Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കണ്ണൂരിലെ അന്താരാഷ്ട്ര ആയുർവേദ ഗവേഷണ കേന്ദ്രം: പദ്ധതി റിപ്പോർട്ടിന് മന്ത്രിസഭാ യോഗത്തിന്റെ അംഗീകാരം; 112.46 കോടി രൂപയുടെ ഒന്നാംഘട്ട പദ്ധതി നടപ്പിലാക്കുക കിഫ്ബി വഴി

കണ്ണൂരിലെ അന്താരാഷ്ട്ര ആയുർവേദ ഗവേഷണ കേന്ദ്രം: പദ്ധതി റിപ്പോർട്ടിന് മന്ത്രിസഭാ യോഗത്തിന്റെ അംഗീകാരം; 112.46 കോടി രൂപയുടെ ഒന്നാംഘട്ട പദ്ധതി നടപ്പിലാക്കുക കിഫ്ബി വഴി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കണ്ണൂർ ജില്ലയിലെ കല്ല്യാട് വില്ലേജിൽ അന്താരാഷ്ട്ര ആയുർവേദ ഗവേഷണ ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്നതിന് തയ്യാറാക്കിയ പദ്ധതി റിപ്പോർട്ട് അംഗീകരിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. അന്താരാഷ്ട്ര ആയുർവേദ ഗവേഷണ കേന്ദ്രത്തിന്റെ ഒന്നാംഘട്ട നിർമ്മാണത്തിനായി 112.46 കോടി രൂപയുടെ വിശദമായ പ്രോജക്ട് റിപ്പോർട്ടാണ് തയ്യാറാക്കിയത്. ഹോസ്പിറ്റൽ ബ്ലോക്ക്, മാനുസ്‌ക്രിപ്റ്റ് സ്റ്റഡീ സെന്റർ, കോമൺ ഫെസിലിറ്റീസ് എന്നിവയാണ് ഒന്നാംഘട്ട നിർമ്മാണത്തിൽ ഉൾപ്പെടുന്നത്.

വിശദമായ പ്രോജക്ട് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഒന്നാംഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ കിഫ്ബി മുഖേന നടപ്പിലാക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചതായും മന്ത്രി വ്യക്തമാക്കി.ആയുർവേദത്തെ തെളിവധിഷ്ഠിതമായും ശാസ്ത്രീയമായും വികസിപ്പിക്കുന്നതിനും മരുന്നുകൾ സ്റ്റാൻഡേർഡൈസ് ചെയ്യുന്നതിനും ആധുനിക ബയോ ടെക്നോളജിയുമായി ആയുർവേദത്തെ ബന്ധപ്പെടുത്തിയുള്ള ഗവേഷണങ്ങൾക്കും മറ്റും വേണ്ടിയാണ് സംസ്ഥാനത്ത് ആദ്യമായി അന്താരാഷ്ട്ര ആയുർവേദ ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്നത്.

2016ലെ സംസ്ഥാന ബഡ്ജറ്റിലെ പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തിൽ അന്താരാഷ്ട്ര നിലവാരമുള്ള ഒരു ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്നതിനുള്ള നടപടി സർക്കാർ ആരംഭിച്ചിരുന്നു. ഈ കേന്ദ്രം നടപ്പിലാക്കുന്നതിനായി നാഷണൽ ആയുഷ് മിഷനെ നിർവഹണ ഏജൻസിയായി നിശ്ചയിക്കുകയും ചെയ്തു. ഇരിട്ടി താലൂക്കിലെ കല്ല്യാട് വില്ലേജിൽ പൊതു ആവശ്യത്തിലേക്കായി നീക്കി വച്ചിരുന്ന 36.57 ഏക്കർ ഭൂമി അന്താരാഷ്ട്ര ആയുർവേദ ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്നതിന് ആയുർവേദ വിദ്യാഭ്യാസ വകുപ്പിന് കൈമാറിയിട്ടുണ്ട്. കൂടുതൽ ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികൾ നടന്നു വരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP