Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വയോധികന്റെ മൃതദേഹം ചെക്‌പോസ്റ്റിൽ തടഞ്ഞത് നാലര മണിക്കൂർ; യാത്ര അനുമതി നൽകിയത് കോവിഡ് 19 ജാഗ്രതയിൽ രജിസ്റ്റർ ചെയ്ത ശേഷം

വയോധികന്റെ മൃതദേഹം ചെക്‌പോസ്റ്റിൽ തടഞ്ഞത് നാലര മണിക്കൂർ; യാത്ര അനുമതി നൽകിയത് കോവിഡ് 19 ജാഗ്രതയിൽ രജിസ്റ്റർ ചെയ്ത ശേഷം

സ്വന്തം ലേഖകൻ

ചെങ്ങന്നൂർ: ചെങ്ങന്നൂർ സ്വദേശിയായ വയോധികന്റെ മൃതദേഹം കുമളി ചെക്‌പോസ്റ്റിൽ നാലര മണിക്കൂർ തടഞ്ഞിട്ടു. ഭോപ്പാലിൽനിന്ന് കൊണ്ടുവന്ന ചെങ്ങന്നൂർ മംഗലം ചെന്നാട്ട് പടിഞ്ഞാറേതിൽ സി.എ.കൊച്ചിട്ടിയുടെ (കുഞ്ഞുമോൻ-72) മൃതദേഹമാണ് ചെക്‌പോസ്റ്റിൽ തടഞ്ഞത്. ഭോപ്പാലിലുള്ള മകൾ മേഴ്‌സിയുടെ വീട്ടിലായിരുന്ന ഇദ്ദേഹം കഴിഞ്ഞ 10-ന് രാത്രിയിൽ ഹൃദയാഘാതത്തെ തുടർന്നാണ് മരണമടഞ്ഞത്.

11-ന് ഉച്ചയോടെ ഇരുമ്പുപെട്ടിയിൽ ഐസ് നിറച്ചാണ് മൃതദേഹം നാട്ടിലേക്ക് കൊണ്ടുവന്നത്. ഞായറാഴ്ച എട്ടുമണിയോടെ കുമളി ചെക്ക് പോസ്റ്റിൽ മൃതദേഹവുമായി എത്തി. എന്നാൽ ആംബുലൻസ് ജാഗ്രത ആപ്ലിക്കേഷനിൽ രജിസ്റ്റർ ചെയ്തിരുന്നില്ല. ഈ കാരണം പറഞ്ഞ് പൊലീസ് മൃതദേഹം തടഞ്ഞിട്ടു. ഐസ് ഉരുകി മൃതദേഹം കേടാകുമെന്നു അറിയിച്ചിട്ടും അധികൃതർ കടത്തി വിടാൻ തയ്യാറായില്ല. കൊച്ചിട്ടിയുടെ മകൻ മുൻ കൗൺസിലർ കൂടിയായ ജോസ് മംഗലം നഗരസഭാ ചെയർമാൻ കെ.ഷിബു രാജനുമായി ബന്ധപ്പെട്ടതിനെ തുടർന്നാണ് നടപടികൾ വേഗത്തിലായത്. ചെയർമാൻ കെ.ഷിബുരാജൻ കളക്ടറുമായി ബന്ധപ്പെട്ട് കോവിഡ് 19 ജാഗ്രതയിൽ രജിസ്റ്റർ ചെയ്ത് അരമണിക്കൂറിനകം യാത്രാ അനുമതി നൽകി.

മൃതദേഹം ആംബുലൻസിൽ എത്തിക്കുന്നതിനാൽ ഡി.എം.ഒ.യുടെ അനുമതിയും വേണ്ടിവന്നു. ചെയർമാൻ ഡെപ്യൂട്ടി ഡി.എം.ഒ. ഡോ.ദീപ്തിയുമായി ബന്ധപ്പെട്ട് വ്യവസ്ഥകളുടെ അടിസ്ഥാനത്തിൽ അനുമതി വാങ്ങുകയായിരുന്നു. മൃതദേഹം വൈകീട്ട് നാലിന് പള്ളിയിലെത്തിച്ച് കോവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് സംസ്‌ക്കരിച്ചത്. പി.പി.ഇ. കിറ്റ് ധരിച്ചാണ് വികാരി റവ.എം.എസ്.ദാനിയേൽ സംസ്‌കാര ചടങ്ങുകൾ നടത്തിയത്. കോവിഡ് പ്രോട്ടോക്കോൾ പ്രകാരം സംസ്‌കാര ചടങ്ങുകൾ നടത്താമെന്ന് ഉറപ്പ് നൽകിയതിന്റെ അടിസ്ഥാനത്തിലാണ് ഡി.എം.ഒ.യുടെ അനുമതി ലഭിച്ചത്. തുടർന്ന് ഉച്ചയ്ക്ക് 12.30 ഓടെ മൃതദേഹം ചെക്ക് പോസ്റ്റ് കടത്തിവിട്ടത്.

മൃതദേഹം പള്ളിയിലും വീട്ടിലും പ്രവേശിപ്പിക്കാതെ മംഗലം സെയ്ന്റ് തോമസ് മാർത്തോമ്മാ പള്ളിയിലെ സെമിത്തേരിയിൽ സംസ്‌കരിച്ചു. നഗരസഭാ ചെയർമാൻ കെ.ഷിബുരാജന്റെ മേൽനോട്ടത്തിൽ ചെങ്ങന്നൂർ പൊലീസ്, ജില്ലാ ആശുപത്രിയിലെ ആരോഗ്യ വിഭാഗം ജീവനക്കാർ, നഗരസഭാ കൗൺസിലർമാർ, ബന്ധുക്കൾ, നാട്ടുകാർ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങുകൾ നടന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP