Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രാത്രി കടയുടെ ചുമർ തുരന്ന് മോഷണത്തിന് കയറി; പകൽ തൊഴിലാളിയായി വന്ന് ചുമർ അടച്ചു കൂലിയും വാങ്ങും: തിരൂരിൽ നിരവധി കവർച്ചാകൾ നടത്തിയ അബ്ദുൾ സമദിന്റെ കുറ്റസമ്മതം ഇങ്ങനെ

രാത്രി കടയുടെ ചുമർ തുരന്ന് മോഷണത്തിന് കയറി; പകൽ തൊഴിലാളിയായി വന്ന് ചുമർ അടച്ചു കൂലിയും വാങ്ങും: തിരൂരിൽ നിരവധി കവർച്ചാകൾ നടത്തിയ അബ്ദുൾ സമദിന്റെ കുറ്റസമ്മതം ഇങ്ങനെ

സ്വന്തം ലേഖകൻ

തിരൂർ: തിരൂരിലെ നിരവധി കവർച്ചാ കേസുകളിലെ പ്രതിയാണ് അബ്ദുൾ സമദ് എ്‌ന 32കാരൻ. കഴിഞ്ഞ ദിവസം അബ്ദുൾ സമദിനെ പൊലീസ് പൊക്കിയതോടെ താൻ ചെയ്ത മോഷണങ്ങൾ എല്ലാം മണി മണിയായി പറയുകയും ചെയ്തു. പുകയില്ലാത്ത അടുപ്പുണ്ടാക്കുന്ന രണ്ടത്താണി അച്ചിപ്ര മേലേതിൽ അബ്ദുൾസമദാണഅ പിടിയിലായത്.

രാത്രി ലോട്ടറിക്കടയുടെ ചുമർ കുത്തിത്തുറന്ന് മോഷണം നടത്താൻ കയറി. പിറ്റേന്ന് അതേ കടയിൽ തൊഴിലാളിയായെത്തി താൻ തുരന്ന ചുമർ അടച്ച് കൂലിവാങ്ങി കൂളായി സ്ഥലംവിടുകയും ചെയ്തു. പുത്തനത്താണിയിലെ ഭാഗ്യധാരാ ലോട്ടറിക്കടയിലായിരുന്നു സംഭവം. കടയുടെ ചുമർ ശരിയാക്കാൻ ഒരാളെത്തേടിനടന്ന കടക്കാരൻ അതിനായി കണ്ടെത്തിയത് അബ്ദുൾസമദ് ചുമരിലെ ദ്വാരമടച്ച് കൂലിയും വാങ്ങി.

കവർച്ചക്കേസുകളിൽ അറസ്റ്റിലായി ജയിലിലായ സമദിനെ കൽപ്പകഞ്ചേരി സിഐ ഷൈജു ചോദ്യംചെയ്യാനും തെളിവെടുപ്പിനുമായി കസ്റ്റഡിയിലെടുത്തപ്പോഴാണ് പൊലീസിനോട് മനസ്സുതുറന്നത്.

ചുമർതുരന്ന് കടയുടെ അകത്തുകയറുക, തെളിവുനശിപ്പിക്കാനും വിരലടയാളം ലഭിക്കാതിരിക്കാനും കടയ്ക്കുള്ളിൽ തീയിടുക എന്നിവ സമദിന്റെ തന്ത്രമാണ്. പുത്തനത്താണിയിലും രണ്ടത്താണിയിലുമായി കടകൾ കുത്തിത്തുറന്നതിന് ആറുകേസുകൾ സമദിന്റെ പേരിലുണ്ട്. രണ്ടു ലോട്ടറിക്കടകളിൽ മൂന്നുതവണ സമദ് മോഷണത്തിനെത്തിയിരുന്നു. തുണിക്കട, ലോട്ടറിക്കടകൾ, ജൂവലറി എന്നിവിടങ്ങളിലാണ് സമദ് കവർച്ചനടത്തിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP