Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കുസാറ്റിൽ ഗ്ലോക്കൽ ഇന്നോവേഷൻ സെന്റർ ഫോർ പ്രോഡക്ടസ് ആൻഡ് സർവീസസ് സ്ഥിരം സംവിധാനം; മുഖ്യമന്ത്രിയോട് ആവശ്യം ഉന്നയിച്ച് ഹൈബി ഈഡൻ എംപി

കുസാറ്റിൽ ഗ്ലോക്കൽ ഇന്നോവേഷൻ സെന്റർ ഫോർ പ്രോഡക്ടസ് ആൻഡ് സർവീസസ് സ്ഥിരം സംവിധാനം; മുഖ്യമന്ത്രിയോട് ആവശ്യം ഉന്നയിച്ച് ഹൈബി ഈഡൻ എംപി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കോവിഡ് 19 സൃഷ്ടിച്ച അസാധാരണ സാഹചര്യം ചില പുതിയ സാധ്യതകൾ കൂടിയാണ് നമുക്ക് മുന്നിൽ സമർപ്പിക്കുന്നത്. ഭക്ഷ്യ സുരക്ഷ, ലോജിസ്റ്റിക്‌സ് മേഖലകളിലും ജീവൻ രക്ഷാ മരുന്നുകളുടെ കാര്യത്തിലും നമ്മൾ സുരക്ഷിതത്വം കൈവരിച്ചപ്പോൾ, ചില മേഖലകളിൽ, വലിയ സാധ്യതകൾ ആണ് തുറക്കുന്നതെന്ന് ഹൈബി ഈഡൻ പറഞ്ഞു.

ആരോഗ്യ ഉപകരണങ്ങൾ, വെന്റിലേറ്റർ പോലെയുള്ള സംവിധാനങ്ങൾ, ആരോഗ്യ പ്രവർത്തകരുടെ സുരക്ഷാ കവചങ്ങൾ, ടെസ്റ്റ് എക്വിപ്‌മെന്റുകൾ, ടെസ്റ്റ് കിറ്റുകൾ - ഇവയിലൊക്കെയും നമ്മൾ മറ്റു രാജ്യങ്ങളെ തന്നെ ആശ്രയിക്കേണ്ടി വന്നു. പക്ഷെ അതേ സമയത്ത് തന്നെ, നമ്മുടെ സംസ്ഥാനത്തും രാജ്യത്തും ഇതിൽ പലതിനും പുതിയ ആശയങ്ങളും രീതികളും നാം കണ്ടെത്തുകയും പെട്ടന്ന് തന്നെ ഉത്പാദനത്തിലേക്ക് കടക്കുകയും ചെയ്തു. കേരളത്തിൽ തന്നെ പല തരം റോബോട്ടുകൾ, വെന്റിലേറ്റർ, ടെസ്റ്റ് രീതി, ഫേസ് മാസ്‌ക് മുതൽ കാൽ കൊണ്ട് പ്രവർത്തിപ്പിക്കാവുന്ന കൈ കഴുകൽ സംവിധാനം വരെ അനവധി നിരവധി പ്രൊഡക്ടുകൾ തദ്ദേശീയമായി ഉയർന്നു വന്നു. നമ്മുടെ ആളുകളുടെ ആശയ സമ്പന്നത നാം തിരിച്ചറിയണം. ഈ ആശയങ്ങളെ ആഗോള വിപണിക്ക് ആവശ്യമുള്ള ഉത്പന്നങ്ങളും സേവനങ്ങളും ആക്കി മാറ്റിയാൽ അതാവും ഈ പ്രതിസന്ധിയിൽ നാം കണ്ടെത്തിയ ഏറ്റവും വലിയ സാധ്യത. അതാവും ഒരു പക്ഷെ കേരളത്തിന്റെ ഭാവി തൊഴിൽ വരുമാന സാധ്യതയെന്നും എംപി പറഞ്ഞൂ.

അതിനായി കുസാറ്റിൽ ഗ്ലോക്കൽ ഇന്നോവേഷൻ സെന്റർ ഫോർ പ്രോഡക്ടസ് ആൻഡ് സർവീസസ് എന്ന സ്ഥിരം സംവിധാനം തുടങ്ങണം എന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. ഈ കേന്ദ്രത്തിൽ, ആഗോള പ്രസക്തിയുള്ള ആരോഗ്യ മേഖലയുമായും അല്ലാതെയും ബന്ധപ്പെട്ട ആശയങ്ങൾ വികസിപ്പിക്കാനുള്ള സൗകര്യങ്ങൾ ഒരുക്കണം. കേരളത്തിൽ തന്നെയുള്ള സ്ഥാപനങ്ങളിലെ വിദഗ്ധരെ കൂടി സഹകരിപ്പിച്ച് സംരഭകർക്കും ആശയങ്ങൾ ഉള്ളവർക്കും അവരുടെ ആശയങ്ങൾക്ക് വേണ്ട മാർഗ്ഗ നിർദ്ദേശങ്ങൾ നൽകാൻ വേണ്ട പ്ലാറ്റുഫോമുകൾ സൃഷ്ടിക്കണം. എഞ്ചൽ ഇൻവെസ്റ്റർസ്, വെഞ്ചർ ക്യാപിറ്റൽ സ്ഥാപനങ്ങൾ, ആഗോള റിസർച് സ്ഥാപനങ്ങൾ, യൂണിവേഴ്‌സിറ്റികൾ എന്നിവരെയൊക്കെ ഉൾപ്പെടുത്തി ഒരു സമഗ്രമായ ഇക്കോ സിസ്റ്റം വികസിപ്പിക്കണം. നമ്മൾ ഇപ്പോഴേ ശരിയായ നടപടികൾ എടുത്താൽ, ഭാവിയിലേക്ക് ഉള്ള വലിയൊരു മുതൽമുടക്കാവും അതെന്ന് ഹൈബി ഈഡൻ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP