Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സംസ്ഥാനത്ത് പോക്‌സോ കേസുകൾ ക്രമാതീതമായി വർധിക്കുന്നു; 2019ലെ ആദ്യ എട്ട് മാസത്തിൽ രേഖപ്പെടുത്തിയത് 2281 കേസുകൾ; ഏറ്റവും അധികം കേസുകൾ മലപ്പുറത്ത്; ജില്ലയിൽ രേഖപ്പെടുത്തിയത് 314 കേസുകൾ; നടപടി ശക്തമാക്കാനുറച്ച് പൊലീസും

സംസ്ഥാനത്ത് പോക്‌സോ കേസുകൾ ക്രമാതീതമായി വർധിക്കുന്നു; 2019ലെ ആദ്യ എട്ട് മാസത്തിൽ രേഖപ്പെടുത്തിയത് 2281 കേസുകൾ; ഏറ്റവും അധികം കേസുകൾ മലപ്പുറത്ത്; ജില്ലയിൽ രേഖപ്പെടുത്തിയത് 314 കേസുകൾ; നടപടി ശക്തമാക്കാനുറച്ച് പൊലീസും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സംസ്ഥാനത്ത് കുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങൾ കൂടി വരുന്നു എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. കേരളാ പൊലീസിന്റെ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ ഔദ്യോഗിക കണക്ക് പ്രകാരം എട്ട് മാസത്തിനുള്ളിൽ മാത്രം സംസ്ഥാനത്ത് 2281 കേസുകൾ റിപ്പോർട്ട് ചെയ്തു. കുട്ടികളെ ലൈംഗികാതിക്രമങ്ങളിൽ നിന്ന് സംരക്ഷിക്കുന്ന പോക്സോ നിയമപ്രകാരം എടുത്ത കേസിന്റെ വിവരങ്ങളാണ് ഇത്. ഏറ്റവും കൂടുതൽ കേസുകൾ മലപ്പുറം ജില്ലയിലാണ്. 314 കേസുകൾ. ഏപ്രിൽ മാസത്തിൽ മാത്രം 57 കേസുകൾ ജില്ലയിൽ രജിസ്ട്രർ ചെയ്തിട്ടുണ്ട്.

രണ്ടാം സ്ഥാനത്ത് തിരുവനന്തപുരം റൂറൽ പ്രദേശമാണ്. 189 കേസുകൾ ഇവിടെ രജിസ്റ്റർ ചെയ്തു. പാലക്കാട്165, എറണാകുളം 138, കോട്ടയം 131, കണ്ണൂർ 124, കോഴിക്കോട് റൂറൽ 118, ആലപ്പുഴ 113, വയനാട് 101, തൃശൂർ സിറ്റി, കാസർകോട് 97, ഇടുക്കി93, തൃശൂർ റൂറൽ, തിരുവനന്തപുരം സിറ്റി 88, കോഴിക്കോട് സിറ്റി 84, കൊല്ലം സിറ്റി79, പത്തനംതിട്ട 73 എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ കണക്ക്.കഴിഞ്ഞ വർഷം സംസ്ഥാനത്ത് 3179 കേസുകളാണ് പൊലീസ് എടുത്തത്. മലപ്പുറം ജില്ലയിൽ മാത്രം 410 കേസുകളുണ്ടായിരുന്നു. കോഴിക്കോട് സിറ്റിയിലായിരുന്നു കുറവ്, 111 കേസുകൾ. 2017 ൽ ആകെ കേസുകൾ 2697 രജിസ്റ്റർ ചെയ്തപ്പോൾ 2016 ൽ രജിസ്റ്റർ ചെയ്തത് 2122 കേസുകളാണ്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP