Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രണ്ടരമാസത്തെ ഇടവേളയ്ക്കുശേഷം സർക്കാർ ഓഫിസുകൾ വീണ്ടും തുറന്നു; സാമൂഹിക അകലം പാലിക്കാനാവാതെ ജീവനക്കാർ

രണ്ടരമാസത്തെ ഇടവേളയ്ക്കുശേഷം സർക്കാർ ഓഫിസുകൾ വീണ്ടും തുറന്നു; സാമൂഹിക അകലം പാലിക്കാനാവാതെ ജീവനക്കാർ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: രണ്ടരമാസത്തെ ഇടവേളയ്ക്കുശേഷം സംസ്ഥാനത്തെ സർക്കാർ ഓഫീസുകൾക്ക് വീണ്ടും തുറന്നു. ജീവനക്കാർ തിങ്കളാഴ്ച മുതൽ ഓഫീസുകളിലെത്തണമെന്ന് സർക്കാർ ഉത്തരവിറക്കിയതോടെ 88 ശതമാനം ഹാജർ നിലയാണ് ഇന്നലെ രേഖപ്പെടുത്തിയത്.

വിവിധ സേവനങ്ങൾക്കായി പൊതുജനം താലൂക്ക് ഓഫിസുകളിലേക്കും ആർ.ടി.ഓഫീസിലേക്കും വില്ലേജ് ഓഫീസിലേക്കും എത്തി. ഇതോടെ സാമൂഹികം അകലം പാലിക്കലും പഴംകഥയായി. സെക്രട്ടേറിയറ്റ് ഉൾപ്പെടെയുള്ള വിവിധ സർക്കാർസ്ഥാപനങ്ങളിലും ഉദ്യോഗസ്ഥർക്ക് സാമൂഹികഅകലം പാലിക്കാനായില്ല. സെക്രട്ടേറിയറ്റിൽ 94 ശതമാനത്തോളം ജീവനക്കാർ ജോലിക്കെത്തി. റവന്യൂ, വില്ലേജ് ഓഫീസുകളിലും പഞ്ചായത്ത് ഓഫീസുകളിലുമായിരുന്നു കൂടുതൽ തിരക്ക്.

താലൂക്ക് ഓഫിസിലേക്ക് തിങ്കളാഴ്ച വന്നവരിലേറെയും കൈവശാവകാശ സർട്ടിഫിക്കറ്റിനായിരുന്നു. ഇതിനായി അപേക്ഷ ഓൺലൈനായി നൽകാം. എന്നാൽ, കൈവശാവകാശ സർട്ടിഫിക്കറ്റ് അപേക്ഷകൻ നേരിട്ട് വന്നാലേ കൈമാറൂ. .

പഴയ സോഫ്റ്റ്‌വേറായ സ്മാർട് മൂവിൽ നൽകിയ അപേക്ഷകൾ വാഹൻസാരഥിയിലേക്ക് മാറ്റുന്നതിയാണ് ആർ.ടി ഓഫിസിലേക്ക് ഭൂരിഭാഗംപേരും എത്തിയത്. പ്രത്യേകമായി ലോഗിൻ ചെയ്യേണ്ടതിനാൽ അപേക്ഷകർ നേരിട്ട് ഓഫീസുകളിൽ എത്തേണ്ടതുണ്ടായിരുന്നു. കരം അടയ്ക്കുന്നതുൾപ്പെടെയുള്ള ആവശ്യങ്ങൾക്ക് പൊതുജനങ്ങൾ വില്ലേജ് ഓഫീസുകളിലെത്തി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP