Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പരസ്യ പ്രസ്താവന വിലക്കിയിട്ടും ചെളിവാരിയെറിയൽ തുടർന്ന് കോൺഗ്രസ് നേതാക്കൾ; ഇത് ഗുരുതരമായ അച്ചടക്ക ലംഘനം; തെരഞ്ഞെടുപ്പ് തോൽവി ചർച്ച ചെയ്യാൻ രാഷ്ട്രീയകാര്യ സമിതി

പരസ്യ പ്രസ്താവന വിലക്കിയിട്ടും ചെളിവാരിയെറിയൽ തുടർന്ന് കോൺഗ്രസ് നേതാക്കൾ; ഇത് ഗുരുതരമായ അച്ചടക്ക ലംഘനം; തെരഞ്ഞെടുപ്പ് തോൽവി ചർച്ച ചെയ്യാൻ രാഷ്ട്രീയകാര്യ സമിതി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പരസ്യ പ്രസ്താവന വിലക്കിയിട്ടും നേതാക്കൾ പരസ്പരം പഴിചാരുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നും ഇതിനെ അച്ചടക്ക ലംഘനമായി കാണുമെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. തെരഞ്ഞെടുപ്പിൽ സംഭവിച്ച തോൽവി ഈ മാസം 30 തിന് ചേരുന്ന രാഷ്ട്രീയകാര്യ സമിതി വിശദമായി ചർച്ച ചെയ്യും.ഉപതെരഞ്ഞെടുപ്പ് നടന്ന അഞ്ച് ജില്ലകളിലേയും ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ അടിയന്തിരയോഗം വിളിക്കും.

പാർട്ടിക്ക് എന്താണ് ക്ഷീണം സംഭവിച്ചതെന്ന് യോഗം വിശകലനം ചെയ്യും. അഭിപ്രായങ്ങൾ പാർട്ടി വേദിയിൽ ഉന്നയിക്കാം ഈ വിഷയത്തിൽ അതിനപ്പുറമൊരു ചർച്ച ആവശ്യമില്ല. പാർട്ടിയെ ഒരു ചന്തയാക്കി മാറ്റാൻ സാധ്യമല്ല. ഇതു സംബന്ധിച്ച് ഇനിയാരെങ്കിലും പരസ്യമായി അഭിപ്രായപ്രകടനം നടത്തിയാൽ അത് ഗുരുതരമായ അച്ചടക്കലംഘനമായി നോക്കിക്കാണും. എല്ലാ നേതാക്കളുമായി ചർച്ച നടത്തിയ ശേഷമാണ് ഇക്കാര്യം വ്യക്തമാക്കുന്നതെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP