Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

`രമ്യയെ അപമാനിക്കുന്ന പ്രസാതവന നടത്തിയപ്പോൾ വിജയരാഘവനെ ഏറ്റവും അധികം ശകാരിച്ചത് ഞാൻ`; അത്രയും വിമർശിച്ചത് എൽഡിഎഫ് കൺവീനർക്കുള്ള ഏറ്റവും വലിയ ശിക്ഷ; ആലത്തൂർ എംപിയുടെ വിമർശനത്തിന് മറുപടിയുമായി വനിതാ കമ്മീഷൻ അധ്യക്ഷ എംസി ജോസ്‌ഫൈൻ

`രമ്യയെ അപമാനിക്കുന്ന പ്രസാതവന നടത്തിയപ്പോൾ വിജയരാഘവനെ ഏറ്റവും അധികം ശകാരിച്ചത് ഞാൻ`; അത്രയും വിമർശിച്ചത് എൽഡിഎഫ് കൺവീനർക്കുള്ള ഏറ്റവും വലിയ ശിക്ഷ; ആലത്തൂർ എംപിയുടെ വിമർശനത്തിന് മറുപടിയുമായി വനിതാ കമ്മീഷൻ അധ്യക്ഷ എംസി ജോസ്‌ഫൈൻ

മറുനാടൻ മലയാളി ബ്യൂറോ

തൃശ്ശൂർ: വനിത കമ്മീഷൻ എൽഡിഎഫിന്റെ ഭാഗമായുള്ള ഒരു സംഘടനയാണ് എന്ന് വിമർശിച്ച ആലത്തൂർ എംപി രമ്യ ഹരിദാസിന് മറുപടിയുമായി കമ്മീഷൻ അധ്യക്ഷ എംസി ജോസ്‌ഫൈൻ. സാമൂഹിക പ്രവർത്തകൻ ഫിറോസ് കുന്നുംപറമ്പിൽ യുവതിയെ അധിക്ഷേപിച്ചതിന് തൊട്ട് പിന്നാലെ കേസെടുത്ത വനിത കമ്മീഷൻ നടപടിയെ വിമർശിച്ചായിരുന്നു രമ്യ ഹരിദാസ് രംഗത്ത് എത്തിയത്. ലോക്‌സഭ തെരഞ്ഞെടുപ്പ് വേളയിൽ തന്ന അപമാനിക്കുന്ന പ്രസ്താവന നടത്തിയ എൽഡിഎഫ് കൺവീനർ വിജയരാഘവന് എതിരെ നടപടി സ്വീകരിച്ചില്ലെന്നായിരുന്നു രമ്യയുടെ പരാതി. രമ്യാ ഹരിദാസിനെതിരായ മോശം പരാമർശത്തിൽ എൽഡിഎഫ് കൺവീനർ എ വിജയരാഘവനെ ശക്തമായി വിമർശിച്ചത് താനാണെന്നും അത് തന്നെ വലിയ ശിക്ഷ ആണെന്നും ജോസഫൈൻ തൃശ്ശൂരിൽ പറഞ്ഞു.

അരൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി ഷാനിമോൾ ഉസ്മാനെ മന്ത്രി ജി സുധാകരൻ പൂതന എന്ന് വിളിച്ചതിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ കേസെടുത്തതാണെന്നും അതിൽ തങ്ങൾക്ക് ഒന്നും ചെയ്യാനില്ലെന്നുമാണ് ജോസ്‌ഫൈൻ പ്രതികരിച്ചത്.''അരൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി ഷാനി മോൾ ഉസ്മാനെ പൂതനയെന്ന് വിളിച്ച മന്ത്രി ജി സുധാകരനെതിരെ നടപടിയെടുക്കാൻ വനിതാ കമ്മീഷൻ തയ്യാറായില്ല. തനിക്കെതിരെ മോശം പരാമർശം നടത്തിയ എൽഡിഎഫ് കൺവീനറിനെതിരെയും കമ്മീഷൻ നടപടിയുണ്ടായില്ല. ആലത്തൂരിലേതിന് സമാനമായി അരൂരിലും സ്ത്രീകൾ ഇടതുപക്ഷത്തിന് മറുപടി നൽകുമെന്നും ആയിരുന്നു രമ്യാ ഹരിദാസിന്റെ വിമർശനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP