Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോഴിമുട്ടയുടെ മഞ്ഞക്കരു പച്ചക്കരുവായതിന് പിന്നിലെ കാരണം കോഴി കഴിക്കുന്ന ഭക്ഷണം; മലപ്പുറത്തു നിന്നും പുറത്ത് വന്ന ആ അത്ഭുത വാർത്തയ്ക്ക് പിന്നിലെ കാരണം വെളിപ്പെടുത്തി വെറ്ററിനറി സർവകശാല ശാസ്ത്ര സംഘം

കോഴിമുട്ടയുടെ മഞ്ഞക്കരു പച്ചക്കരുവായതിന് പിന്നിലെ കാരണം കോഴി കഴിക്കുന്ന ഭക്ഷണം; മലപ്പുറത്തു നിന്നും പുറത്ത് വന്ന ആ അത്ഭുത വാർത്തയ്ക്ക് പിന്നിലെ കാരണം വെളിപ്പെടുത്തി വെറ്ററിനറി സർവകശാല ശാസ്ത്ര സംഘം

സ്വന്തം ലേഖകൻ

ഒതുക്കുങ്ങൽ: മഞ്ഞക്കരുവിന് പകരം പച്ചക്കരു മുട്ടയിടുന്ന കോഴിയുടെ വാർത്ത തെല്ലൊന്നുമല്ല മലയാളികളെ അമ്പരപ്പിച്ചത്. മലപ്പുറം ഒതുക്കുങ്ങൽ അമ്പലവൻ കുളപ്പുരയ്ക്കൽ ശിഹാബുദ്ദീന്റെ വീട്ടിലെ കോഴികളാണ് പച്ചക്കരുവുള്ള മുട്ടയിടുന്നത്. എന്നാൽ അതിന്റെ രഹസ്യം ഇപ്പോൾ വെറ്ററിനറി സർവകശാല ശാസ്ത്ര സംഘം പുറത്തുവിട്ടിരിക്കുകയാണ്. കോഴി കഴിക്കുന്ന ഭക്ഷണമാണ് മുട്ടയുടെ മഞ്ഞക്കരു പച്ചക്കരുവായി മാറാനുള്ള കാരണം.

കോഴിയുടെ ഭക്ഷണത്തിൽ മാറ്റം വരുത്തിയതോടെ നാളുകൾ കഴിഞ്ഞ് കോഴി മുട്ടയുടെ പച്ചക്കരു ഇപ്പോൾ മഞ്ഞക്കരുവായി മാറിയിരിക്കുകയാണ്. ഞായറാഴ്ചയാണ് കോഴി മഞ്ഞക്കരുവുള്ള മുട്ടയിട്ടത്. പച്ചമുട്ടക്കരുവിന്റെ വാർത്ത ശ്രദ്ധയിൽപ്പെട്ടതോടെ വെറ്ററിനറി സർവകലാശാല വൈസ് ചാൻസലർ എം.ആർ. ശശീന്ദ്രനാഥിന്റെ നിർദ്ദേശപ്രകാരം ഡോ.എസ്. ഹരികൃഷ്ണൻ, ഡോ. ബിനോജ് ചാക്കോ, ഡോ. ശങ്കര ലിംഗം എന്നിവരടങ്ങുന്ന സംഘം സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. കോഴികൾക്ക് നൽകുന്ന ഭക്ഷണത്തിൽ നിന്ന് ലഭിക്കുന്ന ഏതോ പദാർഥമാണ് ഈ പച്ച നിറത്തിന് കാരണം എന്നായിരുന്നു ആദ്യ നിഗമനം.

സ്ഥലപരിശോധനയ്ക്ക് ശേഷം കൂടുതൽ പരിശോധനയ്ക്കായി കോഴിമുട്ട സാമ്പിളുകൾ ശേഖരിച്ച് മണ്ണുത്തിയിലെ കോഴി വളർത്തൽ ഉന്നത പഠന കേന്ദ്രത്തിലേക്ക് കൊണ്ടുപോയി. ശിഹാബുദ്ദീന്റെ വീട്ടിലെ കോഴികളെ പ്രത്യേക കൂട്ടിലിടാനും രണ്ടാഴ്ച നൽകാനുള്ള ചോളവും, സോയാബീനും ചേർന്ന സമീകൃത തീറ്റ അധികൃതർ നൽകി. ഒരോ ആഴ്ചയിലും വരുന്ന മാറ്റം നിരീക്ഷിക്കാൻ ഒതുക്കുങ്ങൽ മൃഗസംരക്ഷണ വകുപ്പ് ഓഫിസർ ഡോ. മായ തമ്പിക്ക് നിർദ്ദേശം നൽകി.

കഴിഞ്ഞയാഴ്ച നടത്തിയ പരിശോധനയിലും നിറവ്യത്യാസം ഒന്നും ഉണ്ടായിരുന്നില്ല. ഇതിനെ തുടർന്ന് കൂടുതൽ പഠനത്തിനായി കഴിഞ്ഞ തിങ്കളാഴ്ച സർവകലാശാല അധികൃതർക്ക് രണ്ട് കോഴികളെ ശിഹാബുദ്ദീൻ കൈമാറിയിരുന്നു. കോഴി വളർത്തൽ ഉന്നത പഠനകേന്ദ്രം ഡയറക്ടർ ഡോ.പി. അനിതയുടെ നേതൃത്വത്തിൽ പഠനം തുടരുന്നതിനിടയിൽ കഴിഞ്ഞ ദിവസം സർവകലാശാല അധികൃതർ നൽകിയ ഭക്ഷണം രണ്ടാഴ്ച കഴിച്ചതോടെ ഞായറാഴ്ച ഇട്ട കോഴിമുട്ടയുടെ കരു മഞ്ഞ നിറമായി കാണാൻ തുടങ്ങി. ശിഹാബുദ്ദീൻ ഈ വിവരം സർവകലാശാല അധികൃതരെ അറിയിക്കുകയായിരുന്നു. തുടർന്ന് ശിഹാബുദീൻ നൽകിയ കോഴികളിട്ട മുട്ടയും അധികൃതർ പരിശോധിച്ചതോടെ നിറമാറ്റം സ്ഥിരീകരിക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP