Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വാളയാറിൽ പ്രതികൾ രക്ഷപ്പെട്ടതിന് കാരണം പൊലീസ് വീഴ്ച; കുഴപ്പക്കാരായ ഉദ്യോഗസ്ഥർക്കതിരെ നടപടി വേണമെന്ന് എഐവൈഎഫ്

വാളയാറിൽ പ്രതികൾ രക്ഷപ്പെട്ടതിന് കാരണം പൊലീസ് വീഴ്ച; കുഴപ്പക്കാരായ ഉദ്യോഗസ്ഥർക്കതിരെ നടപടി വേണമെന്ന് എഐവൈഎഫ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പാലക്കാട് വാളയാറിൽ പെൺകുട്ടികൾ ആത്മഹത്യ ചെയ്ത സംഭവത്തിൽ കേസന്വേഷണം അട്ടിമറിച്ച പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് എഐവൈഎഫ് സംസ്ഥാന കമ്മിറ്റി പ്രസ്താവനയിൽ ആവശ്യപ്പെട്ടു. അന്വേഷണത്തിലെ വീഴ്ച കാരണമാണ് പ്രതികളെ കോടതി വെറുതെ വിട്ടത്.ഈ വീഴ്ച ബോധപൂർവം ഉണ്ടായതാണെന്ന് സംശയിക്കണം. പൊലീസ് നടപടിക്കെതിരെ കുട്ടികളുടെ അമ്മ തന്നെ രംഗത്ത് വന്നിരിക്കുകയാണ്. ഗൗരവതരമായ ഇത്തരമൊരു കേസിൽ പ്രതികൾ രക്ഷപ്പെടുന്ന സ്ഥിതി ഉണ്ടാകുന്നത് ഒരു തരത്തിലും ന്യായീകരിക്കാവുന്നതല്ല. ഇരകൾക്കൊപ്പം നിൽക്കേണ്ട പൊലീസ് വേട്ടക്കാർക്കൊപ്പമാണ് നിലകൊണ്ടത് .ഇത് വച്ചുപൊറുപ്പിക്കാൻ പാടില്ല. പൊലീസിലെ പുഴുക്കുത്തുകളെ ഇല്ലാതാക്കാൻ സർക്കാർ വിട്ടുവീഴ്ച ഇല്ലാത്ത നടപടി സ്വീകരിക്കണം.പ്രതികളെ വെറുതെവിട്ട കോടതി വിധിക്കെതിരെ അപ്പീൽ നൽകാൻ സർക്കാർ ഇടപെടണമെന്നും എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് അഡ്വ.ആർ.സജിലാലും സെക്രട്ടറി മഹേഷ് കക്കത്തും ആവശ്യപ്പെട്ടു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP