Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ആർദ്രം ജനകീയ ക്യാമ്പയിന്റെ ഭാഗമായി സ്‌കൂൾ കുട്ടികൾക്ക് ലോഗോ തയ്യാറാക്കൽ മത്സരം; എല്ലാ സ്‌കൂൾ വിദ്യാർത്ഥികൾക്കും പങ്കെടുക്കാൻ സൗകര്യം

ആർദ്രം ജനകീയ ക്യാമ്പയിന്റെ ഭാഗമായി സ്‌കൂൾ കുട്ടികൾക്ക് ലോഗോ തയ്യാറാക്കൽ മത്സരം; എല്ലാ സ്‌കൂൾ വിദ്യാർത്ഥികൾക്കും പങ്കെടുക്കാൻ സൗകര്യം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ആർദ്രം ജനകീയ ക്യാമ്പയിന്റെ ഭാഗമായി സ്‌കൂൾ കുട്ടികൾക്കായി ലോഗോ തയ്യാറാക്കൽ മത്സരം സംഘടിപ്പിക്കുന്നു. പ്രായഭേദമന്യേ എല്ലാ സർക്കാർ എയ്ഡഡ്, അൺ എയ്ഡഡ്, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്‌കൂളുകളിലെ വിദ്യാർത്ഥികൾക്കും മത്സരത്തിൽ പങ്കെടുക്കാം. ജില്ലാ തലത്തിൽ തിരഞ്ഞെടുക്കുന്ന അഞ്ചു ലോഗോകൾ സംസ്ഥാനതല മത്സരത്തിലേക്കായി അയക്കുന്നതാണ്. A4 വലിപ്പമുള്ള കടലാസിലാണ് ലോഗോ വരയ്‌ക്കേണ്ടത്. ഓയിൽ പെയിന്റ്, വാട്ടർ കളർ, പെൻസിൽ, ഇലക്ട്രോണിക്ക് മാധ്യമം എന്നിവ ലോഗോ നിർമ്മാണത്തിനായി പ്രയോജനപ്പെടുത്താം. ലോഗോയുടെ രൂപകല്പനയിൽ ചിത്രത്തോടൊപ്പം ആർദ്രം ജനാകിയ ക്യാമ്പയിൻ എന്ന പേരും ആർദ്രം ആശയം വ്യക്തമാക്കുന്ന അടിക്കുറിപ്പും ഉണ്ടായിരിക്കണം. എഴുത്തുകൾ മലയാളത്തിൽ ആയിരിക്കണം. ലോഗോകൾ 

ഒക്ടോബർ 29 വൈകിട്ട് അഞ്ചു മണിക്ക് മുൻപായി [email protected] എന്ന ഇമെയിൽ വിലാസത്തിലോ 'ആർദ്രം ജനകീയ ക്യമാബായിൻ- ലോഗോ മത്സരം എന്ന് എഴുതിയ കവറിൽ ജില്ലാ മെഡിക്കൽ ഓഫീസ്(ആരോഗ്യം), തിരുവനന്തപുരം-35 എന്ന മേൽവിലാസത്തിലോ അയക്കേണ്ടതാണ്. ആരോഗ്യവർദ്ധക പ്രവർത്തങ്ങൾ, ആരോഗ്യകരമായ ഭക്ഷണ ശീലങ്ങൾ, ശാരീരിക വ്യായാമം, പുകയില, മദ്യം, മയക്കുമരുന്ന് എന്നിവയിൽ നിന്നുള്ള മുക്തി, ശുചിത്വ ശീലങ്ങളും മാലിന്യ നിർമ്മാർജനം എന്നിവയാണ് ആർദ്രം ജനകീയ ക്യാമ്പയിന്റെ പ്രധാന ലക്ഷ്യങ്ങൾ. കൂടുതൽ വിവരങ്ങൾക്ക് 9447031057, 9747211419 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP