Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പാലത്തിൽ നിന്നും ചാടിയ ആളെ രക്ഷപ്പെടുത്തിയപ്പോൾ പറഞ്ഞത് കോവിഡാണെന്ന്; രക്ഷാപ്രവർത്തനം കാണാനെത്തിയവർ ഓടി രക്ഷപ്പെട്ടു

പാലത്തിൽ നിന്നും ചാടിയ ആളെ രക്ഷപ്പെടുത്തിയപ്പോൾ പറഞ്ഞത് കോവിഡാണെന്ന്; രക്ഷാപ്രവർത്തനം കാണാനെത്തിയവർ ഓടി രക്ഷപ്പെട്ടു

സ്വന്തം ലേഖകൻ

കൊച്ചി: തേവര റെയിൽവേ പാലത്തിൽനിന്നു ചാടിയയാളെ രക്ഷപ്പെടുത്താൻ അഗ്നിശമന സേന എത്തിയപ്പോൾ പറഞ്ഞത് തനിക്ക് കോവിഡ് എന്ന്. ഇതോടെ രക്ഷാപ്രവർത്തനം കാണാനെത്തിയവർ ഓടി രക്ഷപ്പെട്ടു. തുടർന്ന് പിപിഇ കിറ്റ് സഹിതം അണിഞ്ഞാണ് അഗ്നിശമന സേന ഇയാളെ കരയ്ക്ക് കയറ്റിയത്. എന്നാൽ ആശുപത്രിയിലെത്തിക്കാൻ ആംബുലൻസിനു കാത്ത് കിടന്നത് രണ്ടുമണിക്കൂറാണ്.

ഇന്നലെ രാത്രി എട്ടരയോടെ, 45 വയസ്സു തോന്നിക്കുന്നയാളാണു പാലത്തിൽനിന്നു ചാടിയത്. മൽസ്യത്തൊഴിലാളികൾ ഞണ്ടു പിടിക്കുന്ന വലയുടെ സഹായത്തോടെ രക്ഷപ്പെടുത്തുകയായിരുന്നു. തനിക്ക് കോവിഡാണെന്ന് പറഞ്ഞതോടെ അഗ്‌നിരക്ഷാ സേനയുടെ നാലംഗങ്ങൾ സുരക്ഷാ പിപിഇ കിറ്റ് അണിഞ്ഞ് ഇയാളെ കരയ്ക്ക് കയറ്റി.

തുടർന്ന് 108 ആംബുലൻസിൽ കളമശേരി മെഡിക്കൽ കോളജിൽ എത്തിക്കാനുള്ള ശ്രമമായി. ഈ സമയം മുഴുവൻ ഇയാളെ വെണ്ടുരുത്തി പാലത്തിൽ കിടത്തി. കോവിഡ് എന്ന് പറഞ്ഞതോടെ കൂട്ടംകൂടി നിന്നവരും ഭീതിയിലായി. സമീപത്തേക്കു വരാൻ പോലും ആരും തയാറായില്ല. അഗ്‌നിരക്ഷാ സേനാ ജില്ലാ ഓഫിസർ എ.എസ് ജോജിയുടെ നേതൃത്വത്തിൽ ക്ലബ് റോഡ്, മട്ടാഞ്ചേരി സേനാംഗങ്ങളാണു രക്ഷാപ്രവർത്തനം നടത്തിയത്. ഹാർബർ സ്റ്റേഷൻ പൊലീസും പങ്കെടുത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP