽ താമസിക്കുന്ന കോവിഡ് രോഗമില്ലാത്ത 65 വയസ്സിനു താഴെയുള്ളവർക്ക് മാത്രമാണ് അവസരം ഒരുങ്ങുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP