Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

കേരള അഡ്‌മിനിസ്ട്രേറ്റീവ് സർവീസിൽ 4 ശതമാനം ഭിന്നശേഷി സംവരണം; തീരുമാനം ഭിന്നശേഷിക്കാർക്ക് അനുയോജ്യമായ തസ്തികകൾ കണ്ടെത്താൻ നിയോഗിച്ച എക്‌സ്‌പേർട്ട് കമ്മിറ്റിയുടെ യോഗത്തിൽ

കേരള അഡ്‌മിനിസ്ട്രേറ്റീവ് സർവീസിൽ 4 ശതമാനം ഭിന്നശേഷി സംവരണം; തീരുമാനം ഭിന്നശേഷിക്കാർക്ക് അനുയോജ്യമായ തസ്തികകൾ കണ്ടെത്താൻ നിയോഗിച്ച എക്‌സ്‌പേർട്ട് കമ്മിറ്റിയുടെ യോഗത്തിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരള അഡ്‌മിനിസ്ട്രേറ്റീവ് സർവീസിൽ (കെ.എ.എസ്.) 2016ലെ അംഗപരിമിതാവകാശ നിയമപ്രകാരം 4 ശതമാനം ഭിന്നശേഷി സംവരണം അനുവദിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. പി.ഡബ്ല്യു.ഡി. ആക്ടനുസരിച്ച് 3 ശതമാനം സംവരണമുണ്ടായിരുന്നത് 2016ലെ ആർ.പി.ഡബ്ല്യു.ഡി. ആക്ടനുസരിച്ച് 4 ശതമാനമാക്കി വർധിപ്പിച്ചിരുന്നു. ഇതാണ് ഇപ്പോൾ കേരള അഡ്‌മിനിസ്ട്രേറ്റീവ് സർവീസിലും അനുവദിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

ഭിന്നശേഷിക്കാർക്ക് അനുയോജ്യമായ തസ്തികകൾ കണ്ടെത്തുന്നതിനായി രൂപീകരിച്ച എക്സ്പെർട്ട് കമ്മിറ്റിയുടെ യോഗ തീരുമാനത്തിന്റേയും ആർ.പി.ഡബ്ല്യു.ഡി. ആക്ടിലെ വ്യവസ്ഥകളുടേയും അടിസ്ഥാനത്തിൽ സർക്കാർ ഇക്കാര്യം വിശദമായി പരിശോധിച്ചാണ് തീരുമാനമെടുത്തത്. ബെഞ്ച്മാർക്ക് ഡിസബിലിറ്റിയുള്ള ഭിന്നശേഷിക്കാർക്ക് പ്രവർത്തനപരമായ ആവശ്യകതയും കൂടി വേണമെന്ന നിബന്ധനയോടെയാണ് 4 ശതമാനം സംവരണം എർപ്പെടുത്തുന്നത്.

അന്ധതയും കാഴ്‌ച്ചക്കുറവുമുള്ളവർ ഒന്നാം വിഭാഗത്തിലും ബധിരതർ, കേൾവിക്കുറവ് വളരെയധികമുള്ളവർ എന്നിവർ രണ്ടാം വിഭാഗത്തിലും സെറിബ്രൽ പാൾസി, കുഷ്ഠം ഭേദമായവർ, പൊക്കക്കുറവുള്ളവർ, ആസിഡ് ആക്രമണ ഇരകൾ തുടങ്ങിയ ചലന പരിമിതിയുള്ളവർ മൂന്നാം വിഭാഗത്തിലും ഒന്നിൽ കൂടുതൽ ഭിന്നശേഷിയുള്ള ആദ്യത്തെ മൂന്ന് വിഭാഗങ്ങളിലുംപ്പെട്ട വിഭാഗങ്ങളിലുള്ള ഭിന്നശേഷിത്വമുള്ളവർ നാലാം വിഭാഗത്തിലുമായി തരംതിരിച്ചാണ് സംവരണം അനുവദിക്കുന്നത്.

സംവരണാലുകൂല്യം ലഭിക്കുന്നതിന് കേരള അഡ്‌മിനിസ്ട്രേറ്റീവ് സർവീസിൽ അപേക്ഷകർ ഉത്തരവിനോട് അനുബന്ധമായി ചേർത്തിരിക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടതാണ്. കെ.എ.എസിന്റെ മൂന്ന് സ്ട്രീമുകളിലും 4 ശതമാനം ഭിന്നശേഷി സംവരണം അനുവദിക്കുന്നതാണ്. ഈ സംവരണം എപ്രകാരം നടപ്പിലാക്കണമെന്നത് സംബന്ധിച്ച് വിശദമായ ഗൈഡ്ലൈൻ പുറപ്പെടുവിക്കുന്നതായും മന്ത്രി വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP