Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

1980ൽ പ്രീഡിഗ്രി പാസായത് ഹൈ മാർക്കിൽ; പഠനത്തിൽ മിടുക്കനായിട്ടും പാതിവഴിയിൽ മുടങ്ങി ബികോം പഠനം; അവിവാഹിതനായി കഴിഞ്ഞ ചന്ദ്രൻ അമ്മയുടെമരണത്തോടെ ഏകനുമായി; മാനസിക അസ്വാസ്ഥ്യത്തിൽ കഴിഞ്ഞിരുന്ന ചന്ദ്രന് സ്വാന്തനമായി വടകര ജനമൈത്രി പൊലീസ്

1980ൽ പ്രീഡിഗ്രി പാസായത് ഹൈ മാർക്കിൽ; പഠനത്തിൽ മിടുക്കനായിട്ടും പാതിവഴിയിൽ മുടങ്ങി ബികോം പഠനം; അവിവാഹിതനായി കഴിഞ്ഞ ചന്ദ്രൻ അമ്മയുടെമരണത്തോടെ ഏകനുമായി; മാനസിക അസ്വാസ്ഥ്യത്തിൽ കഴിഞ്ഞിരുന്ന ചന്ദ്രന് സ്വാന്തനമായി വടകര ജനമൈത്രി പൊലീസ്

കെ വി നിരഞ്ജൻ

കോഴിക്കോട്: പഠനത്തിൽ മിടുക്കനായിരുന്നു മൈക്കുളങ്ങര മീത്തൽ ചന്ദ്രൻ (57). 1980 ൽ മടപ്പള്ളി ഗവൺമെന്റ് കോളജിൽ നിന്ന് പ്രീഡിഗ്രി നല്ല മാർക്കിൽ പാസ്സായി. പിന്നീട് ബീകോം പഠനത്തിന് ചേർന്നു. എന്നാൽ വീട്ടിലെ സാമ്പത്തിക പ്രയാസം കാരണം പഠനം പാതിവഴിയിൽ അവസാനിപ്പിക്കേണ്ടിവന്നു. തുടർന്ന് ബാർബർ ജോലി ചെയ്ത് ജീവിതം മുന്നോട്ട് കൊണ്ടുപോയിരുന്ന ചന്ദ്രന്റെ ജീവിതം അമ്മയുടെ മരണത്തോടെ മാറിമറയുകയായിരുന്നു. പന്ത്രണ്ട് വർഷം മുമ്പ് അമ്മ മരിച്ചതോടെ, അവിവാഹിതനായ ചന്ദ്രൻ ജീവിതത്തിൽ തനിച്ചായി. പതിയെ അയാൾ മാനസികാസ്വാസ്ഥ്യത്തിന്റെ പിടിയിലുമായി.

പാതി തകർന്ന് ഏതു നിമിഷവും നിലം പൊത്താറായ വീട്ടിലായിരുന്നു ചന്ദ്രന്റെ വാസം. കൊടുമൂടിയ വീട്ടിൽ മാലിന്യ കൂമ്പാരങ്ങൾക്ക് നടുവിൽ അയാളഅ ഒറ്റയ്ക്ക് നരക ജീവിതം നയിച്ചുവരികയായിരുന്നു. മാലിന്യവും ദുർഗന്ധവും കാരണം മറ്റുള്ളവർക്ക് വീട്ടിലേക്ക് കടക്കാൻ പോലും കഴിയാത്ത സാഹചര്യമായിരുന്നു. മാനസികാസ്വാസ്ഥ്യം കാരണം പരുഷമായാണ് പലപ്പോഴും ഇയാൾ മറ്റുള്ളവരോട് പെരുമാറിയിരുന്നത്. അതുകൊണ്ട് തന്നെ സഹായിക്കാനും ആരും എത്തിയിരുന്നില്ല. ദുരിത ജീവിതം നയിക്കുന്ന വില്യാപ്പള്ളി ഗ്രാമപഞ്ചായത്തിലെ ആറാം വാർഡിൽ കണിയാങ്കണ്ടി പാലത്തിന് സമീപം താമസിക്കുന്ന ചന്ദ്രന് സാന്ത്വനവുമായി വടകര ജനമൈത്രി പൊലീസ് എത്തിയിരിക്കുകയാണ്. ജനമൈത്രി ബീറ്റിനിടയിൽ പാലിയേറ്റീവ് പ്രവർത്തകർ വിവരം അറിയിച്ചതിനെത്തുടർന്നാണ് പൊലീസ് ചന്ദ്രന്റെ വീട്ടിലെത്തിയത്. ജനമൈത്രി പൊലീസ് ഓഫീസർമാരായ സി പി സിജിത്ത്, ഷിനി എന്നിവർ ചന്ദ്രന്റെ ദയനീയാവസ്ഥ കണ്ട് നടപടി സ്വീകരിച്ചു. ചന്ദ്രനെ ചികിത്സിക്കാനും പരിചരിക്കാനുമായി ജനമൈത്രി പൊലീസ് ഇടപെട്ട് ബന്ധുക്കളെ അറിയിച്ചു. തുടർന്ന് വാർഡ് മെമ്പറുടെ നേതൃത്വത്തിൽ സർവ്വകക്ഷിയോഗവും വിളിച്ചു ചേർത്തു.

എടച്ചേരിയിലെ തണൽ അധികൃതരുമായി ബന്ധപ്പെട്ട് ചന്ദ്രനെ അവിടെ പുനരധിവസിപ്പിക്കാനുള്ള നടപടിയുമായാണ് പൊലീസ് പിന്നീട് മുന്നോട്ട് പോയത്. തണൽ വളണ്ടിയർമാർ വീട്ടിലെത്തി ചന്ദ്രനെ പരിശോധിച്ചു. മാനസിക രോഗമുള്ളതിനാൽ ചികിത്സയ്ക്ക് ശേഷം പുനരധിവസിപ്പിക്കാമെന്ന് തണൽ അധികൃതർ പൊലീസിനെ അറിയിച്ചിട്ടുണ്ട്. പൊലീസ് നാട്ടുകാരുടെ സഹായത്താൽ ചന്ദ്രനെ വടകര ജില്ലാ ആശുപത്രിയിലെത്തിച്ചു. പിന്നീട് ഇദ്ദേഹത്തെ കോഴിക്കോട് കുതിരവട്ടം മാനസികാരോഗാശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ചന്ദ്രന്റെ തകർന്ന വീട് നവീകരിക്കാൻ ജനമൈത്രി പൊലീസിന്റെ നേതൃത്വത്തിൽ ജനകീയ കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP