Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ചുരുക്കപട്ടിക പ്രസിദ്ധീകരിച്ച് ഏഴുമാസത്തോളമായിട്ടും കായിക ക്ഷമത പരീക്ഷ നടക്കുന്നില്ല; ആറുമാസത്തിനുള്ളിൽ ഷോർട്ട് ലിസ്റ്റ് വരുമെന്ന ധാരണയിൽ ദൈനംദിന പരിശീലനത്തിൽ ഏർപ്പെട്ടവരോട് യാതൊരു മറുപടിയും പറയാതെ അധികൃതർ; കേരള പിഎസ്‌സിയുടെ വികലനയം മൂലം വനിതാ പൊലീസ് കോൺസ്റ്റബിൾ ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർതഥികൾ ത്രിശങ്കുവിൽ

ചുരുക്കപട്ടിക പ്രസിദ്ധീകരിച്ച് ഏഴുമാസത്തോളമായിട്ടും കായിക ക്ഷമത പരീക്ഷ നടക്കുന്നില്ല; ആറുമാസത്തിനുള്ളിൽ ഷോർട്ട് ലിസ്റ്റ് വരുമെന്ന ധാരണയിൽ ദൈനംദിന പരിശീലനത്തിൽ ഏർപ്പെട്ടവരോട് യാതൊരു മറുപടിയും പറയാതെ അധികൃതർ; കേരള പിഎസ്‌സിയുടെ വികലനയം മൂലം വനിതാ പൊലീസ് കോൺസ്റ്റബിൾ ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർതഥികൾ ത്രിശങ്കുവിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരള പിഎസ്‌സിയുടെ വികലനയം മൂലം വനിതാ പൊലീസ് കോൺസ്റ്റബിൾ ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർതഥികൾ ത്രിശങ്കുവിൽ. ചുരുക്കപട്ടിക പ്രസിദ്ധീകരിച്ച് ഏഴുമാസത്തോളമായിട്ടും കായിക ക്ഷമത പരീക്ഷ നടത്തുന്നതിൽ പിഎസ്‌സി തികഞ്ഞ അലംഭാവം കാട്ടുകയാണെന്നാണ് ഉദ്യോഗാർഥികളുടെ പരാതി. 2017 ഡിസംബർ അവസാനവാരമാണ് സിവിൽ പൊലീസ് വിജ്ഞാപനം പിഎസ്‌സി പുറപ്പെടുവിച്ചത്. 2018 മെയ് മൂന്നാം വാരം എഴുത്ത് പരീക്ഷ നടത്താൻ നിശ്ചയിച്ചിരുന്നതുമാണ്. എന്നാൽ നിപ്പ ഭീതികാരണം 2018 ജൂലായ് 22 ലേക്ക് പരീക്ഷ മാറ്റുകയും ഈ ദിവസം കാറ്റഗറി നമ്പർ 653 / 2017 ൽ വനിതാ ഉദ്യോഗാർഥികൾക്കും കാറ്റഗറി നമ്പർ 657 / 2017 പ്രകാരം പുരുഷ ഉദ്യോഗാർതഥികൾക്കും ഒരുമിച്ച് എഴുത്ത് പരീക്ഷ നടത്തുകയും ചെയ്തു. ഷോർട്ട് ലിസ്റ്റിൽ ഉൾപ്പെടും എന്ന് ധാരണയുള്ള ഉദ്യോഗാർതഥികൾ ഒട്ടും വൈകാതെ തന്നെ അടുത്ത കടമ്പയായ കായിക ക്ഷമത പരിശീലനത്തിൽ ഏർപ്പെടാനും തുടങ്ങിയിരുന്നു.

ആറുമാസത്തിനുള്ളിൽ ഷോർട്ട് ലിസ്റ്റ് വരുമെന്ന ധാരണയിൽ ദൈനംദിന പരിശീലനത്തിൽ ഏർപ്പെടുകയുമായിരുന്നു. ഒടുവിൽ എഴുത്ത് പരീക്ഷകഴിഞ്ഞു എട്ടുമാസത്തിനുശേഷം 2019 ഏപ്രിൽ ഒന്നിന് പുരുഷ ഉദ്യോഗാർതഥികളുടെ ആദ്യ ചുരുക്കപ്പട്ടിക (എസ്എപി ബറ്റാലിയൻ) പ്രസിദ്ധീകരിച്ചു. തുടർന്നുള്ള ദിവസങ്ങളിൽ വനിതാ ബറ്റാലിയൻ ഒഴികെയുള്ള മറ്റ് ബറ്റാലിയനുകളുടെ ചുരുക്കപ്പട്ടികകൾ പ്രസിദ്ധീകരിക്കപ്പെട്ടു. ചുരുക്ക പട്ടിക പ്രസിദ്ധീകരിച്ച് ഒൻപത് ദിവസം മാത്രം കഴിഞ്ഞപ്പോൾ പുരുഷ പൊലീസ് കോൺസ്റ്റബിൾ ഉദ്യോഗാർതഥികളുടെ കായിക ക്ഷമത പരീക്ഷ നടക്കുകയും തുടർന്ന് 2019 ജൂലായ് മാസത്തിൽ റാങ്ക് ലിസ്റ്റുകൾ നിലവിൽ വരികയും ചെയ്തു

2019 ഏപ്രിൽ പത്തിന് വനിതാ ഉദ്യോഗാർതഥികളുടെ ഷോർട്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. സ്വാഭാവികമായും കായികക്ഷമത പരീക്ഷ ഉടൻ ഉണ്ടാകും എന്ന ധാരണയിൽ വനിതാ ഉദ്യോഗാർതഥികൾ പരിശീലനം ഊർജ്ജിതമാക്കി. എന്നാൽ ചുരുക്കപട്ടിക പ്രസിദ്ധീകരിച്ച് ഏഴുമാസത്തോളമായിട്ടും കായിക ക്ഷമത പരീക്ഷ നടത്തുന്നതിൽ പിഎസ്‌സി തികഞ്ഞ അലംഭാവം കാട്ടുകയാണ്. ഒരേ ദിവസം ഒരേ സമയം ഒരേ ചോദ്യപേപ്പറിൽ നടന്ന മേൽപ്പറഞ്ഞ പരീക്ഷയിൽ വനിതാ ഉദ്യോഗാർഥികളോട് മാത്രം വിവേചന പരമായ നിലപാടാണ് പിഎസ്‌സി കൈക്കൊള്ളുന്നത്. ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ച് ഏഴുമാസത്തോളമായിട്ടും കായിക ക്ഷമത പരീക്ഷ നടത്താതിരിക്കുന്നതിലൂടെ പിഎസ്‌സി നടത്തുന്നത് ലിംഗവിവേചനപാരായ സമീപനമാണ്. ഇക്കാലമത്രയും ശാരീരിക ക്ഷമത പരിശീലനം നടത്തിവരുന്ന വനിതാ ഉദ്യോഗാർതഥികൾക്ക് തികഞ്ഞ തലവേദനയായി ആറുകയാണ് പിഎസ്‌സിയുടെ ഈ സമീപനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP