Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഉഷ്ണതരംഗം രൂക്ഷമാവാനിടയുള്ളതിനാൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഇന്ത്യൻ കാലാവസ്ഥാവകുപ്പ് റെഡ് അലർട്ട്; ഡൽഹി കൂടാതെ പഞ്ചാബ്, ഹരിയാണ, ചണ്ഡീഗഡ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ ചൂട് 46 ഡിഗ്രി സെൽഷ്യസ് വരെ ഉയരാനിടയുണ്ടൈന്ന് മുന്നറിയിപ്പ്

ഉഷ്ണതരംഗം രൂക്ഷമാവാനിടയുള്ളതിനാൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഇന്ത്യൻ കാലാവസ്ഥാവകുപ്പ് റെഡ് അലർട്ട്; ഡൽഹി കൂടാതെ പഞ്ചാബ്, ഹരിയാണ, ചണ്ഡീഗഡ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ ചൂട് 46 ഡിഗ്രി സെൽഷ്യസ് വരെ ഉയരാനിടയുണ്ടൈന്ന് മുന്നറിയിപ്പ്

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ഉഷ്ണതരംഗം രൂക്ഷമാവാനിടയുള്ളതിനാൽ നാല് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഇന്ത്യൻ കാലാവസ്ഥാവകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഡൽഹി, പഞ്ചാബ്, ഹരിയാണ, ചണ്ഡീഗഡ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലാണ് തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

ചൊവ്വാഴ്ച ഡൽഹിയിലെ അന്തരീക്ഷതാപനില 46 ഡിഗ്രി സെൽഷ്യസ് വരെ ഉയരാനിടയുണെന്നാണ് നിഗമനം. പല ഭാഗങ്ങളിലും മിതമായ രീതിയിലും ചിലഭാഗങ്ങളിൽ രൂക്ഷമായും ഉഷ്ണതരംഗസാധ്യയുണ്ടെന്നാണ് മുന്നറിയിപ്പ്.

ഞായറാഴ്ച സഫ്ദർജങ് നിരീക്ഷണകേന്ദ്രത്തിൽ രേഖപ്പെടുത്തിയ കൂടിയ താപനില 44.4 ഡിഗ്രി സെൽഷ്യസായിരുന്നു. പാലം, ലോധി, അയാനഗർ എന്നിവടങ്ങളിൽ 45.4, 44.2, 45.6 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. മെയ് 29 നും 30 നും മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗതയുള്ള പൊടിക്കാറ്റിനും കൊടുങ്കാറ്റിനും സാധ്യയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ഡൽഹി കൂടാതെ പഞ്ചാബ്, ഹരിയാണ, ചണ്ഡീഗഡ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിൽ താപനില 45-47 ഡിഗ്രി സെൽഷ്യസ് വരെ ഉയരാനിടയുണ്ടെന്നാണ് മുന്നറിയിപ്പ്. ഉത്തർ പ്രദേശിന്റെ കിഴക്കൻ മേഖലയിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ദിവസങ്ങളിൽ പകൽ ഒരു മണിക്കും വൈകിട്ട് അഞ്ച് മണിക്കുമിടയിൽ വീടിന് പുറത്തിറങ്ങരുതെന്ന് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

ഹരിയാണ, ഡൽഹി, രാജസ്ഥാൻ, മധ്യപ്രദേശ്, തെലങ്കാന, ഗുജറാത്ത് എന്നിവടങ്ങളിൽ ഞായറാഴ്ച താപനിലയിൽ വലിയ വർധനവാണ് രേഖപ്പെടുത്തിയതെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മഹാരാഷ്ട്രയിലെ സോനേഗാവിൽ 46.2 ഡിഗ്രി സെൽഷ്യസും രാജസ്ഥാനിൽ 46.7 ഡിഗ്രി സെൽഷ്യസും ഞായറാഴ്ച രേഖപ്പെടുത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP