Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഭർത്താവിനെ ശ്വാസം മുട്ടിച്ച് കൊന്ന ഭാര്യയും കാമുകനും രാജകുമാരിയിൽ; തെളിവെടുപ്പിന് ഇന്നോ നാളേയോ പുത്തടിയിൽ എത്തിക്കും; ലിജി കുര്യനും വസീമിനും എതിരെ നാട്ടുകാരുടെ പ്രതിഷേധം ഉണ്ടാകുമെന്ന തിരിച്ചറിവിൽ പൊലീസ്; റിജോഷ് കൊലക്കേസിലെ പ്രതികൾക്ക് ഒരുക്കുന്നത് പഴുതടച്ച സുരക്ഷ

ഭർത്താവിനെ ശ്വാസം മുട്ടിച്ച് കൊന്ന ഭാര്യയും കാമുകനും രാജകുമാരിയിൽ; തെളിവെടുപ്പിന് ഇന്നോ നാളേയോ പുത്തടിയിൽ എത്തിക്കും; ലിജി കുര്യനും വസീമിനും എതിരെ നാട്ടുകാരുടെ പ്രതിഷേധം ഉണ്ടാകുമെന്ന തിരിച്ചറിവിൽ പൊലീസ്; റിജോഷ് കൊലക്കേസിലെ പ്രതികൾക്ക് ഒരുക്കുന്നത് പഴുതടച്ച സുരക്ഷ

സ്വന്തം ലേഖകൻ

രാജകുമാരി : ശാന്തൻപാറ പുത്തടിയിലെ ഫാം ഹൗസ് ജീവനക്കാരൻ പുത്തടി മുല്ലൂർ റിജോഷി (31)നെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി കുഴിച്ചുമൂടിയ കേസിൽ ഒന്നാം പ്രതി ഫാം ഹൗസ് മാനേജർ തൃശൂർ ഇരിങ്ങാലക്കുട സ്വദേശി വസീം (32), രണ്ടാം പ്രതിയും റിജോഷിന്റെ ഭാര്യയുമായ ലിജി കുര്യൻ (29) എന്നിവരെ തെളിവെടുപ്പിനായി ഇന്നോ നാളെയോ തെളിവെടുപ്പിന് പുത്തടിയിൽ എത്തിക്കും. മുംബൈയിലെ ജയിലിൽ കഴിഞ്ഞിരുന്ന പ്രതികളെ ശാന്തൻപാറ സിഐ. ടി.ആർ.പ്രദീപ്കുമാറിന്റെ നേതൃത്വത്തിൽ ഉള്ള അന്വേഷണ സംഘം ആണ് കഴിഞ്ഞ ദിവസം കസ്റ്റഡിയിൽ വാങ്ങി കേരളത്തിൽ എത്തിച്ചത്. ഇവർ നിലവിൽ പൊലീസ് കസ്റ്റഡിയിലാണ്.

2019 ഒക്ടോബർ 31നാണു റിജോഷ് കൊല്ലപ്പെട്ടത്. മുംബൈ പൻവേലിലെ ലോഡ്ജിൽ വച്ച് റിജോഷിന്റെ ഇളയ മകൾ ജൊവാനയെ വിഷം കൊടുത്തുകൊലപ്പെടുത്തിയ കേസിൽ മുംബൈയിൽ റിമാൻഡിൽ ആയിരുന്ന പ്രതികളെ ഇന്നലെ രാവിലെ ആണ് എത്തിച്ചത്. രാജകുമാരി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ച് മെഡിക്കൽ പരിശോധനയ്ക്കു ശേഷം ഇരുവരെയും നെടുങ്കണ്ടം കോടതിയിൽ ഹാജരാക്കി. ഇരുവരെയും 4 ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഈ സമയത്തിനുള്ളിൽ തന്നെ തെളിവെടുപ്പ് നടത്തേണ്ടതുണ്ട്. ഇരുവരും കുറ്റസമ്മതം നടത്തിക്കഴിഞ്ഞു.

കോടതിയിൽ എത്തിക്കുന്ന പ്രതികൾക്ക് എതിരെ പ്രതിഷേധത്തിന് സാധ്യത ഉണ്ടെന്ന് സൂചന ലഭിച്ചതിനെ തുടർന്ന് അന്വേഷണ സംഘം നെടുങ്കണ്ടം പൊലീസിന്റെ സഹായം തേടിയിരുന്നു. പ്രതികളെ എത്തിക്കും മുൻപ് പൊലീസ് കോടതിക്കു ചുറ്റും സംരക്ഷണ വലയം തീർത്തു. പുത്തടിയിൽ എത്തിക്കുമ്പോഴും ആളുകൾ പ്രതികരിക്കാൻ സാധ്യതയുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP