Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അന്താരാഷ്ട്ര വിമാനത്താവളം വഴി 1.38 കോടി രൂപയുടെ ഇലക്ട്രോണിക്‌സ് കള്ളക്കടത്ത്; പ്രതികളായ എയർ കസ്റ്റംസ് ഇന്റലിജന്റ്‌സ് ഓഫീസറടക്കമുള്ള 5 കള്ളക്കടത്ത് സംഘത്തെ ചോദ്യം ചെയ്ത് സി ബി ഐ കോടതി; തന്റെ മേൽ പഴിചാരി ഉത്തരം നൽകിയതിന് കോടതി ഹാളിന് പുറത്തിറങ്ങിയ ഇന്റലിജന്റ്‌സ് ഓഫീസർ പ്രതികളുമായി വാക്കേറ്റത്തിലേർപ്പെട്ടു

അന്താരാഷ്ട്ര വിമാനത്താവളം വഴി 1.38 കോടി രൂപയുടെ ഇലക്ട്രോണിക്‌സ് കള്ളക്കടത്ത്; പ്രതികളായ എയർ കസ്റ്റംസ് ഇന്റലിജന്റ്‌സ് ഓഫീസറടക്കമുള്ള 5 കള്ളക്കടത്ത് സംഘത്തെ ചോദ്യം ചെയ്ത് സി ബി ഐ കോടതി; തന്റെ മേൽ പഴിചാരി ഉത്തരം നൽകിയതിന് കോടതി ഹാളിന് പുറത്തിറങ്ങിയ ഇന്റലിജന്റ്‌സ് ഓഫീസർ പ്രതികളുമായി വാക്കേറ്റത്തിലേർപ്പെട്ടു

അഡ്വ. പി.നാഗരാജ്

തിരുവനന്തപുരം: അന്താരാഷ്ട്രത്താവളത്തിലെ ഗ്രീൻ ചാനൽ മറയാക്കി നികുതി വെട്ടിച്ച് എക്‌സ്‌റേ സ്‌കാനിങ് യൂണിറ്റ് വഴി 1.38 കോടി രൂപയുടെ ഇലക്ട്രോണിക്‌സ് ഉൽപന്നങ്ങൾ കടത്തിവിട്ട കേസിൽ പ്രതികളായ എയർ കസ്റ്റംസ് ഇന്റലിജന്റ് സ് ഓഫീസറടക്കമുള്ള അഞ്ചംഗ കള്ളക്കടത്ത് സംഘത്തെ കോടതി ചോദ്യം ചെയ്തു. തിരുവനന്തപുരം സിബിഐ കോടതി ജഡ്ജി സനിൽകുമാറാണ് പ്രതികളെ ചോദ്യം ചെയ്തത്. വിചാരണയിൽ നടന്ന സാക്ഷി വിസ്താരത്തിൽ കോടതി മുമ്പാകെ വന്ന പ്രതികളെ കുറ്റപ്പെടുന്ന വായ് മൊഴിതെളിവുകളുടെയും രേഖാമൂലമുള്ള തെളിവുകളുടെയും അടിസ്ഥാനത്തിൽ കോടതി നേരിട്ട് തയ്യാറാക്കിയ ചോദ്യാവലി പ്രകാരമാണ് പ്രതികളെ ചോദ്യം ചെയ്തത്. ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 313 (1)(ബി) പ്രകാരമാണ് പ്രതികളെ കോടതി ചോദ്യം ചെയ്യുന്നത്.

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ എക്‌സ്‌റേ സ്‌കാനിങ് ഡ്യൂട്ടിയുണ്ടായിരുന്ന സെൻട്രൽ എക്‌സൈസ് ഡിപ്പാർട്ട്‌മെന്റിലെ എയർ കസ്റ്റംസ് ഇന്റലിജന്റ്‌സ് ഓഫീസർ കെ.കെ. പ്രവീൺ കുമാർ , കള്ളക്കടത്ത് സംഘാംഗങ്ങളും സിംഗപ്പുർ- കൊളംബോ വഴി തലസ്ഥാനത്തെ വിമാനത്താവളത്തിൽ കള്ളക്കടത്ത് ബാഗേജുമായി എത്തി ഡിസെമ്പാർക്കേഷൻ കാർഡുമായി പുറത്തിറങ്ങിയ കാരിയർ കൂലിക്കടത്ത് യാത്രക്കാരായ റസൂൽ ഖാൻ, സർബുദീൻ , സതീഷ് ശങ്കർ , കള്ളക്കടത്ത് ബാഗേജ് കൈപ്പറ്റാൻ കാരിയർമാരുടെ മൊബൈൽ ഫോൺ നമ്പർ , ഫ്‌ളൈറ്റ് ഷെഡ്യൂൾ എന്നിവ രേഖപ്പെടുത്തിയ കടലാസുമായി വിമാനത്താവളത്തിൽ എത്തിയ ഹുസൈൻ ഇബ്രാ മൂസ എന്നീ പ്രതികളെയാണ് കോടതി ചോദ്യം ചെയ്തത്. പ്രതിപ്പട്ടികയിലുണ്ടായിരുന്ന കള്ളക്കടത്ത് നേതാവ് മണി മോഹൻ രാജ് വിചാരണക്കിടെ കൊല്ലപ്പെട്ടു.

2006 മാർച്ച് 26 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. അന്വേഷണത്തിൽ പ്രതികൾ സ്ഥിരമായി ഗ്രീൻ ചാനൽ മറയാക്കി കള്ളക്കടത്ത് നടത്തിയതായി സിബിഐ കണ്ടെത്തി. മുന്തിയ ഇനം ഡിജിറ്റൽ ക്യാമറ ,ക്യാമറ ഫ്‌ളാഷ് ലൈറ്റ് , ലെൻസുകൾ, ആപ്പിൾ ഐപ്പാഡ് തുടങ്ങി ഒരു കോടി 38 ലക്ഷം രൂപയുടെ ഇലക്ടോണിക്‌സ് ഉൽപ്പന്നങ്ങൾക്ക് 80 ലക്ഷം രൂപ നികുതി അടപ്പിക്കുന്നതിന് പകരം ബാഗേജുകൾക്ക് 9000 , 5500 , 4000 എന്നിങ്ങനെ മൂല്യം കണക്കാക്കി എക്‌സ്റേ പരിശോധന നടത്താതെ എക്‌സ്‌റേ ക്ലിയറൻസ് നൽകി ഗേറ്റ് പാസ് നൽകി ഗ്രീൻ ചാനൽ കടത്തിവിട്ടുവെന്നാണ് സിബിഐ കേസ്.അതേ സമയം കോടതിയുടെ ചോദ്യം ചെയ്യലിന് ശേഷം കോടതി ഹാളിൽ നിന്നും പുറത്തിറങ്ങിയ പ്രതികൾ തമ്മിൽ വാക്കേറ്റമുണ്ടായി. തന്റെ മേൽ പഴിചാരി കള്ളക്കടത്ത് സംഘം കോടതിയുടെ ചോദ്യങ്ങൾക്ക് ഉത്തരങ്ങൾ മൊഴിയായി നൽകിയതെന്തിനെന്ന് ചോദിച്ചാണ് ഒന്നാം പ്രതി പ്രവീൺ കുമാർ മറ്റു പ്രതികളുമായി വാക്കേറ്റം നടന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP