Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'എന്തായാലും നമ്മുടെ നാട്ടിലെത്തിയല്ലോ, തീർച്ചയായും നമ്മൾ രക്ഷപ്പെടും; ഒരാഴ്ച കഴിഞ്ഞു പരിശോധനാഫലം നെഗറ്റീവ് ആകുമ്പോൾ അറിയിക്കാം..'; കോവിഡ് ബാധിച്ച് ഇന്നലെ മരിച്ച ഡിന്നിയുടെ വാക്കുകൾ കേരളത്തിന്റെ നൊമ്പരമാകുമ്പോൾ

'എന്തായാലും നമ്മുടെ നാട്ടിലെത്തിയല്ലോ, തീർച്ചയായും നമ്മൾ രക്ഷപ്പെടും; ഒരാഴ്ച കഴിഞ്ഞു പരിശോധനാഫലം നെഗറ്റീവ് ആകുമ്പോൾ അറിയിക്കാം..'; കോവിഡ് ബാധിച്ച് ഇന്നലെ മരിച്ച ഡിന്നിയുടെ വാക്കുകൾ കേരളത്തിന്റെ നൊമ്പരമാകുമ്പോൾ

സ്വന്തം ലേഖകൻ

തൃശൂർ: കോവിഡ് ബാധിച്ച് ഇന്നലെ മെഡിക്കൽ കോളേജിൽ മരിച്ച തൃശൂർ സ്വദേശി ഡിന്നി ചാക്കോയുടെ വാക്കുകൾ കേരളത്തിന് മുഴുവൻ നൊമ്പരമാകുകയാണ്. കോവിഡ് ബാധിച്ച വിവരം അറിഞ്ഞഅ വിളിച്ച സുഹൃത്തുക്കളോടെല്ലാം ഒരാഴ്ച കഴിഞ്ഞു പരിശോധനാഫലം നെഗറ്റീവ് ആകുമ്പോൾ അറിയിക്കാം എന്നാണ് മാലെയിൽ നിന്നെത്തിയ ഡിന്നി പറഞ്ഞത്. എന്നാൽ അപ്രതീക്ഷിതമായി കോവിഡ് ഡിന്നിയെ തട്ടിയെടുത്തപ്പോൾ ആ വാക്കുകൾ ഉറ്റവരെ കരയിപ്പിക്കുകയാണ്.

'എന്തായാലും നമ്മുടെ നാട്ടിലെത്തിയല്ലോ, ധൈര്യമായിരിക്കുക, പ്രാർത്ഥിക്കുക... തീർച്ചയായും നമ്മൾ രക്ഷപ്പെടും. ഒരാഴ്ച കഴിഞ്ഞു പരിശോധനാഫലം നെഗറ്റീവ് ആകുമ്പോൾ ആ സന്തോഷ വാർത്ത ഞാൻ അറിയിക്കാം..'കോവിഡ് ബാധിച്ചു മാലെയിൽ നിന്നെത്തി മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയവേ ഇന്നലെ മരിച്ച തൃശൂർ വിആർ പുരം സ്വദേശി ഡിന്നി ചാക്കോയുടെ ശബ്ദസന്ദേശം നാടിന്റെ സങ്കടമായി. രോഗം സ്ഥിരീകരിച്ചപ്പോൾ പലരും വീട്ടിലും മറ്റും വിളിച്ചു വിവരം തിരക്കിയ പശ്ചാത്തലത്തിലാണു കഴിഞ്ഞ 17നു ശബ്ദസന്ദേശം റിക്കോർഡ് ചെയ്ത് ഡിന്നി പ്രചരിപ്പിച്ചത്.

ശബ്ദ സന്ദേശം ഇങ്ങനെ: ''ഞാൻ എന്റെ വീട്ടിലായിരുന്നുവെന്നു കരുതി പലരും വിളിക്കുന്നുണ്ട്. ആരും പേടിക്കേണ്ട; ആരുമില്ലാത്ത ബന്ധുവീട്ടിലാണു താമസിച്ചത്. ആ വീട്ടിലേക്ക് ആരും വന്നിട്ടില്ല. അവിടെനിന്ന് ഒന്നും പുറത്തേക്കു പോയിട്ടുമില്ല. മാലെയിൽ കൊറോണ ബോധവൽക്കരണ സംഘത്തിൽ ഞാനുമുണ്ടായിരുന്നു. അതിനാൽ കാര്യങ്ങളറിയാം. ഇപ്പോൾ മെഡിക്കൽ കോളജ് ആശുപത്രിയിലാണ്. കുടുംബാംഗങ്ങളും ഇവിടെയുണ്ട്. ഫോണെടുക്കാൻ പറ്റിയെന്നു വരില്ല.

എനിക്ക് മെസേജ് വിട്ടാൽ മതി. മറുപടി തരാം. ചെറിയ പനിയും ചുമയുമുണ്ട്. ധൈര്യമായിരിക്കുക, പ്രാർത്ഥിക്കുക. നമ്മൾ രക്ഷപ്പെടും''. മാലെയിൽ അദ്ധ്യാപകനായിരുന്നു ഡിന്നി. മെയ്‌ 16നു രോഗം സ്ഥിരീകരിച്ചു. മാലെയിൽ നഴ്‌സായ ഭാര്യ ജിനിക്കും (33) മകൻ ജോവാനും (3) ഭാര്യാ മാതാവിനും (53) കോവിഡ് സ്ഥിരീകരിച്ചെങ്കിലും ഭേദമായി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP