Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

കായിക അദ്ധ്യാപകരുടെ ശമ്പളതുല്യത പ്രശ്‌നം പരിഹരിക്കുക; തെറ്റുകൾ ചൂണ്ടിക്കാണിക്കുന്നവരോടുള്ള പകവീട്ടൽ അവസാനിപ്പിക്കുക; കായിക മേളകളുടെ സുഗമമായ നടത്തിപ്പിന് കായികാധ്യാപക സമരം ഉടൻ ഒത്തുതീർപ്പാക്കണമെന്ന് കെപിഎസ്ടിഎ

കായിക അദ്ധ്യാപകരുടെ ശമ്പളതുല്യത പ്രശ്‌നം പരിഹരിക്കുക; തെറ്റുകൾ ചൂണ്ടിക്കാണിക്കുന്നവരോടുള്ള പകവീട്ടൽ അവസാനിപ്പിക്കുക; കായിക മേളകളുടെ സുഗമമായ നടത്തിപ്പിന് കായികാധ്യാപക സമരം ഉടൻ ഒത്തുതീർപ്പാക്കണമെന്ന് കെപിഎസ്ടിഎ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാനത്തെ' കായികാധ്യാപകർ നടത്തിവരുന്ന ചട്ടപ്പടി സമരം ഉടൻ ഒത്തുതീർപ്പാക്കുന്നതിന് സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് കേരള പ്രദേശ് സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. കേരളത്തിലെമ്പാടും സ്‌കൂൾ കായിക മേള നടത്തിപ്പുമായി ബന്ധപ്പെട്ടുള്ള പിഴവുകൾ മൂലം വിദ്യാർത്ഥികൾ ഏറെ ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. അർഹരായ കായിക പ്രതിഭകളുടെ അവസരങ്ങൾ നിഷേധിച്ച് മേളകൾ പ്രഹസനമാക്കി മാറ്റിയിരിക്കുകയാണ്.

സ്പോർട്സ് നിയമാവലിക്ക് വിരുദ്ധമായി ഭരണാനുകൂല അദ്ധ്യാപക സംഘടനാ നേതാക്കൾക്ക് ചാർജ് നൽകി തട്ടിക്കൂട്ട് മേളകൾ നടത്തുന്നതുമൂലം കേരളത്തിന്റെ സ്‌കൂൾ കായികരംഗം സംഘർഷഭരിതമാണ്. അപാകത ചൂണ്ടിക്കാട്ടുന്ന അദ്ധ്യാപകർക്കെതിരെയും സാങ്കേതിക പിഴവുകൾ ചൂണ്ടിക്കാട്ടുന്ന ഉപജില്ലാ ഓഫീസർമാർക്കെതിരെയും അച്ചടക്കത്തിൽ വാളോങ്ങി നിൽക്കുകയാണ് സർക്കാർ. ഇത്തരം ഭീക്ഷണികൾ വൻ അദ്ധ്യാപക പ്രതിഷേധം ക്ഷണിച്ചു വരുത്തും.

കായിക അദ്ധ്യാപകരുടെ ശമ്പളതുല്യത പ്രശ്‌നം പരിഹരിക്കുക, യുപി, എച് എസ് തസ്തിക നിർണ്ണയ മാനദണ്ഡം കുറയ്ക്കുന്നതുൾപ്പെടെ കായികാധ്യാപകർക്ക് മുൻപ് നൽകിയ വാഗ്ദാനം പാലിക്കുകയും മറ്റ് പ്രധാന ആവശ്യങ്ങളിൽ അനുകൂല തീരുമാനം കൈക്കൊണ്ട് സമരം അവസാനിപ്പിച്ച് വിദ്യാഭ്യാസരംഗത്ത് സമാധാനം പുനഃസ്ഥാപിക്കണമെന്നും സർക്കാരിനോടാവശ്യപ്പട്ടു.

കേരളത്തിന്റെ കായിക മികവിന് ഭാവിയിൽ കളങ്കമുണ്ടാക്കാനിടയാക്കുന്ന തരത്തിൽ കായിക മേളകൾ സ്വന്തക്കാർക്ക് വേണ്ടിയുള്ള സെലക്ഷൻ മേളകളാക്കി മാറ്റുന്ന നടപടി തിരുത്തി സമരക്കാരുമായി സർക്കാർ ചർച്ച നടത്തി കായികതാരങ്ങൾക്ക് ഉണർവ്വു നൽകുന്ന കായിക മേളകൾ കായിക അദ്ധ്യാപകരുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന സാഹചര്യമുണ്ടാക്കുവാൻ ബന്ധപ്പെട്ടവർ തയ്യാറാകണമെന്ന് കെപിഎസ്ടിഎ തിരുവനന്തപുരം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് പ്രദീപ് നാരായൺ അധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി എം സലാഹുദ്ദീൻ , സംസ്ഥാന ഭാരവാഹികളായ വട്ടപ്പാറ അനിൽ, നിസാം ചിതറ, ജില്ലാ ട്രഷറർ ബിജു ജോബായി എന്നിവർ സംസാരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP