Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കേരള ചെക്‌പോസ്റ്റ് മാറ്റുന്നതിനെച്ചൊല്ലി കർണാടകയുമായി തർക്കം; ഒടുവിൽ കേരളത്തിന് നേട്ടമായി മാറിയ സംയുക്ത സർവ്വേയിൽ കൂടുതൽ സ്ഥലം ലഭിച്ചു

കേരള ചെക്‌പോസ്റ്റ് മാറ്റുന്നതിനെച്ചൊല്ലി കർണാടകയുമായി തർക്കം; ഒടുവിൽ കേരളത്തിന് നേട്ടമായി മാറിയ സംയുക്ത സർവ്വേയിൽ കൂടുതൽ സ്ഥലം ലഭിച്ചു

സ്വന്തം ലേഖകൻ

കാസർകോട്: യിൽ കേരള ചെക്‌പോസ്റ്റ് മാറ്റുന്നതിനെച്ചൊല്ലി കേരളവും കർണാടകയും തമ്മിൽ തർക്കം. ഒടുവിൽ ഇരു സംസ്ഥാനങ്ങളുടെയും സമ്മത പ്രകാരം സംയുക്ത സർവേ നടത്തി അതിർത്തി നിർണയിച്ചപ്പോൾ കേരളത്തിനു കൂടുതൽ സ്ഥലം ലഭിച്ചു. ഇതോടെ നേരത്തേ ഉണ്ടായിരുന്നതിൽ നിന്ന് 150 മീറ്ററോളം മുന്നോട്ടുനീങ്ങി കർണാടക ചെക്‌പോസ്റ്റിനോടു ചേർന്നു കേരളം ചെക്‌പോസ്റ്റ് സ്ഥാപിച്ചു.

പുതിയ ചെക്ക് പോസ്റ്റ് സ്ഥാപിച്ചതോടെ കേരള കർണാടക ചെക്‌പോസ്റ്റുകൾ തമ്മിലുള്ള അകലം 200 മീറ്ററിൽ നിന്ന് 50 മീറ്ററായി ചുരുങ്ങി. കോവിഡ് നിയന്ത്രണത്തിൽ അതിർത്തി അടച്ച കർണാടക തലപ്പാടി അതിർത്തി വഴി മലയാളികളടക്കം ധാരാളം പേരെ കേരളത്തിലേക്കു കടത്തിവിടുന്നുണ്ട്. ഇവർ കേരള ചെക്‌പോസ്റ്റിൽ എത്തുമ്പോൾ കേരളം ഇവരെ മടക്കി അയച്ചാലും തിരികെ സ്വീകരിക്കാൻ കർണാടക തയാറായിരുന്നില്ല. ചെക്‌പോസ്റ്റുകൾ തമ്മിലുള്ള ദൂരക്കൂടുതൽ മൂലം കർണാടക ചെക്‌പോസ്റ്റ് വഴി ആരെയൊക്കെ കടത്തിവിടുന്നു എന്നു നേരിട്ട് കാണാനാകുമായിരുന്നില്ല.

ഇതിനു പുറമേ ഇരു ചെക്‌പോസ്റ്റുകൾക്കും ഇടയിൽ റോഡിൽ വളവുമുണ്ടായിരുന്നു. ഇതു വലിയ പ്രശ്‌നമായതോടെയാണു ചെക്‌പോസ്റ്റ് കുറച്ചു കൂടി അടുത്തേക്കു മാറ്റി സ്ഥാപിക്കാൻ കേരളം ശ്രമിച്ചത്. കർണാടകയുടെ സ്ഥലത്താണു കേരളം ചെക്‌പോസ്റ്റ് മാറ്റി സ്ഥാപിക്കുന്നതെന്നായിരുന്നു അവരുടെ അവകാശവാദം. ഇതേത്തുടർന്നാണു സർവേ നടത്താൻ തീരുമാനിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP