Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തിരുവനന്തപുരത്തും കോഴിക്കോടും കനത്ത മഴ; ടൂറിസ്റ്റ് കേന്ദ്രമായ പൊന്മുടിയിലേക്കുള്ള യാത്രകൾക്ക് രണ്ട് ദിവസം നിരോധനം; ബാലുശ്ശേരിയിൽ വെള്ളക്കെട്ട്; താഴ്ന്ന പ്രദേശങ്ങളിൽ ജാഗ്രത നിർദ്ദേശം

തിരുവനന്തപുരത്തും കോഴിക്കോടും കനത്ത മഴ; ടൂറിസ്റ്റ് കേന്ദ്രമായ പൊന്മുടിയിലേക്കുള്ള യാത്രകൾക്ക് രണ്ട് ദിവസം നിരോധനം; ബാലുശ്ശേരിയിൽ വെള്ളക്കെട്ട്; താഴ്ന്ന പ്രദേശങ്ങളിൽ ജാഗ്രത നിർദ്ദേശം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്ത് പലയിടങ്ങളിലും ഒറ്റപ്പെട്ട കനത്ത മഴ. തിരുവനന്തപുരം കോഴിക്കോട് ജില്ലകളിലാണ് മഴ ശക്തമായി തുടരുന്നത്.ആറ് മണിക്കൂർ തുടർച്ചയായി മഴ പെയ്ത സാഹചര്യത്തിൽ തിരുവനന്തപുരത്തെ ഹിൽ സ്റ്റേഷൻ പൊന്മുടിയിലേക്കുള്ള യാത്ര രണ്ട് ദിവസത്തേക്ക് നിരോധിച്ചു. പൊന്മുടി, കല്ലാർ അഗസ്ത്യാർ മേഖലകളിൽ ഇന്ന് രാവിലെ 11 മണി മുതൽ ശക്തമായ മഴ പെയ്തിരുന്നു. മലവെള്ളപ്പാച്ചിലിൽ പൊന്നൻ ചുണ്ട് പാലവും മണലിപ്പാലവും മുങ്ങി. പലയിടങ്ങളിലും വെള്ളം കയറിയ അവസ്ഥയാണ്.

കിള്ളിയാറിന്റെ പ്രദേശത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും ജില്ലാഭരണകൂടം അറിയിച്ചിട്ടുണ്ട്. കോഴിക്കോട് ജില്ലയിൽ ബാലുശേരി കൂട്ടാലിടയിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിൽ നിന്ന് ആളുകളെ മാറ്റി പാർപ്പിക്കുകയാണ് കണ്ണാടി പൊയിൽ ,പാത്തിപ്പാറ പ്രദേശങ്ങളിൽ മണ്ണൊലിപ്പുണ്ടായതോടെ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. കോഴിക്കോട് നഗരത്തിലെ റെയിൽവേ സ്റ്റേഷൻ റോഡിലും വെള്ളക്കെട്ട് രൂപപ്പെട്ടു. കോഴിക്കോട് ജില്ലയിലെ ഉൾപ്രദേശങ്ങളിലെ ചിലയിടങ്ങളിൽ മഴ തുടരുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP