Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കിറ്റുകൾ ഞാൻ മറിച്ചുവിറ്റിട്ടില്ല; മാനുഷിക പരിഗണന നൽകി മറ്റൊരു സ്ഥലത്തെ അതിഥി തൊഴിലാളികൾക്കുകൂടി വിതരണം ചെയ്യാൻ പറയുകയായിരുന്നു; ഉദ്യോഗസ്ഥരെ കബളിപ്പിച്ച് കിറ്റുകൾ മറിച്ചു വിറ്റെന്ന് പരാതി വ്യാജം; മലപ്പുറത്തെ കിറ്റു വിവാദത്തിൽ ഇടത് മുന്നണി നേതാവായ വാർഡ് കൗൺസിലർ സലാം പറയുന്നത് ഇങ്ങനെ

കിറ്റുകൾ ഞാൻ മറിച്ചുവിറ്റിട്ടില്ല; മാനുഷിക പരിഗണന നൽകി മറ്റൊരു സ്ഥലത്തെ അതിഥി തൊഴിലാളികൾക്കുകൂടി വിതരണം ചെയ്യാൻ പറയുകയായിരുന്നു; ഉദ്യോഗസ്ഥരെ കബളിപ്പിച്ച് കിറ്റുകൾ  മറിച്ചു വിറ്റെന്ന് പരാതി വ്യാജം; മലപ്പുറത്തെ കിറ്റു വിവാദത്തിൽ ഇടത് മുന്നണി നേതാവായ വാർഡ് കൗൺസിലർ സലാം പറയുന്നത് ഇങ്ങനെ

ജംഷാദ് മലപ്പുറം

മലപ്പുറം: അതിഥി തൊഴിലാളികളുടെ കിറ്റുകൾ താൻ മറിച്ചുവിറ്റിട്ടില്ല, മാനുഷിക പരിഗണന നൽകി വിതരണംചെയ്യാൻ പറയുകയായിരുന്നുവെന്ന് എൽ.ഡി.എഫ് പുൽപറ്റ പഞ്ചായത്ത് വാർഡ് കൗൺസിലർ സലാം. കിറ്റുകൾ മറിച്ചു നൽകിയത് എൽ.ഡി.എഫ് വാർഡംഗമെന്ന് കാണിച്ച് പഞ്ചായത്തിലും കലക്ടർകും നേരിട്ടും അതിഥിതൊഴിലാളികൾ പരാതി സമർപ്പിച്ചിരുന്നു.

അന്യ സംസ്ഥാന തൊഴിലാക്കികൾക്കുള്ള റവന്യു വകുപ്പിന്റെ രണ്ടാം ഘട്ട ഭക്ഷണ കിറ്റ് വിതരണത്തിനിടെ പഞ്ചായത്ത്, റവന്യു വകുപ്പ് ഉദോഗസ്ഥരെ കബളിപ്പിച്ചു കിറ്റുകൾ മറിച്ചു നൽകിയത് പുൽപ്പറ്റ പഞ്ചായത്ത് നാലാം വാർഡിലെ ഇടതു പക്ഷ മെമ്പർ സലാമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയത്. അതിഥി തൊഴിലാളികൾക്ക് വിതരണംചെയ്യാനുള്ള കിറ്റുകൾ ഉദ്യോഗസ്ഥരെ കബളിപ്പിച്ച് താൻ മറിച്ചു നൽകിയതായ പരാതിയിൽ കൗൺസിലർ സലാമിന് പറയാനുള്ളത് ഇതാണ്.

അതിഥി തൊഴിലാളികൾക്ക് കിറ്റുകൾ വിതരണംചെയ്യുന്നത് കൗൺസിലർമാരല്ല, പഞ്ചായത്ത് നിശ്ചയിച്ച ആർ.ആർ.ടി വളണ്ടിയർമാരാണ്. മേഖലയിൽ ബംഗാളി തൊഴിലാളികൾ കൂടുതലായി താമസിക്കുന്നുണ്ട്. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരാണ് തൊഴിലാളികളുടെ കണക്കെടുത്തത്. എന്നാൽ ഒരിടത്ത് 20പേരുടെ എണ്ണം എടുത്ത് സ്ഥലത്ത് പിന്നീട് വന്നപ്പോൾ 34പേരുണ്ടായിരുന്നതായി ശ്രദ്ധിയിൽപ്പെട്ടു. ഇവർ നിത്യജോലിക്കുപോകുന്നവരാണ്.

എന്നാൽ ഇതോടെ മറ്റൊരു സ്ഥലത്ത് ഒരു കോൺട്രാക്ടർക്ക് കീഴിൽ ജോലിചെയ്യുന്ന അതിഥിതൊഴിലാളികൾ ഉണ്ടായിരുന്നു. ഇതോടെ മാനുഷിക പരിഗണന നൽകി കിറ്റുകൾ മാറ്റി നൽകാൻ താൻ ആർ.ടി.ടി വളണ്ടിയർമാരോട് പറയുകയായിരുന്നുവെന്നും സലാം പറയുന്നു. നേരത്തെ വില്ലേജ് ഓഫീസർ വന്നു പരിശോധിച്ചപ്പോൾ കിറ്റുകൾ നൽകേണ്ടെന്നു പറഞ്ഞ തൊഴിലാളികളുടേത് നൽകാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇവരുടെ റൂം വാടകയടക്കം കോൺട്രാക്ടർ ആണ് നൽകുന്നതെന്നും സലാം പറഞ്ഞു.

അതേ സമയം അന്യ സംസ്ഥാന തൊഴിലാക്കികൾക്കുള്ള റവന്യു വകുപ്പിന്റെ രണ്ടാം ഘട്ട ഭക്ഷണ കിറ്റ് വിതരണത്തിനിടെ പഞ്ചായത്ത്, റവന്യു വകുപ്പ് ഉദോഗസ്ഥരെ കബളിപ്പിച്ചു കിറ്റുകൾ മറിച്ചു നൽകിയത് പുൽപ്പറ്റ പഞ്ചായത്ത് നാലാം വാർഡിലെ ഇടതു പക്ഷ മെമ്പർ സലാമാണെന്ന് കാണിച്ചാണ് പരാതി ഉയർന്നിട്ടുള്ളത്. തന്റെ വാർഡിലെ ആകെയുള്ള 145 അന്യ സംസ്ഥാന തൊഴിലാളികളിൽ 129 പേരുടെ കണക്കെടുത്തു അത്രയും കിറ്റുകൾ ഇദ്ദേഹം വാർഡിലേക്ക് കൈപ്പറ്റിയ ശേഷം ഇതുവരെ അതിൽ നിന്നും 105 കിറ്റുകൾ മാത്രമാണ് അന്യ സംസ്ഥാന തൊഴിലാളികൾക് ലഭ്യമായതെന്നും ബാക്കിവരുന്ന 24 കിറ്റുകൾ തന്റെ ഇഷ്ടപ്രകാരം മറ്റാർക്കോ മറിച്ചു നൽകുകയായിരുന്നുവെന്നാണ് പരാതി.

എന്നാൽ സ്‌പോണ്‌സർമാരുള്ള തൊഴിലാളികളുടെ കിറ്റാണ് നല്കാതിരുന്നതെന്ന് പറയുമ്പോഴും അത്രയും കിറ്റുകൾ തിരിച്ചു വില്ലേജ് അധികൃതരെ ഏൽപ്പിക്കാതെ മറിച്ചു നൽകിയതാണ് പുറത്തായത്. യഥാർത്ഥത്തിൽ പരാതിക്കാരായ തൊഴിലാളികൾ സ്‌പോണ്‌സർക്ക് കീഴിൽ മാത്രമല്ല പുറത്തെ സ്വതന്ത്ര ജോലികൾക്കും പോവുന്നവരാണെന്നും പരാതിക്കാർ പറയുന്നു. അതുപോലെ തന്നെയാണ് വാർഡിലെ മറ്റു തൊഴിലാളികളുമെന്നും എന്നാൽ കൗൺസലർ സ്വന്തം താൽപര്യങ്ങൾ നടപ്പാക്കുകയാണെന്നാണ് പരാതി. ന്നാൽ അവർക്കൊക്കെ കിറ്റ് കിട്ടിയിട്ടും പലരെയും മാറ്റി നിർത്തിയതുംസ്‌പോണ്‌സർമാർക്കിടയിലെ വാർഡിലെ രാഷ്ട്രീയ പകപ്പോക്കലാണെന്നും പരാതിയുണ്ട്. പരാതിക്കാരായ തൊഴിലാളികൾ പഞ്ചായത്തിലും കലക്ടർക് നേരിട്ടും പരാതി സമർപ്പിച്ചിട്ടുണ്ട്.

കൂടാതെ അതിഥി തൊഴിലാളികൾക്കുള്ള കിറ്റുകൾ മറിച്ചു നൽകുകയും കണക്കുകളിൽ കൃതിമം കാണിച്ചു അവിഹിത ലാഭം ഉണ്ടാക്കുകയും ചെയ്തുവെന്നാരോപിച്ച് നാലാം വാർഡ് മെമ്പർ സലാമിനെതിരെ പഞ്ചായത്ത് യൂത്ത്‌ലീഗ് കമ്മിറ്റി അധികൃതർക്ക് പരാതി നൽകിയതായും പഞ്ചായത്ത് യൂത്ത്‌ലീഗ് കമ്മിറ്റി പ്രസിഡന്റ് അഡ്വ കെ. വി യാസർ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP