Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202001Tuesday

ഫെഡറൽ ബാങ്ക് എടിഎം കുത്തിത്തുറന്ന് പണം തട്ടാൻ ശ്രമിച്ചത് അസം സ്വദേശി; പ്രതി ജഹൂറുൽ ഇസ്ലാമിനെ പൊലീസ് പൊക്കിയത് സ്വന്തം നാട്ടിൽ നിന്നും; പ്രതി വലയിലായത് പെരുമ്പാവൂരിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് ലഭിച്ച തെളിവിലും

ഫെഡറൽ ബാങ്ക് എടിഎം കുത്തിത്തുറന്ന് പണം തട്ടാൻ ശ്രമിച്ചത് അസം സ്വദേശി; പ്രതി ജഹൂറുൽ ഇസ്ലാമിനെ പൊലീസ് പൊക്കിയത് സ്വന്തം നാട്ടിൽ നിന്നും; പ്രതി വലയിലായത് പെരുമ്പാവൂരിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് ലഭിച്ച തെളിവിലും

പ്രകാശ് ചന്ദ്രശേഖർ

തൊടുപുഴ: വാഴക്കുളം കല്ലൂർക്കാട് ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ഫെഡറൽ ബാങ്കിനോട് ചേർന്നുള്ള എ.റ്റി.എം കൗണ്ടറിൽ നിന്നും കഴിഞ്ഞ ഓഗസ്റ്റ് 22 ന് രാത്രി എറ്റിഎം മെഷീൻ ഇളക്കി എടുത്ത് 50 മീറ്ററോളം പുറത്തുകൊണ്ടു പോയി കവർച്ച നടത്താൻ ശ്രമിച്ച സംഘത്തിലെ മുഖ്യ പ്രതി അസാം സ്വദേശി ജഹൂറുൽ ഇസ്ലാം (19) അറസ്റ്റിൽ. അസമിൽ നിന്നാണ് അന്വേഷണ സംഘം പ്രതിയെ അറസ്റ്റ് ചെയ്തത്. മോഷണം നടന്ന വിവരം പൊലീസ് സ്റ്റേഷനിൽ അറിയിപ്പ് കിട്ടിയ ഉടൻ തന്നെ എറണാകുളം റൂറൽ ജില്ലാ പൊലീസ് മേധാവി കെ കാർത്തിക് കെ ഐ.പി.എസിന്റെ നിർദ്ദേശാനുസരണം മൂവാറ്റുപുഴ ഡി.വൈ.എസ്‌പി അനിൽകുമാർ കെയുടെ നേതൃത്വത്തിൽ പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ച് അന്വേഷണം നടത്തിയതിൽ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

മൂവാറ്റുപുഴ ഡി.വൈ.എസ്‌പി-യുടെ നിർദ്ദേശത്തെ തുടർന്ന് വാഴക്കുളം എസ്‌ഐ ശ്രീ.വിനു.വി, എഎസ്‌ഐ രാജേഷ്.കെ.കെ, മാത്യു അഗസ്റ്റിൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർ അനിൽകുമാർ.ജെ എന്നിവർ മോഷണം നടന്ന ദിവസം തന്നെ പരിസര പ്രദേശങ്ങളിൽ നടത്തിയ തിരിച്ചിലിൽ പ്രതികളെക്കുറിച്ചുള്ള നിർണ്ണായകമായ തെളിവുകൾ ലഭിച്ചിരുന്നു തുടർന്ന് ഇവരെക്കുറിച്ച് അന്വേഷണം നടത്തിയതിൽ മുഖ്യപ്രതി തൃശൂർ ജില്ലയിലെ ആനമല, എറണാകുളം ജില്ലയിലെ വെങ്ങോല, വാഴക്കുളം തുടങ്ങിയ സ്ഥലങ്ങളിൽ താമസിച്ചു വന്നിരുന്നു വെന്നും മോഷണം നടത്തിയ അന്ന് തന്നെ ട്രയിനിൽ ആസാമിന് പോയതായും വിവരം ലഭിച്ചു.

പ്രതികൾ പെരുമ്പാവൂരിലുള്ള മൊബൈൽ കടയിൽ നിന്നും മോഷണത്തിന് 3 ദിവസം മുമ്പ് മൊബൈൽഫോണുകൾ വാങ്ങുന്നതിന്റേയും മോഷണത്തിന് ഉപയോഗിക്കുന്നതിന് വേണ്ട സാധന സാമഗ്രികൾ വാങ്ങിയതിന്റെയും സിസിടിവി ദൃശ്യങ്ങൾ മോഷണത്തിന് പിറ്റേ ദിവസം ലഭിക്കുകയും ചെയ്തു. 5 പ്രതികൾ ചേർന്നാണ് മോഷണം നടത്തിയതെന്ന് തെളിയുകയും ചെയ്തു. കേസിന്റെ അന്വേഷണ ത്തിൽ സൈബർ സെല്ലിന്റെ പങ്ക് നിർണ്ണായ കമായിരുന്നു. ആസാമിലെ വെള്ളപ്പൊക്കവും, പൗരത്വ പ്രശ്‌നവും മൂലം പ്രതികളെ അന്വേഷിച്ച് പോകുന്നതിന് താമസം വരികയും പിന്നീട് വാഴക്കുളം എഐ വിനു.വി, എഎസ്‌ഐ രാജേഷ്.കെ.കെ, സിവിൽ പൊലീസ് ഓഫീസർ വർഗ്ഗീസ്.ടി വേണാട്ട് എന്നിവരെ ആസാമിന് അയക്കുകയും ആസാമിൽ നിന്നും കോടതിയിൽ ഹാജരാക്കുകയും പ്രതിയെ കസ്റ്റഡിയിൽ വാങ്ങി അന്വേഷണം നടത്തി വരികയാണ്.

അറസ്റ്റിലായ ജംറുൽ ഇസ്ലാം അസാമിലെ രുപ്പാഹിഘട്ട് പൊലീസ് സ്റ്റേഷൻ അതിർത്തിയിൽ മൊബൈൽ ഫോൺ കടയിൽ കവർച്ച നടത്തി 25 ഓളം മൊബൈൽ ഫോണുകളും കള്ളത്തോക്കും മറ്റ് മാരകായുധങ്ങളുമായി നാട്ടുകാർ പിടച്ച് പൊലീസിൽ ഏൽപ്പിക്കുയും എ.റ്റിഎം കവർച്ച കേസ്സിൽ ഉ ായിരുന്ന മറ്റൊരു പ്രതി ഓടി രക്ഷപെടുകയും ചെയ്തിട്ടുള്ളതാണ്.കേസിന്റെ അന്വേഷണ സംഘത്തിൽ മൂവാറ്റുപുഴ ഡിവൈഎസ്‌പി ശ്രീ,അനിൽകുമാർ.കെ, വാഴക്കുളം എസ്‌ഐ ശ്രീ.വിനു.വി, എഎസ്‌ഐ മാരായ രാജേഷ്.കെ.കെ, മാത്യു അഗസ്റ്റിൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ അനിൽകുമാർ.ജെ, ഗിരീഷ് കുമാർ സി.ടി, സിവിൽ പൊലീസ് ഓഫീസർ വർഗ്ഗീസ് ടി വേണാട്ട്, സൈബർ സെൽ ഉദ്യോഗസ്ഥരായ തൽഹത്ത് പി.എം, ഡെൽജിത്ത്. എന്നിവർ ഉഉണ്ടായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP