Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പാർലമെന്റ് തെരഞ്ഞെടുപ്പിൽ വിജയിച്ചപ്പോൾ തന്നെ ഭാരവാഹിത്വം ഒഴിയാൻ തീരുമാനിച്ചു; തുടരുന്നത് ദേശീയ നേതൃത്വം ആവശ്യപ്പെട്ടതുകൊണ്ട്; യൂത്ത് കോൺഗ്രസിന്റെ അധ്യക്ഷ സ്ഥാനം ഉടൻ ഒഴിയുമെന്ന് ഡീൻ കുര്യാക്കോസ്

പാർലമെന്റ് തെരഞ്ഞെടുപ്പിൽ വിജയിച്ചപ്പോൾ തന്നെ ഭാരവാഹിത്വം ഒഴിയാൻ തീരുമാനിച്ചു; തുടരുന്നത് ദേശീയ നേതൃത്വം ആവശ്യപ്പെട്ടതുകൊണ്ട്; യൂത്ത് കോൺഗ്രസിന്റെ അധ്യക്ഷ സ്ഥാനം ഉടൻ ഒഴിയുമെന്ന് ഡീൻ കുര്യാക്കോസ്

മറുനാടൻ മലയാളി ബ്യൂറോ

മനാമ: യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം ഉടൻ ഒഴിയുമെന്ന് ഇടു്ക്കി എംപി ഡീൻ കുര്യാക്കോസ്. യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന പ്രസിഡന്റായി ആറ് വർഷം പൂർത്തിയാകുന്നു,പാർലമെന്റ് തെരഞ്ഞെടുപ്പിന് ശേഷം സ്ഥാനമൊഴിയുവാൻ സന്നദ്ധത പ്രകടിപ്പിച്ചതാണ്,പക്ഷെ ദേശീയ നേതൃത്വം പുതിയ പ്രസിഡന്റ് സ്ഥാനമേൽക്കുന്നത് വരെ തുടരുവാൻ ആവശ്യപ്പെടുകയായിരുന്നു.കുറച്ച് ദിവസങ്ങൾക്കുള്ളിൽ പുതിയ പ്രസിഡന്റിനെ ദേശീയ നേതൃത്വം പ്രഖ്യാപിക്കും. ഇന്ത്യക്ക് പുറത്തെ ആദ്യത്തെ കോൺഗ്രസ് യുവജന സംഘടനയായ ഇന്ത്യൻ യൂത്ത് കൾച്ചറൽകോൺഗ്രസ് (ഐ വൈ സി സി)ബഹ്‌റിന്റെ ആറാമത് യൂത്ത് ഫെസ്റ്റും കുടുംബ സംഗമവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം

പ്രവാസ ലോകത്തെ മികച്ച സാമൂഹിക പ്രവർത്തകന് വേണ്ടി കഴിഞ്ഞ വർഷം മുതൽ ഏർപ്പെടുത്തിയ ഷുഹൈബ് പ്രവാസി മിത്ര പുരസ്‌കാരത്തിന് ഈ വർഷം ഷിഹാബ് കൊട്ടുകാട് അർഹനായി. യൂത്ത് കോൺഗ്രസ്സ് മട്ടന്നൂർ നിയോജക മണ്ഡലം ജനറൽ സെക്രട്ടറിയായിരുന്ന അനശ്വരനായ ധീര രക്തസാക്ഷി ഷുഹൈബ് എടയന്നൂരിന്റെ സമരണാർത്ഥം ഐ വൈ സി സി ഏർപ്പെടുത്തിയ പുരസ്‌കാരമാണ് 'ഷുഹൈബ് പ്രവാസി മിത്ര 'പുരസ്‌കാരം. സൗദി അറേബ്യ കേന്ദ്രികരിച്ച് പ്രവർത്തിക്കുന്ന സാമൂഹിക പ്രവർത്തകൻ ഷിഹാബ് കൊട്ടുകാട് ഈ പ്രാവശ്യം പുരസ്‌കാരത്തിന് അർഹനായത്.

യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റും ഇടുക്കി എം പി യുമായ ഡീൻ കുര്യാക്കോസ് എം പി ആറാമത് യൂത്ത് ഫെസ്റ്റ് ഉത്ഘാടനം നിർവഹിച്ചു.കോൺഗ്രസിന്റെ സാംസ്‌കാരിക സംഘടയായ സാംസ്‌കാര സാഹിതി യുടെ സംസ്ഥാന ചെയർമാൻ ആര്യാടൻ ഷൗക്കത്ത് മുഖ്യ അതിഥി ആയിരുന്നു. യൂത്തുകൊൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രെട്ടറി അനീഷ് വരിക്കണ്ണാമല,പത്തനംതിട്ട പാർലമെന്റ് മണ്ഡലം പ്രസിഡന്റ് റോബിൻ പരുമല എന്നിവർ പങ്കെടുത്തു

കഴിഞ്ഞ ആറ് വർഷത്തിൽ കൂടുതലായി ബഹ്റൈനിലെ സാമൂഹിക സാംസ്‌കാരിക ആതുര സേവന രംഗത്ത് സജീവമാണ് ഐ വൈ സി സി..കൃത്യമായ സംഘടന ചട്ടക്കൂടുകളോടെ ഓരോ വർഷവും പുതിയ ഭാവരവാഹികൾ നേതൃത്വം നൽകുന്ന സംഘടന മറ്റ് സംഘടനകൾക്ക് മാതൃകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP