Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202001Tuesday

അയൽവാസിയായ ആറ് വയസ്സുകാരിയെ വീട്ടിലേക്ക് വിളിച്ചത് മൊബൈലിൽ പാട്ട് കേൾപ്പിച്ച് തരാം എന്നു പറഞ്ഞ്; തന്ത്രത്തിൽ മുറിക്കുള്ളിൽ കൊണ്ട് പോയി പീഡിപ്പിച്ച് യുവാക്കൾ; മൂവാറ്റുപ്പുഴയിൽ പോക്‌സോ കേസിൽ രണ്ട് ഒഡീഷ സ്വദേശികൾ അറസ്റ്റിൽ

അയൽവാസിയായ ആറ് വയസ്സുകാരിയെ വീട്ടിലേക്ക് വിളിച്ചത് മൊബൈലിൽ പാട്ട് കേൾപ്പിച്ച് തരാം എന്നു പറഞ്ഞ്; തന്ത്രത്തിൽ മുറിക്കുള്ളിൽ കൊണ്ട് പോയി പീഡിപ്പിച്ച് യുവാക്കൾ; മൂവാറ്റുപ്പുഴയിൽ പോക്‌സോ കേസിൽ രണ്ട് ഒഡീഷ സ്വദേശികൾ അറസ്റ്റിൽ

പ്രകാശ് ചന്ദ്രശേഖർ

മൂവാറ്റുപുഴ: ഇതരസംസ്ഥാന തൊഴിലാളികൾ താമസിച്ചിരുന്ന പായിപ്ര ഭാഗത്തുള്ള ലൈൻ കെട്ടിടത്തിൽ ഒറ്റയ്ക്കായിരുന്ന 6 വയസ്സുകാരിയെ മൊബൈലിൽ പാട്ട് കേൾപ്പിക്കാം എന്ന് വിശ്വസിപ്പിച്ച് മുറിയിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച 2 ഇതരസംസ്ഥാന തൊഴിലാളികളെ മൂവാറ്റുപുഴ പൊലീസ് അറസ്റ്റുചെയ്തു. പായിപ്ര ഭാഗത്ത് താമസിച്ചിരുന്ന അംഗൻവാടിയിൽ പോവാതിരുന്ന ദിവസങ്ങളിലാണ് ഇവർ കുട്ടിയെ പീഡിപ്പിച്ചിരുന്നത്. എറണാകുളം ചൈൽഡ് ലൈനിന് ലഭിച്ച പരാതി മൂവാറ്റുപുഴ പൊലീസ് സ്റ്റേഷനിലേക്ക് കിട്ടിയതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ക്രൂരത പുറത്തായത്.

ഒഡിഷ സ്വദേശികളായ മനോജ്, പബിത്ര പ്രധാൻ എന്നിവരെയാണ് മൂവാറ്റുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്. മൂവാറ്റുപുഴ പൊലീസ് ഇൻസ്‌പെക്ടർ എം.എ.മുഹമ്മദിന്റെ നേത്വത്തത്തിൽ സംഘത്തിൽ സബ്ബ് ഇൻസ്‌പെക്ടർ ടി എം സൂഫി, അസ്സി. സബ്ബ് ഇൻസ്‌പെക്ടർ സലീം.പി.കെ, സിവിൽ പൊലീസ് ഓഫീസർമാരായ അഗസ്റ്റ്യൻ ജോസഫ്, ബിബിൻ മോഹനൻ എന്നിവരും ഉണ്ടായിരുന്നു. പ്രതികളെ മൂവാറ്റുപുഴ ജുഡീഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി, റിമാന്റ് ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP