Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കോവിഡ് 19: ജനസംഖ്യാനുപാതിക മരണനിരക്ക് ഏറ്റവും കുറവ് ഇന്ത്യയിൽ; ഇന്ത്യയിലെ മരണ നിരക്ക് ഒരു ലക്ഷം പേരിൽ ഒന്ന് എന്ന തോതിൽ

കോവിഡ് 19: ജനസംഖ്യാനുപാതിക മരണനിരക്ക് ഏറ്റവും കുറവ് ഇന്ത്യയിൽ; ഇന്ത്യയിലെ മരണ നിരക്ക് ഒരു ലക്ഷം പേരിൽ ഒന്ന് എന്ന തോതിൽ

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ജനസംഖ്യാനുപാതിക മരണനിരക്ക് ഏറ്റവും കുറവ് ഇന്ത്യയിൽ. ആഗോള നിരക്ക് ഒരു ലക്ഷം പേരിൽ ആറ് എന്നിരിക്കെ രാജ്യത്ത് ഒരുലക്ഷം പേരിൽ ഒന്ന് എന്ന നിരക്കിലാണു കോവിഡ് മരണം സംഭവിക്കുന്നതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. രോഗം നേരത്തേ കണ്ടെത്തൽ, സമയബന്ധിത പരിശോധന, നിരീക്ഷണം, ചികിത്സ, സമ്പർക്കത്തിലുള്ളവരെ കണ്ടെത്തൽ തുടങ്ങിയവയിലൂടെ മരണനിരക്കു കുറയ്ക്കാൻ കഴിഞ്ഞതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

130 കോടി ജനസംഖ്യയുള്ള രാജ്യത്ത് ഒരു ലക്ഷം പേരെ എടുത്താൽ അവരിൽ 32 കോവിഡ് രോഗികൾ മാത്രം. ലക്ഷം പേരിൽ ഒരാൾ മാത്രമാണ് കോവിഡ് ബാധിച്ച് മരിക്കുന്നത്. ലോകത്ത് ഇത് 118 രോഗികളും 6 മരണവുമാണ്.

അതേസമയം രാജ്യത്ത് കോവിഡ് മുക്തരുടെ എണ്ണത്തിൽ ക്രമാനുഗത വർധന. ഇന്നലെ വൈകിട്ടു വരെ 4.45 ലക്ഷം രോഗികളിൽ 2.5 ലക്ഷം പേർ രോഗമുക്തരായി ആശുപത്രി വിട്ടു. രോഗമുക്തി 56.32%.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP