Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സഹോദരൻ ഭൂമി തട്ടിയെടുത്തപ്പോൾ കേസ് കൊടുത്തു; താമരശ്ശേരി സ്വദേശിയുടെ കേസ് പിൻവലിപ്പിക്കാൻ ഇടപെട്ടത് കോൺഗ്രസ് നേതാവ് ടി സിദ്ദിഖ്; ഒത്തുതീർപ്പിന് പ്രതിഫലമായി ഒരേക്കർ ഭൂമി സ്വന്തമാക്കി കോൺഗ്രസ് നേതാക്കൾ; ഭൂമി തട്ടിപ്പ് കേസിൽ ടി സിദ്ദീഖ് അടക്കമുള്ള കോൺഗ്രസ് നേതാക്കൾക്കെതിരെ പരാതി

സഹോദരൻ ഭൂമി തട്ടിയെടുത്തപ്പോൾ കേസ് കൊടുത്തു; താമരശ്ശേരി സ്വദേശിയുടെ കേസ് പിൻവലിപ്പിക്കാൻ ഇടപെട്ടത് കോൺഗ്രസ് നേതാവ് ടി സിദ്ദിഖ്; ഒത്തുതീർപ്പിന് പ്രതിഫലമായി ഒരേക്കർ ഭൂമി സ്വന്തമാക്കി കോൺഗ്രസ് നേതാക്കൾ; ഭൂമി തട്ടിപ്പ് കേസിൽ ടി സിദ്ദീഖ് അടക്കമുള്ള കോൺഗ്രസ് നേതാക്കൾക്കെതിരെ പരാതി

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: വ്യാജ ഒസ്യത്ത് ഉപയോഗിച്ച് സ്വത്ത് തട്ടിയെടുക്കാൻ ശ്രമിച്ച കേസിൽ കോൺഗ്രസ് കോഴിക്കോട് ഡിസിസി പ്രസിഡന്റ് ടി സിദ്ദിഖ് ഉൾപ്പടെയുള്ള നേതാക്കൾക്കെതിരെ പരാതി. അന്തരിച്ച റിട്ടേയഡ് മജിസ്‌ട്രേറ്റിന്റെ ഭൂമി തട്ടിയെടുക്കാൻ ശ്രമിച്ചു എന്നാണ് പരാതിയിൽ പറയുന്നത്. താമരശ്ശേരിയിലെ ചുങ്കം സ്വദേശിയായ ലിങ്കൻ അബ്രഹാം ചാരിറ്റബിൾ ട്രസ്റ്റിന് നൽകിയ 27 ഏക്കർ ഭൂമി സഹോദരൻ കൈക്കലാക്കി എന്നാണ് പരാതിയിൽ പറയുന്നത്. ടി സിദ്ദിഖിന് പുറമെ കോൺഗ്രസ് നേതാക്കളായ അബ്ദുറഹ്മാൻ, ഹബീബ് എന്നിവർക്കെതിരെയും പരാതിയുണ്ട്.

താമരശ്ശേരി ചുങ്കം സ്വദേശി ലിങ്കൻ അബ്രഹാം ചാരിറ്റബിൾ ട്രസ്റ്റിന് നൽകിയ 27 ഏക്കർ ഭൂമി ഉൾപ്പെടെയുള്ള സ്വത്തുക്കൾ സഹോദരൻ കൈക്കലാക്കിയെന്നാണ് പരാതിയിലുള്ളത്. എന്നാൽ ട്രസ്റ്റികൾ കോടതിയിൽ നൽകിയ പരാതി കോൺഗ്രസ് നേതാക്കൾ ഇടപെട്ട് ഒത്തുതീർപ്പാക്കി ഇതിന്റെ പ്രതിഫലമായി ഒരേക്കർ ഭൂമി വാങ്ങിയെടുത്തുവെന്നുമാണ് പരാതിയിലെ ആരോപണം.ലിങ്കൺ എബ്രഹാം സ്വത്തുകൾ പിതാവിന്റെ പേരിലുള്ള ട്രെസ്റ്റിന് എഴുതി വെച്ചിരുന്നു. എന്നാൽ ലിങ്കൺ എബ്രഹാമിന്റെ മരണ ശേഷം സഹോദരൻ ഫിലോമെയിൻ എബ്രഹാം സ്വത്തിൽ അവകാശം ഉന്നയിച്ച് രംഗത്ത് എത്തി. ലിങ്കൺ മരിക്കുന്നതിന് നാല് മാസം മുമ്പ് ഒസ്യത്ത് തന്റെ പേരിലേക്ക് മാറ്റിയെന്നാണ് ഫിലോമെയിന്റെ വാദം.

തുടർന്ന് ട്രസ്റ്റിലെ അംഗങ്ങൾ കോടതിയെ സമീപിച്ചു. ഈ സാഹചര്യത്തിൽ കോൺഗ്രസ് നേതാക്കൾ ഇടപെട്ട് ട്രസ്റ്റിനെ കൊണ്ട് പരാതി പിൻവലിപ്പിക്കുകയും ഫിലോമെയിന് ഭൂമിയിൽ അവകാശം ഉറപ്പാക്കി കൊടുക്കുകയും ചെയ്തുവെന്നാണ് പരാതിയിലുന്നയിച്ചിരിക്കുന്നത്.ഇതിന് പ്രതിഫലമായി ടി സിദ്ദീഖ്, അബ്ദുറഹ്മാൻ, ഹബീബ് തമ്പി എന്നീ കോൺഗ്രസ് നേതാക്കൾക്ക് ഫിലോമിൻ ഭൂമി നൽകിയെന്നുമാണ് മുഖ്യമന്ത്രി ലഭിച്ച പരാതിയിലുള്ളത്.

മുഖ്യമന്ത്രിയുടെ ഓഫീസ് പരാതി ഡിജിപിക്ക് കൈമാറിയതിനെ തുടർന്നാണ് താമരശേരി ഡിവൈഎസ്‌പി പ്രാഥമിക അന്വേഷണം ആരംഭിച്ചത്.ആരോപണം അടിസ്ഥാന രഹിതമാണെന്നും രണ്ടാമത്തെ ഒസ്യത്തിന് കോടതിയുടെ അംഗീകാരം ലഭിച്ചതിന് ശേഷം സ്വത്ത് തർക്കം പരിഹരിക്കാൻ ഇടപെടുക മാത്രമാണ് ചെയ്തതെന്നും ടി സിദ്ദീഖ് പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP