Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മൈക്രോ ഫിനാൻസ് കമ്പിനികളും ബ്ലേഡ് മാഫിയകളും നടത്തുന്ന ചൂഷണം വലിയ രീതിയിൽ കുറഞ്ഞു; `മുറ്റത്തെ മുല്ല` പദ്ധതി വിജയകരമെന്ന് സഹകരണ മന്ത്രി

മൈക്രോ ഫിനാൻസ് കമ്പിനികളും ബ്ലേഡ് മാഫിയകളും നടത്തുന്ന ചൂഷണം വലിയ രീതിയിൽ കുറഞ്ഞു; `മുറ്റത്തെ മുല്ല` പദ്ധതി വിജയകരമെന്ന് സഹകരണ മന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ജനങ്ങളെ മൈക്രോ ഫിനാൻസ് കമ്പനികളുടെയും, ബ്ലേഡ് മാഫിയകളുടെയും ചൂഷണത്തിൽ നിന്ന് രക്ഷിക്കാൻ സഹകരണ മേഖലയിൽ നടപ്പാക്കിയ മുറ്റത്തെ മുല്ല പദ്ധതി വിജയകരമായി എല്ലാ ജില്ലകളിലും നടപ്പാക്കുന്നുണ്ടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ഈ പദ്ധതി പ്രകാരം ഒരാൾക്ക് ആയിരം രൂപ മുതൽ അമ്പതിനായിരം രൂപ വരെയാണ് വായ്പയായി നൽകുന്നത്. നൂറ് രൂപയ്ക്ക് പ്രതിമാസം ഒരു രൂപ മാത്രമാണ് പലിശ ഈടാക്കുന്നത്. പരമാവധി ഒരു വർഷത്തിനുള്ളിൽ വായ്പ തിരിച്ചടച്ചാൽ മതി. ആയിരം രൂപ വായ്പ എടുത്ത ആൾ ഒരു വർഷത്തിനുള്ളിൽ 52 ഗഡുക്കളായി 1120 രൂപ തിരിച്ചടച്ചാൽ മതി.

പാലക്കാട് ജില്ലയിൽ പൈലറ്റ് പ്രോജക്ട് ആയി നടപ്പാക്കിയ മുറ്റത്തെ മുല്ല വിജയകരമാണെന്ന് കണ്ടതിനെ തുടർന്നാണ് എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കുകയായിരുന്നുവെന്ന് സഹകരണ മന്ത്രി നിയമസഭയിൽ പറഞ്ഞു. നിലവിൽ എല്ലാ ജില്ലകളിലും മുറ്റത്തെ മുല്ല പദ്ധതി കാര്യക്ഷമമായി നടപ്പാക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഇടതുമുന്നണി സർക്കാർ അധികാരത്തിൽ വന്ന ശേഷം 673 പുതിയ സഹകരണ സംഘങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് മുല്ലക്കര രത്‌നാകരന്റെ ചോദ്യത്തിന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ മറുപടി നൽകി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP