Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202022Tuesday

മരടിലെ ഫ്‌ളാറ്റുകൾ പൊളിക്കാൻ രണ്ട് കമ്പനികളെ നിശ്ചയിച്ച് സർക്കാർ; കരാർ നൽകുക മുംബൈയിൽ നിന്നുള്ള എഡിഫൈസ് എൻജിനിയറിങ്ങിനും ചെന്നൈ ആസ്ഥാനമായുള്ള വിജയ് സ്റ്റീൽസിനും; മേൽനോട്ടം നൽകാൻ സർക്കാർ പ്രതിനിധിയായി എത്തുന്നത് എസ്.ബി.സർവാത്തേ; 2020 ഫെബ്രുവരിയോടെ കെട്ടിടാവശിഷ്ടങ്ങൾ നീക്കം ചെയ്യും

മരടിലെ ഫ്‌ളാറ്റുകൾ പൊളിക്കാൻ രണ്ട് കമ്പനികളെ നിശ്ചയിച്ച് സർക്കാർ; കരാർ നൽകുക മുംബൈയിൽ നിന്നുള്ള എഡിഫൈസ് എൻജിനിയറിങ്ങിനും ചെന്നൈ ആസ്ഥാനമായുള്ള വിജയ് സ്റ്റീൽസിനും; മേൽനോട്ടം നൽകാൻ സർക്കാർ പ്രതിനിധിയായി എത്തുന്നത് എസ്.ബി.സർവാത്തേ; 2020 ഫെബ്രുവരിയോടെ കെട്ടിടാവശിഷ്ടങ്ങൾ നീക്കം ചെയ്യും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: തീരദേശ പരിപാലന നിയമങ്ങൾ ലംഘിച്ച് കെട്ടിപ്പൊക്കിയ ഫ്‌ളാറ്റുകൾ പൊളിച്ച് നീക്കാനുള്ള സുപ്രീം കോടതി ഉത്തരവിൽ ഫ്‌ളാറ്റുകൾ പൊളിക്കാൻ രണ്ട് കമ്പനികൾക്ക് കരാർ നൽകാൻ തീരുമാനിച്ച് സർക്കാർ. മുംബൈയിൽ നിന്നുള്ള എഡിഫൈസ് എൻജിനിയറിങ്ങും ചെന്നൈ ആസ്ഥാനമായുള്ള വിജയ് സ്റ്റീൽസുമാണ് നാല് ഫ്‌ളാറ്റുകളും പൊളിക്കുന്നതിനുള്ള കരാർ ഏറ്റെടുത്തത്. ഒക്‌റ്റോബർ 11 (വെള്ളിയാഴ്ച) ഫ്‌ളാറ്റുകൾ കമ്പനികൾക്ക് കൈമാറും എന്നാണ് വിവരം.ആൽഫാ വെഞ്ചേഴ്‌സ്, ഹോളി ഫെയ്ത്ത്, ജെയിൻ കോറൽ കോവ്, ഗോൾഡൻ കായലോരം എന്നിങ്ങനെ നാല് ഫ്ളാറ്റുകളാണ് പൊളിച്ച് മാറ്റുന്നത്

15 ദിവസം എടുത്ത് ഓരോ ഫ്‌ളാറ്റുകളും പൊളിക്കുന്ന വിധവും പൊളിക്കാൻ എടുക്കുന്ന സമയവുമടക്കം വിശദമായ റിപ്പോർട്ട് കമ്പനികൾ സർക്കാരിനു കൈമാറും. ഇതിന് ശേഷം 90 ദിവസം എടുത്ത് നിയന്ത്രിത സ്‌ഫോടനത്തിലൂടെയാണ് ഫ്‌ളാറ്റുകൾ പൊളിക്കുക.പിന്നീടുള്ള 30 ദിവസത്തിനുള്ളിൽ പൊളിച്ച് മാറ്റിയ അവശിഷ്ടങ്ങളും മാറ്റും. പൊളിക്കുന്നതിന് മേൽനോട്ടം വഹിക്കാൻ സർക്കാർ പ്രതിനിധിയായി വിദഗ്ധ എൻജിനിയർ എസ്.ബി.സർവാത്തേ വ്യാഴാഴ്ച കേരളത്തിൽ എത്തും. ഇരുന്നൂറിലേറെ കെട്ടിടങ്ങൾ പൊളിച്ചതിന് നേതൃത്വം നൽകിയ വ്യക്തിയാണ് സർവാത്തെ.മൂന്ന് മാസം കൊണ്ട് പരിസ്ഥിതിക്ക് പരമാവധി കോട്ടം തട്ടാത്ത രീതിയിൽ കെട്ടിടങ്ങൾ പൂർണമായും പൊളിക്കുമെന്നും 2020 ഫെബ്രുവരിയോടെ കെട്ടിടാവശിഷ്ടങ്ങൾ നീക്കം ചെയ്യുമെന്നും സർക്കാർ വ്യക്തമാക്കി.

Stories you may Like

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP