Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വളർത്തു തത്ത പറന്നു പോയി; പോസ്റ്റർ ഇറക്കിയും സമൂഹമാധ്യമങ്ങളിൽ പരസ്യം ചെയ്തും 'വാബി'യെ അന്വേഷിച്ച് അരവിന്ദും അഭിലാഷ് ബാലചന്ദ്രനും

വളർത്തു തത്ത പറന്നു പോയി; പോസ്റ്റർ ഇറക്കിയും സമൂഹമാധ്യമങ്ങളിൽ പരസ്യം ചെയ്തും 'വാബി'യെ അന്വേഷിച്ച് അരവിന്ദും അഭിലാഷ് ബാലചന്ദ്രനും

സ്വന്തം ലേഖകൻ

കൊച്ചി: വളർത്തു തത്ത പറന്നു പോയതോടെ ആകെ സങ്കടത്തിലായിരിക്കുകയാണ് സുഹൃത്തുക്കളായഅരവിന്ദും അഭിലാഷ് ബാലചന്ദ്രനും. അതിലേറെ സങ്കടത്തിലാണ് 'വാബി' എന്ന തത്തയുടെ കൂട്ടുകാരനായ സണ്ണി. സൺ കോന്യർ ഇനത്തിൽപ്പെട്ട സൗത്ത് അമേരിക്കൻപക്ഷിയാണ് സണ്ണി. വാബി പോയതിന് ശേഷം സണ്ണിക്ക് ഭക്ഷണം പോലും വേണ്ടെന്ന് ഇവർ പറയുന്നു.

എടത്തല കുഴിവേലിപ്പടി തപസ്യ അപ്പാർട്ട്മെന്റിലായിരുന്നു വാബിയുടെ താമസം. വാബിയെ കുറച്ചുദിവസമായി കാണാനില്ല. ഭക്ഷണം നൽകാനായി കഴിഞ്ഞദിവസം കൂടുതുറന്നപ്പോൾ വാബി പറന്നുപോകുകയായിരുന്നു. കാണാതായ തത്തയെത്തേടി സമീപത്തുള്ള എല്ലാ വീടുകളിലും പോസ്റ്ററുമായി കയറിയിറങ്ങുകയാണ് അരവിന്ദും സുഹൃത്തായ അഭിലാഷ് ബാലചന്ദ്രനും. ടേക് ഓഫ്, ബി.ടെക് തുടങ്ങിയ സിനിമകളുടെ എഡിറ്ററായ അഭിലാഷ് ബാലചന്ദ്രനും അരവിന്ദും ചേർന്നായിരുന്നു വാബിയെ വളർത്തിയത്.

വാബിക്ക് നാൽപ്പതിനായിരം രൂപയോളം വിലവരും. എട്ടുമാസം പ്രായമുണ്ട്. രണ്ടുമാസംകൂടി കഴിഞ്ഞിരുന്നെങ്കിൽ സംസാരിച്ചുതുടങ്ങുമായിരുന്നുവെന്ന് ഇവർ പറയുന്നു. ബുദ്ധിശക്തിയേറിയ ഈയിനം തത്തകൾക്ക് സംസാരിച്ചുതുടങ്ങിയാൽ വില ഇനിയും ഉയരുമെന്നും അരവിന്ദ് പറഞ്ഞു.

മുട്ടവിരിഞ്ഞ് ഏഴുദിവസം പ്രായമുള്ളപ്പോഴാണ് വാബിയെ ഇവർക്ക് ലഭിക്കുന്നത്. സൃഹൃത്ത് വിദേശയാത്ര കഴിഞ്ഞുവരുമ്പോൾ സമ്മാനമായി നൽകിയതാണ്. പകൽ ഫ്‌ളാറ്റിനുള്ളിൽതന്നെയാണ് തത്ത കഴിഞ്ഞിരുന്നത്. രാത്രിയിൽമാത്രമാണ് കൂട്ടിലിട്ടിരുന്നത്. വാബിക്ക് തിരിച്ചറിയൽ വളയമുണ്ട്. സമീപത്തെ പെറ്റ് ഷോപ്പുകളിലും മൃഗാശുപത്രികളിലും അറിയിച്ചിട്ടുണ്ട്. സാമൂഹികമാധ്യമങ്ങളിലൂടെയും അന്വേഷണം പുരോഗമിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP