Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202031Saturday

ഹോസ്റ്റലിൽ നിന്ന് വീട്ടിലെത്തുമ്പോൾ എല്ലാ തവണയും വശീകരിച്ച് ക്രൂരമായ പീഡനം; എട്ടാംക്ലാസുകാരിയെ പീഡിപ്പിക്കാൻ കൂട്ട് നിന്നത് സ്വന്തം അമ്മയും; വിവരം പുറത്തറിഞ്ഞത് സ്‌കൂളിലെ കൗൺസിലിങ്ങിലും; കടക്കൽ സ്വദേശി ആശിഖ് പിടിയിൽ

ഹോസ്റ്റലിൽ നിന്ന് വീട്ടിലെത്തുമ്പോൾ എല്ലാ തവണയും വശീകരിച്ച് ക്രൂരമായ പീഡനം; എട്ടാംക്ലാസുകാരിയെ പീഡിപ്പിക്കാൻ കൂട്ട് നിന്നത് സ്വന്തം അമ്മയും; വിവരം പുറത്തറിഞ്ഞത് സ്‌കൂളിലെ കൗൺസിലിങ്ങിലും; കടക്കൽ സ്വദേശി ആശിഖ് പിടിയിൽ

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: എട്ടാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ പെൺകുട്ടിയുടെ അമ്മയുടെ സുഹൃത്ത് പിടിയിൽ. കടയ്ക്കൽ സ്വദേശിയായ പെൺകുട്ടിയെ ഒരു വർഷത്തോളം നിരന്തരം പീഡിപ്പിച്ചിരുന്നു എന്നാണ് പൊലീസ് നൽകുന്ന വിവരം. ഇയാൾക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തു. കൊല്ലം കടയ്ക്കൽ സ്വദേശി ആശിഖാണ് 2018 മുതൽ നിരന്തരം പെൺകുട്ടിയെ പീഡനത്തിനിരയാക്കിയത്. പിന്നോക്ക സമുദായത്തിൽ പെട്ട പെൺകുട്ടിയാണ് പീഡനത്തിന് ഇരയായത്. പഠനത്തിന്റെ ഇടവേളകളിലും മറ്റും വീട്ടിലെത്തുന്ന പെൺകുട്ടിയെ പെൺകുട്ടിയുടെ വീട്ടിലെത്തി വശീകരിച്ച് ഇയാൾ പീഡനത്തിനിരയാക്കുകയായിരുന്നു.

സ്‌കൂളിലെ അദ്ധ്യാപകരോട് പെൺകുട്ടി പീഡനത്തിനിരയായ വിവരം പുറത്തറിയുന്നത്. തുടർന്ന് സ്‌കൂൾ അധികൃതർ ചൈൽഡ് ലൈനിൽ വിവരമറിയിച്ചു. ചൈൽഡ് ലൈൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കടയ്ക്കൽ പൊലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തത്. പെൺകുട്ടിയുടെ അമ്മയുടെ സുഹൃത്തായ ഇയാൾ പെൺകുട്ടിയുടെ വീട്ടിൽ സ്ഥിരം സന്ദർശകനായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP