Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കേരളബാങ്ക് രൂപീകരണം റിസർവ് ബാങ്ക് അനുമതി മാത്രം മാനദണ്ഡമാക്കില്ല; ലയനം നടപ്പാക്കുക ഹൈക്കോടതി തീർപ്പ് പ്രകാരം; പ്രവാസി നിക്ഷേപത്തിനും റിസർവ് ബാങ്കിന്റെ അനുമതി തേടിയെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ

കേരളബാങ്ക് രൂപീകരണം റിസർവ് ബാങ്ക് അനുമതി മാത്രം മാനദണ്ഡമാക്കില്ല; ലയനം നടപ്പാക്കുക ഹൈക്കോടതി തീർപ്പ് പ്രകാരം; പ്രവാസി നിക്ഷേപത്തിനും റിസർവ് ബാങ്കിന്റെ അനുമതി തേടിയെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം:സംസ്ഥാനത്തെ 13 ജില്ലാ സഹകരണ ബാങ്കുകളെ സംസ്ഥാന സഹകരണ ബാങ്കിൽ ലയിപ്പിച്ച് കേരള ബാങ്ക് രൂപീകരിക്കുന്നതിന് റിസർവ് ബാങ്കിൽ നിന്ന് അന്തിമ അനുമതി ലഭ്യമായിട്ടുണ്ടെങ്കിലും, കേരള ഹൈക്കോടതിയിൽ നിലവിലുള്ള കേസുകളിലെ തീർപ്പ് പ്രകാരമേ ലയനം നടപ്പാക്കുകയുള്ളൂവെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിയമസഭയെ അറിയിച്ചു. കേരള ബാങ്ക് രൂപീകരണത്തോടെ വായ്പ ഘടന നിലവിലെ ത്രിതല സമ്പ്രദായത്തിൽ നിന്ന് ദ്വിതല സമ്പ്രദായത്തിലേക്ക് മാറുന്നത് സാങ്കേതികമായും, സാമ്പത്തികമായും, ഘടനാപരമായും ഉപഭോക്താക്കൾക്ക് ഗുണകരമാകുമെന്നും മന്ത്രി നിയമസഭയിൽ വ്യക്തമാക്കി.

ചെലവ് കുറഞ്ഞതും, മെച്ചപ്പെട്ട സേവനം ഉറപ്പുവരുത്തുന്നതുമായ സേവനം കേരള ബാങ്കിലൂടെ ലഭ്യമാക്കാനാകുമെന്നും മന്ത്രി അറിയിച്ചു. ആധുനിക സാങ്കേതിക സേവനങ്ങൾ ഇടപാടുകാർക്ക് താരതമ്യേന കുറഞ്ഞ നിരക്കിലും, സൗജന്യമായും നൽകാൻ കേരള ബാങ്കിലൂടെ സാധിക്കും. കേരള ബാങ്കിൽ പ്രവാസി നിക്ഷേപം സ്വീകരിക്കുന്നതിനുള്ള അനുമതിക്കായി റിസർവ് ബാങ്കിന് അപേക്ഷ നൽകിയിട്ടുണ്ട്. കേരള ബാങ്ക് രൂപീകരണം പ്രാഥമിക സഹകരണ സംഘങ്ങളെ ദോഷകരമായി ബാധിക്കുകയോ, പുതിയ നിയന്ത്രണങ്ങൾ വഴി പ്രവർത്തന സ്വാതന്ത്ര്യം ഇല്ലാതാക്കുകയോ ചെയ്യില്ലെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിയമസഭയെ അറിയിച്ചു. കേരളബാങ്കിന് അന്തിമ അനുമതി ലഭ്യമാക്കി കൊണ്ട് റിസർവ് ബാങ്ക് മുന്നോട്ട് വെച്ച ഉപാധികൾ പാലിക്കുന്നതിന് 2020 മാർച്ച് 31 വരെ സാവകാശം അനുവദിച്ചിട്ടുണ്ട്. കേരള ബാങ്ക് രൂപീകരണവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ 21 കേസുകളാണ് നിലവിലുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP