Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

മുഖാവരണം അണിയാത്തവരെ പിടിക്കാൻ കർശന നടപടിയുമായി പൊലീസ്; മുഖാവരണം ധരിക്കാതെ നിരത്തിലിറങ്ങുന്നവരെ പിടിക്കാൻ പൊലീസിന്റെ കാമറ സംവിധാനം

മുഖാവരണം അണിയാത്തവരെ പിടിക്കാൻ കർശന നടപടിയുമായി പൊലീസ്; മുഖാവരണം ധരിക്കാതെ നിരത്തിലിറങ്ങുന്നവരെ പിടിക്കാൻ പൊലീസിന്റെ കാമറ സംവിധാനം

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കേരളത്തിൽ കോവിഡ് വ്യാപനം ഉയരുന്ന സാഹചര്യത്തിൽ പ്രതിരോധനടപടികളും കർശനമാക്കാൻ പൊലീസ്. പൊതു സ്ഥലങ്ങളിൽ മുഖാവരണം ഉപയോഗിക്കാത്തവർക്കെതിരേ കർശന നടപടി സ്വീകരിക്കും. മുഖാവരണം അണിയാതെ വീടിന് പുറത്തിറങ്ങുന്നവരെ കുടുക്കാൻ പുതിയ സംവിധാനങ്ങൾ തേടുകയാണ്. ട്രാഫിക് പരിശോധനയ്ക്കായുള്ള ക്യാമറ ഉപയോഗിച്ച് മുഖാവരണം ധരിക്കാത്തവരെ കണ്ടെത്താനാണു ശ്രമം.

ട്രാഫിക് നിയമലംഘനങ്ങൾ, സീറ്റ് ബെൽറ്റ് ഉപയോഗിക്കാത്തത്, ഹെൽമെറ്റ് ധരിക്കാത്തത് എന്നിവയൊക്കെയാണ് ഇപ്പോൾ ക്യാമറ ഉപയോഗിച്ച് കണ്ടെത്തുന്നത്. ഇതിനൊപ്പം, മുഖാവരണം ധരിക്കാത്തവരുടെ ചിത്രങ്ങൾകൂടി ശേഖരിക്കാനാണു ശ്രമം. ഇതിനായി സോഫ്റ്റ്‌വേറിൽ ക്രമീകരണം വരുത്താനാണ് പൊലീസ് സൈബർ ഡോം ശ്രമിക്കുന്നത്. എന്നാൽ വാഹനങ്ങളിൽ സഞ്ചരിക്കുന്നവരെ മാത്രമാണ് ക്യാമറയിൽ പതിയുന്ന ചിത്രങ്ങൾ ഉപയോഗിച്ച് എളുപ്പത്തിൽ കണ്ടെത്താൻ കഴിയുകയെന്നതാണ് ഇതിനുള്ള പ്രശ്‌നം.

വാഹനത്തിന്റെ നമ്പർ പരിശോധിച്ച് അതിന്റെ ഉടമയ്ക്ക് മുഖാവരണം ഇടാത്ത ചിത്രം സഹിതം നോട്ടീസ് നൽകാനാകും. എന്നാൽ, കാൽനടക്കാരുടെ കാര്യത്തിൽ പൊലീസ് പരിശോധിച്ച് ആളുകളെ തിരിച്ചറിയേണ്ടിവരും. ഇവരുടെ കാര്യത്തിൽ ക്യാമറ പ്രായോഗികമല്ല. പൊതുനിരത്തിൽ മുഖാവരണം ഉപയോഗിക്കാതെ സഞ്ചരിക്കുന്നതാണ് വാഹനത്തിൽ പോകുന്നവരെക്കാൾ അപകടമായി കണക്കാക്കുന്നത്.

നടന്നുപോകുന്നവരിൽ മുഖാവരണം ഇടാത്തവരുടെയെല്ലാം ചിത്രം ശേഖരിക്കേണ്ടിവരുമ്പോൾ നിലവിലെ സ്റ്റോറേജ് സംവിധാനം മെച്ചപ്പെടുത്തേണ്ടിവരും. നിലവിൽ മുഖാവരണം ധരിക്കാത്തതിന് ശരാശരി രണ്ടായിരത്തോളം കേസെടുക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP