Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പെരിയ ഇരട്ടക്കൊലയിൽ സിബിഐ അന്വേഷണത്തിനെതിരെ അപ്പീൽ നൽകിയ തീരുമാനത്തിൽ നിന്ന് പിന്മാറണം; കൃപേഷിനേയും ശരത്തിനേയും വെട്ടി നുറുക്കിയവരെ വെറുതെ വിടാൻ അനുവദിക്കില്ല; സർക്കാർ ശ്രമം പ്രതികളായ സിപിഎമ്മുകാരെ രക്ഷിക്കാനെന്ന് മുല്ലപ്പള്ളി

പെരിയ ഇരട്ടക്കൊലയിൽ സിബിഐ അന്വേഷണത്തിനെതിരെ അപ്പീൽ നൽകിയ തീരുമാനത്തിൽ നിന്ന് പിന്മാറണം; കൃപേഷിനേയും ശരത്തിനേയും വെട്ടി നുറുക്കിയവരെ വെറുതെ വിടാൻ അനുവദിക്കില്ല; സർക്കാർ ശ്രമം പ്രതികളായ സിപിഎമ്മുകാരെ രക്ഷിക്കാനെന്ന് മുല്ലപ്പള്ളി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കാസർകോട് പെരിയയിലെ കൃപേഷിനെയും ശരത്ലാലിനെയും കൊലപ്പെടുത്തിയ കേസിൽ സിബിഐ അന്വേഷണത്തിൽ അപ്പീൽ നൽകിയ തീരുമാനത്തിൽനിന്ന് സർക്കാർ പിന്മാറണം. പ്രതികളെ സംരക്ഷിക്കാൻ ശ്രമിക്കുന്നത് കോൺഗ്രസ് അംഗീകരിക്കില്ല. അപ്പീൽ പോകാനുള്ള സർക്കാർ നടപടി തെറ്റാണ്. കുറ്റവാളികൾക്ക് എത്ര സ്വാധീനമുണ്ടെങ്കിലും ശിക്ഷ ലഭിക്കണം. എങ്കിൽ മാത്രമേ രാഷ്ട്രീയ കൊലപാതകങ്ങൾ കേരളത്തിൽ അവസാനിക്കുകയുള്ളുവെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.

സിപിഎമ്മിന്റെ ഭാഗത്തുനിന്നും ഇനിയൊരു രാഷ്ട്രീയ കൊലപാതകമുണ്ടാവില്ലെന്ന് പറയാനുള്ള ആർജ്ജവം മുഖ്യമന്ത്രിക്കുണ്ടാവണം. കൊലപാതക രാഷ്ട്രീയം അമ്പതുവർഷം കടന്നുപോയിട്ടും മുഖ്യമന്ത്രിക്ക് യാതൊരു തരത്തിലുമുള്ള മനഃസാക്ഷി കുത്തുമില്ല. അത് അവസാനിപ്പിക്കാനുള്ള താൽപര്യവും അദ്ദേഹത്തിനില്ല. ഇത് സമാധാനം ആഗ്രഹിക്കുന്ന ജനങ്ങളെ ഞെട്ടിപ്പിക്കുന്നതാണ്. ഇതിനെതിരെ പൊതുസമൂഹം പ്രതികരിക്കണമെന്നും മുല്ലപ്പള്ളി പറഞ്ഞു. സർക്കാർ പ്രതികളെ സംരക്ഷിക്കാൻ ശ്രമിക്കുന്നു.

പൊതുഖജനാവിൽനിന്നും പണമെടുത്ത് ദുർവിനിയോഗം ചെയ്യാൻ ആരാണ് മുഖ്യമന്ത്രിക്ക് അധികാരം നൽകിയത്. ഇരകൾക്ക് നീതിയില്ല, വേട്ടക്കാരെ സംരക്ഷിക്കുന്ന നയമാണ് സർക്കാരിന്റേത്. ഷുഹൈബ് കേസിലും സർക്കാർ സമാനമായാണ് പെരുമാറിയത്. കൃപേഷിന്റെയും ശരത്ലാലിന്റെയും കുടുംബത്തിന് തുടർന്നും എല്ലാവിധ നിയമസഹായവും പാർട്ടി നൽകുമെന്നും മുല്ലപ്പള്ളി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP